കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് മാസ്സ്... മരണ മാസ്സ് അല്ല, കൊല മാസ്സ്!!! 2014 ല്‍ കണ്ടതല്ല, ഇപ്പോള്‍ കാണുന്നതാണ് മോദി തരംഗം...

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ പാര്‍ട്ടിയാണ് ബിജെപിയും. എന്നിട്ടും അവര്‍ എന്‍ഡിഎ മുന്നണിയായി തന്നെ ഭരിച്ചു. ഈ തിരഞ്ഞെടുപ്പിലും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും എന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും. എന്നാല്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയേക്കില്ലെന്നായിരുന്നു വിലയിരുത്തല്‍.

ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചു.... ഇന്ത്യയെ ശക്തിപ്പെടുത്തും, പ്രതികരണവുമായി മോദി!!ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചു.... ഇന്ത്യയെ ശക്തിപ്പെടുത്തും, പ്രതികരണവുമായി മോദി!!

വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും, ഒരു കാര്യം ഇപ്പോള്‍ ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു- ബിജെപി, കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കും. എന്‍ഡിഎ മുന്നണിയും ഇത്തവണ ലോക്‌സഭയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായിരിക്കും.

കഴിഞ്ഞ സര്‍ക്കാരിനെ പോലെ ആയിരിക്കില്ല ഇത്തവണ. രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷം നേടുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീളുകയാണ്. ഇന്നലെ വരെ കണ്ടല്ല യഥാര്‍ത്ഥ മോദി തരംഗം, ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്.

എന്‍ഡിഎ പിറകോട്ട്?

എന്‍ഡിഎ പിറകോട്ട്?

എന്‍ഡിഎ മുന്നണി ഇത്തവണ അജയ്യ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലേയും വോട്ടെണ്ണലുകള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. നിലവിലെ ട്രെന്‍ഡ് പ്രകാരം എന്‍ഡിഎ 343 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ എന്‍ഡിഎ മുന്നണിയ്ക്ക് ഇത് പ്രകാരം 9 സീറ്റുകളുടെ കുറവുണ്ട്.

ബിജെപിയ്ക്ക് അജയ്യ വിജയം

ബിജെപിയ്ക്ക് അജയ്യ വിജയം

എന്നാല്‍ ബിജെപിയുടെ കാര്യം അങ്ങനെ അല്ല. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച പ്രകടനം ആണ് ബിജെപി കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ബിജെപിയ്ക്ക് 282 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴത്തെ നിലയില്‍ 292 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.

മോദി തരംഗം

മോദി തരംഗം

2014 ല്‍ മോദി തരംഗം ആഞ്ഞടിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതികളും ജനവിരുദ്ധ നടപടികളും മുന്‍ നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. അതോടെ കോണ്‍ഗ്രസ് വെറും 44 സീറ്റില്‍ ഒതുങ്ങുകയും ചെയ്തിരുന്നു.

ഇത്തവണയും മോദി തരംഗം

ഇത്തവണയും മോദി തരംഗം

എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു മോദി തരംഗം ഉണ്ടാകുമോ എന്ന ആശങ്ക പല രാഷ്ട്രീയ നിരീക്ഷകരും മുന്നോട്ട് വച്ചിരുന്നു. പക്ഷേ, അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ ആക്ഷേപം നേരിട്ടിട്ടും ഈ തിരഞ്ഞെടുപ്പിലും മോദി തരംഗം ആഞ്ഞടിക്കുകയാണ്.

 റാഫേല്‍ ഏശിയില്ല

റാഫേല്‍ ഏശിയില്ല

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു റാഫേല്‍ വിമാന ഇടപാട് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഇത് സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും പുറത്തെത്തുകയും ചെയ്തിരുന്നു. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധി രാജ്യമെമ്പാടും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പക്ഷേ, അതൊന്നും മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്ക് വിഘാതമായില്ല.

ഉത്തര്‍ പ്രദേശും പിടിച്ചു

ഉത്തര്‍ പ്രദേശും പിടിച്ചു

കഴിഞ്ഞ തവണ ഉത്തര്‍ പ്രദേശില്‍ ബിജെപിയ്ക്ക് 71 സീറ്റുകളായിരുന്നു. എന്‍ഡിഎ ഘടകക്ഷികളെ കൂടി കൂട്ടിയാല്‍ 73 സീറ്റുകള്‍. ഇത്തവണ എസ്പി-ബിഎസ്പി സഖ്യം ബിജെപിയുടെ തേരോട്ടത്തെ തടയും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ബിജെപിയ്ക്ക് അത്രവലിയ പ്രതിരോധം ഒന്നും തീര്‍ക്കാന്‍ ഇവര്‍ക്കായില്ല. നിലവിലെ കണക്ക് പ്രകാരം 59 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.

രാജസ്ഥാനും മധ്യപ്രദേശും

രാജസ്ഥാനും മധ്യപ്രദേശും

രാജസ്ഥാനിലും മധ്യപ്രദേശിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ രൂപീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ കളി മാറി.

രാജസ്ഥാനില്‍ 25 ല്‍ 25 സീറ്റുകളും ഇത്തവണ ബിജെപി കൈപ്പിടിയിലാക്കി. മധ്യപ്രദേശില്‍ 29 ല്‍ 28 സീറ്റുകളിലും ലീഡ് ചെയ്യുന്നത് ബിജെപി ഒറ്റയ്ക്കാണ്.

ഛത്തീസ്ഗഢിലും വന്‍ തിരിച്ചുവരവ്

ഛത്തീസ്ഗഢിലും വന്‍ തിരിച്ചുവരവ്

ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തിരിച്ചടിയായിരുന്നു നേരിട്ടത്. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ ആയിരുന്നു അന്ന് അധികാരത്തിലെത്തിയത്.

എന്നാല്‍ ഇപ്പോള്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ആഞ്ഞടിച്ചു. മോദി തരംഗം തന്നെ പ്രകടമായി. 11 ല്‍ 9 സീറ്റുകളിലും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

മോദിയുടെ തേരോട്ടം

മോദിയുടെ തേരോട്ടം

ഇനി നരേന്ദ്ര മോദിയ്ക്ക് ഒന്നിനേയും ഭയക്കേണ്ട കാര്യമില്ല. ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മോദിയെ മാറ്റി മറ്റാരെയെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ തവണയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച സ്ഥിതിയ്ക്ക് ഇനി നരേന്ദ്ര മോദിയ്ക്ക് ഒന്നും ഭയക്കേണ്ടതില്ല.

അത്ര ഉറപ്പ്

അത്ര ഉറപ്പ്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തന്നെ ആയിരുന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. അതുകൊണ്ട് അന്നൊരു റിസ്‌ക് എടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതുകൊണ്ട് വരാണസിയ്ക്ക് പുറമേ വഡോദരയിലും മോദി മത്സരിച്ചിരുന്നു.

എന്നാല്‍ ഇത്തവണ അത്തരമൊരു സംശയമേ നരേന്ദ്ര മോദിയ്ക്കുണ്ടായിരുന്നില്ല. വരാണസിയില്‍ മാത്രമാണ് ഇത്തവണ അദ്ദേഹം മത്സരിച്ചത്. അവിടെ വന്‍ ഭൂരിപക്ഷമാണ് മോദി നേടുന്നതും.

English summary
Lok Sabha Election results 2019: This shows ma clear Modi Wave than 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X