കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നും ഇന്നും ഞെട്ടിച്ച് ടുഡേയ്‌സ് ചാണക്യ... ഇത്തവണ ഇന്ത്യടുഡേയും ഞെട്ടിച്ചു! പ്രവചനങ്ങൾ അച്ചട്ടായി

Google Oneindia Malayalam News

Recommended Video

cmsvideo
മോദി തരംഗം എക്സിറ്റ പോൾ പ്രവചനങ്ങൾ അച്ചട്ടായി

ദില്ലി: എല്ലാ ഘട്ടങ്ങളിലേയും വോട്ടെടുപ്പ് പൂര്‍ത്തിയായ ദിവസം തന്നെ എക്‌സിറ്റ് പോളുകളും പുറത്ത് വന്നിരുന്നു. ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും എന്‍ഡിഎ മുന്നണി തന്നെ അധികാരത്തിലെത്തും എന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ബിജെപി മുന്നണിയുടെ ഇത്രയും ശക്തമായ വിജയം പ്രവചിക്കാന്‍ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ കഴിഞ്ഞുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

കാണണോ ശരിയായ മോദി തരംഗം... 7 സംസ്ഥാനങ്ങളിൽ 'ഫുൾ എ പ്ലസ്സു'മായി ബിജെപി!!! ബാക്കി കൊടുംഭീകര വിജയങ്ങളുംകാണണോ ശരിയായ മോദി തരംഗം... 7 സംസ്ഥാനങ്ങളിൽ 'ഫുൾ എ പ്ലസ്സു'മായി ബിജെപി!!! ബാക്കി കൊടുംഭീകര വിജയങ്ങളും

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും മിക്കവരും എന്‍ഡിഎ അധികാരത്തിലെത്തും എന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയുടെ മൃഗീയ ഭൂരിപക്ഷം പ്രവചിച്ചത് ടുഡേയ്‌സ് ചാണക്യ മാത്രം ആയിരുന്നു. എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നപ്പോള്‍ പരിഹസിച്ചവരെല്ലാം യഥാര്‍ത്ഥ ഫലം വന്നപ്പോള്‍ തലയില്‍ കൈവയ്ക്കുകയും ചെയ്തു.

Exit Poll

2019 ലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. എന്‍ഡിഎ മുന്നണിയ്ക്ക് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രവചിച്ചത് 350 സീറ്റുകള്‍ കിട്ടും എന്നായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കൃത്യം സീറ്റുകള്‍. മൃഗീയ ഭൂരിപക്ഷത്തില്‍ 350 സീറ്റുകള്‍ എന്‍ഡിഎ മുന്നണി സ്വന്തമാക്കി.

യുപിഎ മുന്നണിയ്ക്ക് 95 സീറ്റുകള്‍ ആയിരുന്നു ടുഡേയ്‌സ് ചാണക്യ പ്രവചിച്ചത്. എന്നാല്‍ അതില്‍ മാത്രം ചെറിയൊരു പിഴവ് പറ്റി. യുപിഎ വെറും 83 സീറ്റുകളില്‍ ഒതുങ്ങി.

ഇക്കഴിഞ്ഞ എക്‌സിറ്റ് പോളുകളില്‍ ഏറ്റവും അധികം വിമര്‍ശനം കേട്ടത് ഇന്ത്യടുഡേ- ആക്‌സിസ് മൈ ഇന്ത്യ പ്രവചനങ്ങളായിരുന്നു. അത്രയധികം പിഴവുകള്‍ ആയിരുന്നു അവര്‍ പുറത്ത് വിട്ട സര്‍വ്വേഫലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ അതെല്ലാം തിരുത്തുകയും ചെയ്തു.

339 മുതല്‍ 365 സീറ്റുകള്‍ വരെ എന്‍ഡിഎ മുന്നണിയ്ക്ക് കിട്ടും എന്നായിരുന്നു ഇന്ത്യടുഡേ സര്‍വ്വേ പ്രവചിച്ചത്. ആ കണക്ക് കൃത്യമാവുകയും ചെയ്തു. യുപിഎയ്ക്ക് 77 മുതല്‍ 108 വരെ സീറ്റുകള്‍ കിട്ടും എന്നായിരുന്നു മറ്റൊരു പ്രവചനം. അതും കൃത്യമായി തന്നെ സംഭവിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രവചനം നടത്തിയ മറ്റൊരു എക്‌സിറ്റ് പോള്‍ ന്യൂസ്10-ഇപ്‌സോസിന്റേതാണ്. 336 സീറ്റുകള്‍ ആയിരുന്നു ഇവര്‍ എന്‍ഡിഎ മുന്നണിയ്ക്ക് കിട്ടും എന്ന് പറഞ്ഞത്. യുപിഎയ്ക്ക് 82 സീറ്റുകള്‍ എന്നായിരുന്നു പ്രവചനം. ഇത് ഏറെക്കുറേ ശരിയാവുകയും ചെയ്തു.

English summary
Lok Sabha Election results 2019: Today's Chanakya's exit poll prediction again wins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X