കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമബംഗാളില്‍ തൃണമൂല്‍ മുന്നില്‍: ബിജെപി കനത്ത ഭീഷണി, ബിജെപി തരംഗത്തിന് തുണച്ചത് ഇടതുപക്ഷം!!

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ബിജെപി പോരാട്ടം ശക്തമെന്ന് ആദ്യഫലങ്ങള്‍. സംസ്ഥാനത്തെ 42 ലോക്സഭ സീറ്റുകളില്‍ 18 എണ്ണത്തില്‍ ബിജെപി മുമ്പിലാണ്. 20 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നുണ്ട്. 2012 മുതല്‍ പശ്ചിമബംഗാളില്‍ അധികാരം കയ്യടക്കിവെച്ചിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കകെ ബിജെപി വേരാഴ്ത്തുമെന്ന സൂചനകളാണ് പുറത്തുവന്ന ആദ്യഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ആന്ധ്രയില്‍ ടിഡിപിക്ക് വന്‍ തിരിച്ചടി; വൈഎസ്ആര്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്ആന്ധ്രയില്‍ ടിഡിപിക്ക് വന്‍ തിരിച്ചടി; വൈഎസ്ആര്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്

പശ്ചിമ ബംഗാളില്‍ വിവിധ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും എത്തിയിരുന്നു. ബിജെപി-തൃണമൂല്‍ പോര് നടക്കുന്നതിനിടെയായിരുന്നു ഇത്. സംസ്ഥാനത്ത് ത‍ൃണമൂല്‍ ആധിപത്യം അവസാനിപ്പിക്കാന്‍ ഇടത് വോട്ടുകളും ബിജെപിക്ക് പോയതാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിയര്‍ക്കുന്നതിനുള്ള പ്രധാന കാരണം. വോട്ടെടുപ്പിന്റെ ഓരോ ഘട്ടങ്ങളിലും ബംഗാള്‍ സാക്ഷിയായത് വന്‍ അക്രമ സംഭവങ്ങള്‍ക്കാണ്. ഈ ഘട്ടത്തിലാണ് ത‍ൃണമൂലിന് ബംഗാളില്‍ അധികാരം നിലനിര്‍ത്തേണ്ടത് അനിവാര്യമായി വരുന്നത്.

mamata-15-

2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശക്തമായി സാന്നിധ്യമറിയിക്കുന്ന ബിജെപിക്ക് 2021ലെ നിയമസഭ തിര‍ഞ്ഞെടുപ്പിലും ശക്തമായ സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസും ഇടതുപക്ഷവും ബിജെപിയും മാത്രമുള്ള ബംഗാളില്‍ മമതാ ബാനര്‍ജിക്ക് മുമ്പിലുള്ളത് ഒറ്റക്കുള്ള പോരാട്ടമാണ്. കേന്ദ്രവുമായി ഇടഞ്ഞ് നില്‍ക്കുന്ന മമത തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയിലും ബിജെപിയുമായി ശക്തമായി തന്നെ കൊമ്പുകോര്‍ത്തിരുന്നു.

English summary
Lok Sabha Election Results 2019: Trinamool Congress leads In Bengal In Early Trends, BJP make challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X