Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ബിജെപി മുന്നേറ്റം!! മഹാഗഡ്ബന്ധന്‍ ഏശിയില്ല! ഏറെ പിന്നില്‍.. കളത്തിലേ ഇല്ലാതെ കോണ്‍ഗ്രസ്

ലഖ്നൗ: രാജ്യം ഉറ്റുനോക്കുന്ന യുപിയില്‍ ഇത്തവണയും ബിജെപി മുന്നേറ്റം. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 50 ഓളം മണ്ഡലങ്ങളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.എസ്പി-ബിഎസ്പി സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല. ഇതുവരെ 10 നും 12 നും ഇടയില്‍ സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം കോണ്‍ഗ്രസ് കോണ്‍ഗ്രസ് ഇത്തവണ ചിത്രത്തിലേ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

 varnasimodi-

ബിജെപിയെ പുറത്തുനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇത്തവണ എസ്പിയും ബിഎസ്പിയും സഖ്യത്തിലെത്തിയത്. എന്നാല്‍ പ്രതിപക്ഷ പ്രതീക്ഷകളെ ഇത്തവണ അസ്ഥാനത്താക്കിയുള്ള മുന്നേറ്റമാണ് ഇത്തവണയും ബിജെപി നടത്തുന്നത്. പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിക്കായിരുന്നു മുന്നേറ്റം കല്‍പ്പിച്ചിരുന്നത്. 2014 ആവര്‍ത്തിക്കില്ലേങ്കിലും കുറഞ്ഞത് 60 സീറ്റെങ്കിലും ബിജെപിക്ക് നേടാനാകുമെന്നാണ് സര്‍വ്വേകള്‍ പ്രവചിച്ചത്. 2014 ല്‍ 71 സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്. 2 സീറ്റുകളില്‍ സഖ്യകക്ഷിയായ അപ്നാദളും വിജയിച്ചിരുന്നു.

അതേസമയം ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് യുപിയില്‍ നിന്ന് നേരിടുന്നത്. രാഹുല്‍ ഗാന്ധി ഇഫക്റ്റോ പ്രിയങ്കയുടെ പ്രഭാവമോ കോണ്‍ഗ്രസിനെ തുണയ്ച്ചില്ലെന്നാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ അമേഠിയിലും റായ്ബറേലിയിലുമടക്കം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പുറകോട്ട് പോകുന്നതായാണ് സൂചനകള്‍. 2014 ല്‍ ഈ രണ്ട് സീറ്റുകള്‍ മാത്രമാണ് യുപിയില്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+