• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി അടക്കിവാഴാന്‍ ബിജെപി!! 7ല്‍ 7 ലും മുന്നേറ്റം.. കിതച്ച് കോണ്‍ഗ്രസും ആപും

  • By

ദില്ലി: കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി നല്‍കി ദില്ലിയില്‍ വീണ്ടും ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ബിജെപി. ആകെയുള്ള ഏഴ് സീറ്റിലും വലിയ ലീഡിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം തന്നെ ബിജെപിയുടെ വിജയമായിരുന്നു പ്രവചിച്ചിരുന്നത്.

ബിജെപി സംസ്ഥാന തലവന്‍ മനോജ് തിവാരി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിതിന് മണ്ഡലത്തില്‍ കാലിടറുകയാണ്. ശക്തമായ മത്സരം നടന്ന ഈസ്റ്റ് ദില്ലിയില്‍ മുന്‍ സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറാണ് മുന്നേറുന്നത്. ന്യൂദില്ലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മീനാക്ഷി ലേഖിയും വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

2014 ല്‍ ദില്ലിയിലെ മുഴുവന്‍ സീറ്റുകളും ബിജെപിയായിരുന്നു വിജയിച്ചത്. കോണ്‍ഗ്രസ് സംപൂജ്യരാവുകയും ചെയ്തു. ഇത്തവണ സംസ്ഥാനത്ത് ഒരു തിരിച്ചുവരവിന് ലക്ഷ്യം വെയ്ക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയെ ഏത് വിധേനയും പുറത്താക്കാന്‍ ആംആദ്മിയുമായി കൈകോര്‍ക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു.

എന്നാല്‍ പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ എല്ലാം സീറ്റ് വിഭജനം കീറാമുട്ടിയായി. സഖ്യ സാധ്യതയും ഇല്ലാതായി. ഇതോടെ കോണ്‍ഗ്രസും ആംആദ്മിയും തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇരുപാര്‍ട്ടികളുടേയും തനിച്ചുള്ള പോരാട്ടം ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് തുടക്കം മുതലേ വിലയിരുത്തപ്പെട്ടത്. . ദില്ലിയില്‍ ഇത്തവണ 60.2 ശതമാനമായിരുന്നു പോളിങ്ങ്.

English summary
lok sabha election results bjp leading in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X