' ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടി വരും';മാണ്ഡിയിലെ കുതിപ്പിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയോട് കങ്കണ
ഷിംല: കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ പരിഹസിച്ച് കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ വ്യക്തമായി ലീഡ് നിലനിർത്തിയതിന് പിന്നാലെയാണ് കങ്കണയുടെ പരിഹാസം. വിക്രമാദിത്യ സിംഗിന് ബാഗ് പാക്ക് ചെയ്ത് പോകേണ്ടി വരും എന്നാണ് കങ്കണ പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം കങ്കണ മാണ്ടിയിൽ നിന്ന് മുംബൈയിലേക്ക് പായ്ക്ക് ചെയ്യും എന്ന ആരോപണത്തിന് മറുപടിയായാണ് കങ്കണയുടെ ഈ പരാമർശം.
"ഒരു സ്ത്രീയെ കുറിച്ച് ഇത്രയും താഴ്ത്തി സംസാരിച്ചതിൻ്റെ അനന്തരഫലം അവർ അനുഭവിക്കേണ്ടി വരും... ഇന്ന് നമ്മൾ ലീഡ് നേടിയ രീതിയിലൂടെ അത് വ്യക്തമാകുകയാണ്. പെൺമക്കളെ അപമാനിക്കുന്നവരോട് മാണ്ഡി ദയ കാണിച്ചിട്ടില്ല," കങ്കണ എ എൻ ഐയോട് പറഞ്ഞു.

" ഇത് (ഹിമാചൽ പ്രദേശ്) എൻ്റെ 'ജന്മഭൂമി' ആണ്, ഞാൻ ഇവിടെ ജനങ്ങളെ സേവിക്കുന്നത് തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സബ്‌കാ സാത്, സബ്‌കാ വികാസ്' എന്ന ലക്ഷ്യത്തിൽ ഒരു സൈനികയായി പ്രവർത്തിക്കുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. അതിനാൽ, ഞാൻ എവിടെയും പോകുന്നില്ല. ഒരുപക്ഷേ, മറ്റാരെങ്കിലും അവരുടെ ബാഗുകൾ പാക്ക് ചെയ്ത് പോകേണ്ടിവരും. ഞാൻ എവിടെയും പോകുന്നില്ല, " കങ്കണ പറഞ്ഞു.
ഹിമാചൽ പ്രദേശിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീർ ഭദ്ര സിംഗിന്റെ മകനാണ് മാണ്ഡയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ വിക്രമാദിത്യ സിംഗ്. 2014 ലും 2019 ലും ബി ജെ പി ജയിച്ച മണ്ഡലമാണ് മാണ്ഡി. രാം സ്വരൂപ് ശർമയാണ് രണ്ട് തവണയും എം പിയായിത്. 2021 ൽ രാം സ്വരൂപ് ശർമയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിക്രമാദിത്യ സിംഗിന്റെ അമ്മ പ്രതിഭ ജയിച്ചിരുന്നു. ഇത്തവണം എക്സിറ്റ് പോളുകൾ കങ്കണയ്ക്കാണ് വിജയ സാധ്യത പ്രവചിച്ചത്.
അതേ സമയം ദേശിയ തലത്തിൽ എൻ ഡി എ 298, ഇന്ത്യ മുന്നണി 225 മറ്റുള്ളവർ 20 എന്ന നിലയിലാണ് നിലവിലെ സീറ്റ് നില. കഴിഞ്ഞ തവണ തനിച്ച് മൂന്നൂറിൽ ഏറെ എം പി മാരുണ്ടായിരുന്ന ബി ജെ പിക്ക് നിലവിൽ 224 സീറ്റുകളിൽ മാത്രമാണ് ലീഡ്. യു പി മഹാരാഷ്ട്ര, ബംഗാൾ , രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം ബി ജെ പിക്ക് കാര്യമായ തിരിച്ചടി തന്നെയാണ് നേരിടേണ്ടി വന്നത്.












Click it and Unblock the Notifications