കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്നത് വലിയ ഇവിഎം അട്ടിമറി!! ഗുരുതര ആരോപണവുമായി ഊര്‍മ്മിള മണ്ഡോദ്കര്‍

  • By
Google Oneindia Malayalam News

മുംബൈ: ഇവിഎം അട്ടിമറി ആരോപണവുമായി നോര്‍ത്ത് മുംബൈ ലോക്സഭാ കോണ്‍ഗ്രസ് സ്ഥാനാര്‍ച്ഥി ഊര്‍മ്മിള മണ്ഡോദ്കര്‍. ഇവിഎം നമ്പറിലും ഫോമിലെ ഒപ്പുകളിലും വലിയ വ്യത്യാസമുണ്ടെന്ന് ഊര്‍മ്മിള ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള പറഞ്ഞു.

modibjpurmila-

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ഫോമിലെ നമ്പറും വോട്ടിങ്ങ് മെഷീന്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഊര്‍മ്മിള ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള ട്വീറ്റ് ചെയ്തു. മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയെക്കാള്‍ 1,45,991 വോട്ടുകള്‍ക്ക് പിന്നിലാണ് ഊര്‍മ്മിള. കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു നോര്‍ത്ത് മുംബൈ.

മഹാരാഷ്ട്രയില്‍ ഇത്തവണയും മോദി തരംഗം അലയടിക്കുകയാണ്. ആകെയുള്ള 48 സീറ്റിലും എന്‍ഡിഎ സഖ്യമാണ് ഇവിടെ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 348 സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നതത്. യയുപിഎ 86 സീറ്റിലും മറ്റ് പാര്‍ട്ടികള്‍ 108 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറിയ ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം ബിജെപി വന്‍ തേരോട്ടമാണ് നടത്തിയത്.

English summary
lok sabha election results urmila matondkar against evm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X