Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഫലം: രാജ്യം ആര് ഭരിക്കും? നിർണ്ണായകം ഈ 4 സംസ്ഥാനങ്ങളിലെ ജനവിധി

ഡല്‍ഹി: പതിനെട്ടാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. എട്ട് മണിയോടെ തന്നെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യ ഫലങ്ങളില്‍ വലിയ മുന്നേറ്റമാണ് എന്‍ ഡി എ കാഴ്ചവെച്ചിരിക്കുന്നത്. എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണാന്‍ ആരംഭിക്കും. തുടർന്ന് 9 മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരും. പതിനൊന്ന് മണിയോടെ ദേശീയ തലത്തിലേയും കേരളത്തിലേയും ഫലം സംബന്ധിച്ച കൃത്യമായ ചിത്രവും ലഭിക്കും.

ദേശീയ തലത്തില്‍ ബി ജെ പി മൂന്നാമതും വിജയം പ്രതീക്ഷിക്കുമ്പോള്‍ അട്ടിമറി വിജയം ഉണ്ടാകുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ അവകാശപ്പെടുന്നത്. രാജ്യം ആര് ഭരിക്കും എന്നത് നിർണ്ണയിക്കുക പ്രധാനപ്പെട്ട ചില സംസ്ഥാനങ്ങളിലെ ജനവിധിയാണ്. ആ സംസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

modi-rahul

ഉത്തർപ്രദേശ്

ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2019 ലെ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ 80 സീറ്റുകളിൽ 62 സീറ്റുകളും ബിജെപി നേടി, ബിഎസ്പിയും സമാജ്വാദി പാർട്ടിയും യഥാക്രമം 10, അഞ്ച് സീറ്റുകൾ നേടി. ഇത്തവണ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും സഖ്യമായാണ് മത്സരിക്കുന്നത്. യു പിയില്‍ ബി ജെ പിയുടെ സീറ്റ് നില കുറക്കാന്‍ സാധിച്ചാല്‍ അത് ഇന്ത്യാ സഖ്യത്തിന് ഏറെ നിർണ്ണായകമാകും.

ബീഹാർ

ജാതി സമവാക്യത്തിന് പ്രധാന പങ്ക് വഹിക്കുന്ന രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബി ജെ പി. ബിജെപിയും ജെഡിയുവും അടങ്ങുന്ന എൻഡിഎ സഖ്യം 2019ൽ ബിഹാറിലെ 40ൽ 39 സീറ്റുകളും നേടി. തൊട്ടുപിന്നാലെ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെഡിയു ബിജെപിയുമായി പിരിഞ്ഞ് ബദ്ധവൈരികളായ ആർജെഡിയുമായി കൈകോർത്തെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി ബി ജെ പി പാളയത്തിലേക്ക് തിരിച്ചെത്തി. ആർജെഡിയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം ഇത്തവണ സംസ്ഥാനത്ത് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഒഡീഷ

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്ന ബിജു ജനതാദളിൻ്റെ കോട്ടയായ ഒഡീഷയാണ് ഇത്തവണ ബിജെപി നേട്ടം പ്രതീക്ഷിക്കുന്ന പ്രതീക്ഷിക്കുന്ന പ്രധാന സംസ്ഥാനം. 2019ലെ തിരഞ്ഞെടുപ്പിൽ തീരദേശ സംസ്ഥാനത്തെ 21 സീറ്റുകളിൽ 12 എണ്ണവും നവീൻ പട്‌നായിക്കിൻ്റെ ബിജെഡിയും എട്ടെണ്ണം ബിജെപിയും നേടി. 2014-ലെ 1 സീറ്റിൽ നിന്ന് 2019-ലെ 8-ലേക്ക് ബിജെപി വൻ കുതിച്ചുചാട്ടമായിരുന്നു നടത്തിയത്. ഇത്തവണ ഒഡീഷയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന് വലിയ പ്രതീക്ഷയില്ല.

മഹാരാഷ്ട്ര

2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നു മഹാരാഷ്ട്രയില്‍ മത്സരിച്ചത്. 48ൽ 41 സീറ്റും അവർ നേടുകയും ചെയ്തു. എന്നാല്‍ ഇത്തവണത്തെ ചിത്രം തികച്ചും വ്യത്യസ്തമാണ്. ശിവസേന രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഒന്ന് ബി.ജെ.പിയെ പിന്തുണയ്ക്കുന്നു. ഉദ്ധവ് താക്കറെ ഇന്ത്യ മുന്നണിക്കൊപ്പവും നിലകൊള്ളുന്നു. ശരദ് പവാറിൻ്റെ എൻസിപിയും പിളർന്നു, പിരിഞ്ഞുപോയ വിഭാഗത്തെ നയിക്കുന്നത് അദ്ദേഹത്തിൻ്റെ അനന്തരവൻ അജിത് പവാറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+