കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ഘട്ടം പൂർത്തിയായി; രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 18ന്, പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ

Google Oneindia Malayalam News

ദില്ലി: ലോക്സഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 55 ശതമാനത്തിന് മുകളിൽ പോളിംഗ്. എന്നാൽ 2014ലെ അപേക്ഷിച്ച് പലയിടത്തും വോട്ടിംഗ് ശതമാനം കുറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് മാവോയിസ്റ്റ് ആക്രമണം നടത്തിയ ഛത്തീസ്ഗഡിലെ ബസ്തറിലടക്കം മികച്ച പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഏപ്രിൽ 18ന് 97 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

live

Newest First Oldest First
7:55 PM, 12 Apr

സുപ്രീം കോടതി വിധിയുടെ പേരില്‍ വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മോദി, ബിജെപി ഉള്ളിടത്തോളം ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനാവില്ല
7:53 PM, 12 Apr

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി. കൊലപാതക രാഷ്ട്രീയമാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മുഖമുദ്രയെന്നും മോദി
7:44 PM, 12 Apr

കേരളം ഭരിക്കുന്നത് കാഴ്ച്ചപ്പാടില്ലാത്ത മുന്നണി. പിന്‍വാതില്‍ വികസനമാണ് കേരളത്തില്‍ നടക്കുന്നത്‌
7:36 PM, 12 Apr

ഇടത് വലത് പാര്‍ട്ടികള്‍ കേരളത്തെ നിരാശപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി മുന്നോട്ട് വെക്കുന്നത് ബദലല്‍ രാഷ്ട്രീയമെന്ന് മോദി
7:34 PM, 12 Apr

കോഴിക്കോട് നടക്കുന്ന എന്‍ഡിഎ റാലിയില്‍ മോദി സംസാരിക്കുന്നു. ശബരിമല വിഷയം ചര്‍ച്ചയാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള
7:32 PM, 12 Apr

ബിജെപിയില്‍ അധികാരം ഒരാളില്‍ മാത്രമാണെന്ന് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ട് ആശയങ്ങളുടെ ഏറ്റുമുട്ടലാണ്. എല്ലാ വ്യത്യസ്തതകളെയും കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നു. എന്നാല്‍ ആര്‍എസ്എസും ബിജെപിയും ഒരു ശബ്ദത്തെ മാത്രമാണ് ഇഷ്ടപ്പെടുന്നതെന്നും രാഹുല്‍ ആരോപിച്ചു
6:53 PM, 12 Apr

കോഴിക്കോട് വിജയ് സങ്കല്‍പ്പ് റാലിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം നടക്കുന്നത്. കോഴിക്കോട് ബീച്ചിലാണ് പരിപാടി നടക്കുന്നത്.
6:06 PM, 12 Apr

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ പ്രധാന പ്രതിപക്ഷമായ എൻസിപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് ബിജെപിയുടെ സഖ്യകക്ഷിയായ ശിവ് സംഘ്രം വ്യക്തമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിലെ മന്ത്രി കൂടിയായ ശിവസംഘ്രം നേതാവ് വിനായക് മീറ്റേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
6:06 PM, 12 Apr

സ്വന്തം മുന്നണി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാത്ത 7 ബ്ലോക്ക് പ്രസിഡന്റുമാരെ കോൺഗ്രസ് പുറത്താക്കി. നിർണായക പോരാട്ടം നടക്കുന്ന കർണാടകയിലെ മാണ്ഡ്യയിലാണ് കോൺഗ്രസ് നടപടി. കോൺഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിലാണ് മാണ്ഡ്യയിൽ മത്സരിക്കുന്നത്.
4:17 PM, 12 Apr

കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ തെരഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് നോഡൽ ഓഫീസറുടെ റിപ്പോർട്ട്. ശബരിമല വിഷയത്തിൽ തെറ്റിദ്ധാരണ പരത്തും വിധം പ്രചാരണം നടത്തിയെന്ന് കാണിച്ച് എൽഡിഎഫാണ് പരാതി നൽകിയത്.
2:30 PM, 12 Apr

ഡിഗ്രി വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്നെ അപമാനിക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സംരക്ഷിക്കാനാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.
2:29 PM, 12 Apr

സ്ഥാനാർത്ഥിത്വം: സരിതാ എസ് നായർ നൽകിയ ഹർജി ഡിവിഷൻ ബെഞ്ചും തള്ളി
2:28 PM, 12 Apr

സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി 150-ലേറെ മുൻ സൈനികർ രാഷ്ട്രപതിക്ക് അയച്ചെന്ന് അവകാശപ്പെടുന്ന കത്തിനെച്ചൊല്ലി ആശയക്കുഴപ്പം. കത്തിനെക്കുറിച്ചോ അതിന്‍റെ ഉള്ളടക്കത്തെക്കുറിച്ചോ അറിയില്ലെന്ന് രണ്ട് മുൻ സൈനിക മേധാവികൾ വ്യക്തമാക്കി
12:37 PM, 12 Apr

ശശി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് ഉമ്മന്‍ചാണ്ടി
12:37 PM, 12 Apr

സൈന്യത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും രാഷ്ട്രീയ അജന്‍ഡകള്‍ക്കും വേണ്ടി ഉപയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച് മുൻ സൈനിക മേധാവിമാർ ഉൾപ്പെടെ 156 മുൻ സൈനികർ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകി
10:58 AM, 12 Apr

അമിത്ഷായുടെ പാകിസ്ഥാന്‍ പരാമര്‍ത്തില്‍ ബിഡിജെഎസിന് അതൃപ്തി. പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ ബിഡിജെഎസ്. പരാമര്‍ശത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
10:57 AM, 12 Apr

തിരഞ്ഞെടുപ്പ് ബോണ്ട്: രാഷ്ട്രീയ പാർട്ടികൾ സംഭാവനയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. മുദ്രവച്ച കവറിൽ വിവരങ്ങൾ കൈമാറണമെന്ന് സുപ്രീം കോടതി
9:42 AM, 12 Apr

തി ഇറാനിയുടെ പ്രധാന സഹായി രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു.
9:41 AM, 12 Apr

തി ഇറാനിയുടെ പ്രധാന സഹായി രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു.
9:40 AM, 12 Apr

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള ഇലക്ടറല്‍ ബോണ്ട് പദ്ധതിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും.
9:40 AM, 12 Apr

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് തമിഴ്നാട്ടിൽ എത്തും. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ പ്രചാരണ യോഗങ്ങളിൽ രാഹുൽ പങ്കെടുക്കും.
8:01 AM, 12 Apr

ആദ്യ ഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമങ്ങൾ നടന്ന ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പ് അർദ്ധരാത്രി വരെ നീണ്ടു നിന്നു. ഏകദേശം 80 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ടിഡിപി- വൈഎസ്ആർ സംഘർഷങ്ങളെ തുടർന്ന് രണ്ട് പേർ ആന്ധ്രയിൽ കൊല്ലപ്പെട്ടിരുന്നു.
8:01 AM, 12 Apr

ഹൃദയാഘാതത്തെ തുടർന്നുള്ള വിശ്രമത്തിന് ശേഷം ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ പ്രചാരണരംഗത്തേക്ക് മടങ്ങി എത്തുന്നു. ഞായറാഴ്ച പുത്തൻകുരിശിൽ നടക്കുന്ന വാഹനറാലിയിൽ പങ്കെടുക്കും.
8:01 AM, 12 Apr

നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാൻ ആരംഭിച്ച നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചാനലിൽ രാഷ്ട്രീയ ഉള്ളടക്കം പാടില്ലെന്നാണ് നിർദേശം.
8:00 AM, 12 Apr

വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക സംഘടനകൾ ഇന്ന് കർഷക പാർലമെന്‍റും കർഷക മാർച്ചും നടത്തും
8:00 AM, 12 Apr

എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കോഴിക്കോട് നടക്കുന്ന വിജയ് സങ്കൽപ്പ് യാത്രയിൽ പ്രധാാനമന്ത്രി പങ്കെടുക്കും.

English summary
Lok Sabha Election Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X