കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി ബിഎസ്പി സഖ്യം ബിജെപിക്ക് വെല്ലുവിളി!! ബിജെപി വിരുദ്ധ വോട്ടുകള്‍ യുപിയില്‍ മൂന്നായി വിഭജിക്കും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
BJP വിരുദ്ധ വോട്ടുകള്‍ യുപിയില്‍ മൂന്നായി വിഭജിക്കും | Oneindia Malayalam

ഉത്തര്‍പ്രദേശ്: മഹാഖഢ്ബന്ധനില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയ സഖ്യവുമായാണ് എസ്പി- ബിഎസ്പി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കാതെ അഖിലേഷ് യാദവും മായാവതിയും ചേര്‍ന്നുള്ള തിരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശില്‍ ത്രികോണ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇവരുടെ സഖ്യം ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടി നേടിക്കൊടുക്കുമെന്ന് എന്‍ഡിടിവി പറയുന്നു . 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശിനെ ദില്ലിയിലേക്കുള്ള കവാടമായാണ് കണക്കാക്കുന്നത്.

<strong>ബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരും</strong>ബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരും

ഇവിടുത്തെ ജയവും പരാജയവും ബിജെപിക്ക് നിര്‍ണായകമാണ്. 2014ല്‍ ബിജെപി തൂത്തുവാരിയ സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ് 71 സീറ്റുകള്‍ നേടി അപ്‌ന ദള്‍ രണ്ട് സീറ്റുകള്‍ നേടിയ രണ്ടു സീറ്റും ചേര്‍ത്ത് ചരിത്ര വിജയം നേടിയ ബിജെപിക്ക് അതിനാല്‍ അത്രകണ്ട് നിര്‍ണായകമാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ മായാവതിയുടെയും അഖിലേഷ് യാദവിന്റെയും സഖ്യം ബിജെപിയെ 73ല്‍ നിന്ന് 37ല്‍ എത്തിക്കുമെന്ന് എന്‍ഡിടിവി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 2014ല്‍ ഉള്ള പ്രശസ്തി അതേ മട്ടിലിലുണ്ടെങ്കിലും നേടാന്‍ കഴിയില്ലന്ന് വിലയിരുത്തുന്നു.

mayawatiakhilesh-15

ഇതോടൊപ്പം കോണ്‍ഗ്രസ് നേടുന്ന വോട്ടുകള്‍ എന്‍ഡിഎയുടെ സീറ്റിനെ പിന്നെയും കുറയ്ക്കും. കോണ്‍ഗ്രസിന് അഖിലേഷ് മായാവതി സഖ്യത്തിന് പുറത്തായതിനാല്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. അതിനാല്‍ തന്നെ ഈ മൂന് പാര്‍ട്ടികളും ചേര്‍ന്ന് ബിജെപി വിരുദ്ധ വികാരത്തിന്‍റെ വോട്ട് പിന്നെയും വിഭജിപ്പിക്കും. കോണ്‍ഗ്രസ് ഏഴ് സീറ്റുകള്‍ എസ്പി ബിഎസ്പി സഖ്യത്തിന് മാറ്റിവച്ചതിന് കോണ്‍ഗ്രസ് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നാണ് മായാവതി പ്രതികരിച്ചത്.

കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളെ സഹായിക്കുകയാണ് വേണ്ടതെന്ന് അഖിലേഷ് യാദവ് പറയുന്നു. പശ്ചിമ ബംഗാളില്‍ മായാവതിയെയും ദില്ലിയില്‍ അരവിന്ദ് കേജരിവാളിനെയും സഹായിക്കുകയാണ് വേണ്ടതെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ക്ക് സഖ്യമുണ്ടെന്നും അഖിലേഷ് പറയുന്നു. സഖ്യത്തോട് ചേര്‍ന്ന് പോകുന്നത് ഉത്തര്‍പ്രദേശില്‍ വലിയ മാര്‍ജിനില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റയും സഖ്യത്തിന്റെയും സീറ്റുകള്‍ ചേരുമ്പോള്‍ ബിജെപിയെ ഉത്തര്‍പ്രദേശില്‍ ഒതുക്കുമന്ന് കോണ്‍്ഗ്രസ് പറയുന്നു.

English summary
Lok sabha election SP BSP alliance will defeat BJP in Uttarpradesh, anti BJP votes may split in to three
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X