Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസിന് വജ്രായുധമാകുമോ ജാതി സെന്‍സസ്: പ്രഖ്യാപനവുമായി രാഹുല്‍

ഡല്‍ഹി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിലും ജാതി സെന്‍സസ് പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ്. ഇന്ന് ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി ജാതി സെന്‍സസിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. "രാജ്യത്തെ ജാതി സെൻസസിനെ പിന്തുണയ്ക്കാൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി" യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

രാജ്യത്തെ ദരിദ്രരുടെ വിമോചനത്തിനായുള്ള ശക്തമായ പുരോഗമനപരമായ ചുവടുവയ്പ്പാണിതെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും നടത്തി. 'ജാതി സെൻസസ് നടത്താൻ പ്രധാനമന്ത്രിക്ക് കഴിവില്ല. ഞങ്ങളുടെ 4 മുഖ്യമന്ത്രിമാരിൽ 3 പേരും ഒ ബി സി വിഭാഗത്തിൽ നിന്നുള്ളവരാണ്. 10 ബി ജെ പി മുഖ്യമന്ത്രിമാരിൽ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒ ബി സി വിഭാഗത്തിൽ നിന്നുള്ളത്. ഒ ബി സി വിഭാഗത്തിൽ നിന്ന് എത്ര ബി ജെ പി മുഖ്യമന്ത്രിമാരുണ്ട്? പ്രധാനമന്ത്രി ഒ ബി സികൾക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്, മറിച്ച് അവരെ പ്രധാന വിഷയങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാനാണ്," രാഹുല്‍ ഗാന്ധി പറഞ്ഞു.

 rahul-gandhi-

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. കോൺഗ്രസ് കൂടി ഭാഗമായ ബിഹാർ സർക്കാർ ജാതി സെൻസസ് സർവേ റിപ്പോർട്ട് പുറത്തുവിട്ട് ദിവസങ്ങൾക്ക് ശേഷമാണ് ജാതി സെൻസസിനെ പിന്തുണയ്ക്കുന്നതിനുള്ള പ്രമേയം കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം പാസാക്കുന്നതും.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും സംസ്ഥാനത്ത് ജാതി സർവേ നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. "സാമൂഹിക നീതിയുടെ പുതിയ അധ്യായം. കേന്ദ്രസർക്കാർ ജാതി സെൻസസിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഇത് സാമൂഹിക നീതിക്ക് തടസ്സമായി. അതിനാൽ, രാജസ്ഥാനിലെ എല്ലാ ദരിദ്രർക്കും ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ജാതി സർവേ നടത്താൻ തീരുമാനിച്ചു, "മുഖ്യമന്ത്രി അശോക് ഗെലോട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിൽ പോസ്റ്റ് ചെയ്തു.

ഫലങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾക്കായി ഞങ്ങൾ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേർത്തു.
സംസ്ഥാന ആസൂത്രണ വകുപ്പിനെ (സാമ്പത്തിക സ്ഥിതിവിവരക്കണക്ക്) നോഡൽ വകുപ്പാക്കിയെങ്കിലും ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നതിനുള്ള സമയപരിധി ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരം നിലനിർത്തുകയാണെങ്കിൽ, ബിഹാറിൽ നടത്തിയതിന് സമാനമായി സംസ്ഥാനത്തും ജാതി സെൻസസ് നടത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബസ്തർ മേഖലയിലെ കാങ്കർ ജില്ലയിൽ ഒരു പൊതു റാലിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

'എന്തുകൊണ്ട് ജാതി സെൻസസ് നടത്തിക്കൂടാ. അത് സംഭവിക്കണം. ഛത്തീസ്ഗഡിൽ വീണ്ടും അധികാരത്തിൽ വന്നാൽ ബീഹാറിലെ പോലെ ജാതി സെൻസസ് നടത്തും', പ്രിയങ്ക ഗാന്ധി പറഞ്ഞു. 'നിങ്ങൾ ബീഹാറിലെ കണക്കുകൾ (ജാതി സർവേ) കണ്ടോ? 84 ശതമാനം ഒബിസി, എസ്‌സി, എസ്ടി വിഭാഗക്കാരാണ്. പക്ഷേ, അവരെ സർക്കാരിലെ വലിയ പദവികളിൽ കാണുന്നില്ല... അത് അവരുടെ അവകാശമല്ലേ?... ഞങ്ങൾ നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ബിജെപി നിശബ്ദരാകുന്നു', റാലിയില്‍ പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+