കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് വാരണാസിയില്‍ കുരുക്ക്; എതിരെ മല്‍സരിക്കാന്‍ 111 പേര്‍, നഗ്ന പ്രചാരണം!! അന്തംവിട്ട് ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് വാരണാസിയില്‍ എട്ടിന്റെ പണി | Oneindia Malayalam

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലമായ വാരണാസിയില്‍ നേരിടേണ്ടി വരുന്നത് വന്‍ പ്രതിഷേധത്തെ. മോദിക്കെതിരെ മല്‍സരിക്കാന്‍ ഒരുപട തന്നെ ഒരുങ്ങുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും തങ്ങളുടെ വാക്കുകള്‍ക്ക് മോദി കാതോര്‍ത്തില്ല എന്നതാണ് അവരുടെ പരാതി. 111 കര്‍ഷകരാണ് മോദിക്കെതിരെ മല്‍സരിക്കുമെന്ന പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവരെ അനുനയിപ്പിച്ച് പിന്‍മാറ്റാന്‍ ബിജെപി നേതൃത്വം ശ്രമിച്ചുവരികയാണ്. വമ്പന്‍ ഓഫറും അവരുടെ മുന്നില്‍ ബിജെപി വച്ചുകഴിഞ്ഞു. എന്നാല്‍ തങ്ങള്‍ മല്‍സര രംഗത്തുണ്ടാകുമെന്നും നഗ്നരായി പ്രചാരണം നടത്തുമെന്നും അവര്‍ പറയുന്നു. ഏറെ വ്യത്യസ്തമാണ് മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നുള്ള വിവരങ്ങള്‍....

മോദി ഭരണകൂടത്തിനെതിരേ

മോദി ഭരണകൂടത്തിനെതിരേ

മോദി ഭരണകൂടത്തിനെതിരേ മാസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ നടന്ന സമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയായതും കര്‍ഷകരുടെ നിലപാടാണ്. കര്‍ഷകര്‍ക്ക് അനുകൂലമായ കോണ്‍ഗ്രസ് പ്രഖ്യാപനങ്ങള്‍ അവര്‍ സ്വീകരിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്ന്

തമിഴ്‌നാട്ടില്‍ നിന്ന്

തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരാണ് മോദിക്കെതിരെ മല്‍സരിക്കാന്‍ വാരണാസിയിലെത്തുക. കര്‍ഷകരുടെ നേതാവ് പി അയ്യാക്കണ്ണിന്റെ നേതൃത്വത്തിലാണ് വന്‍ കര്‍ഷക പട എത്തുന്നത്. ഇവര്‍ വാരണാസിയിലെ സന്ന്യാസി സമൂഹവുമായി വിഷയം സംസാരിച്ചു.

 പൊന്‍ രാധാകൃഷ്ണന്റെ ഇടപെടല്‍

പൊന്‍ രാധാകൃഷ്ണന്റെ ഇടപെടല്‍

എന്നാല്‍ മല്‍സര രംഗത്തുനിന്ന് പിന്‍മാറണമെന്ന് ബിജെപി നേതാക്കള്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങള്‍ ബിജെപിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്നും ബിജെപി അറിയിച്ചു. കേന്ദ്രമന്ത്രിയും തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയുമായ പൊന്‍ രാധാകൃഷ്ണനാണ് വിഷയത്തില്‍ സമവായ ചര്‍ച്ച നടത്തിയത്.

 ശിവ ഭക്തരായ നഗ്നസ്വാമികള്‍

ശിവ ഭക്തരായ നഗ്നസ്വാമികള്‍

ശിവ ഭക്തരായ നഗ്നസ്വാമികളുടെ സഹായത്തോടെയാണ് കര്‍ഷകര്‍ വാരണാസിയില്‍ മോദിക്കെതിരെ പ്രചാരണം നടത്തുക. സ്വാമിമാരെ പോലെ നഗ്നരായിട്ടാണ് കര്‍ഷകര്‍ പ്രചാരണം നടത്തുക. ഇത് മോദിയോടുള്ള പ്രതിഷേധമാണെന്നും കര്‍ഷകര്‍ പറയുന്നു.

 ആവശ്യങ്ങള്‍ ഇതാണ്

ആവശ്യങ്ങള്‍ ഇതാണ്

കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭകരമായ വില തരിക, കര്‍ഷകര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ തരിക... തുടങ്ങിയ കാര്യങ്ങളെല്ലാം ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

ആര്‍ക്കും എതിരല്ല

ആര്‍ക്കും എതിരല്ല

കന്യാകുമാരി എംപി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഒട്ടേറെ ബിജെപി നേതാക്കള്‍ തങ്ങളുമായി സംസാരിച്ചു. മോദിക്കോ ഏതെങ്കിലും പാര്‍ട്ടികള്‍ക്കോ എതിരല്ല തങ്ങള്‍. ആവശ്യം നേടിയെടുക്കലാണ് ലക്ഷ്യമെന്ന് കര്‍ഷകര്‍ പറയുന്നു.

അമിത് ഷായെ കാണും

അമിത് ഷായെ കാണും

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെടും. അങ്ങനെ സംഭവിച്ചാല്‍ മല്‍സര രംഗത്തുനിന്ന് പിന്‍മാറും അല്ലെങ്കില്‍ മോദിക്കെതിരെ മല്‍സരിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.

യുപിയില്‍ ബിജെപിക്ക് നെഞ്ചിടിപ്പ്; പ്രതിപക്ഷ സഖ്യത്തിലേക്ക് അഞ്ച് പാര്‍ട്ടികള്‍, വലവീശി കോണ്‍ഗ്രസുംയുപിയില്‍ ബിജെപിക്ക് നെഞ്ചിടിപ്പ്; പ്രതിപക്ഷ സഖ്യത്തിലേക്ക് അഞ്ച് പാര്‍ട്ടികള്‍, വലവീശി കോണ്‍ഗ്രസും

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

English summary
111 Tamil Nadu farmers to contest against Modi: BJP leaders promise to add their demands in manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X