കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതൃത്വവും ദില്ലി ഘടകവും രണ്ടുവഴിക്ക്; സ്വന്തംവഴിയില്‍ എഎപി, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് കോണ്‍ഗ്രസും എഎപിയും സഖ്യമില്ല. എഎപി ദില്ലിയിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ദില്ലി ഘടകം എഎപി സഖ്യം വേണ്ടെന്ന നിലപാടിലാണ്. എന്നാല്‍ കേന്ദ്ര നേതൃത്വം എഎപിയുമായി സഖ്യം വേണമെന്ന നിലപാടാണ് എടുത്തിരുന്നത്.

ഈ സാഹചര്യത്തിലാണ് എഎപി സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്നത്. ഇതോടെ ത്രികോണ മല്‍സരം ദില്ലിയില്‍ നടക്കുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എഎപിയുമായി സഖ്യ സാധ്യതയില്ലെന്ന് പറഞ്ഞിരുന്നു. എങ്കിലും സഖ്യമുണ്ടാക്കിയാല്‍ ഗുണം ചെയ്യുമെന്ന് കേന്ദ്രനേതാക്കള്‍ പിന്നീട് തീരുമാനത്തിലെത്തി. ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ദില്ലി ഘടകം മറിച്ചുള്ള തീരുമാനമാണ് എടുത്തത്....

 കോണ്‍ഗ്രസുമായി സഖ്യമില്ല

കോണ്‍ഗ്രസുമായി സഖ്യമില്ല

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എഎപി വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണ് ദില്ലിയില്‍. ആറ് മണ്ഡലങ്ങളിലും എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒരു മണ്ഡലത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഉടന്‍ പ്രഖ്യാപനമുണ്ടാകും.

സ്ഥാനാര്‍ഥികള്‍ ഇവര്‍

സ്ഥാനാര്‍ഥികള്‍ ഇവര്‍

കിഴക്കന്‍ ദില്ലിയില്‍ അതിഷി, തെക്കന്‍ ദില്ലിയില്‍ രാഘവ് ചദ്ധ, ചാന്ദ്‌നി ചൗക്കില്‍ പങ്കജ് ഗുപ്ത, നോര്‍ത്ത ഈസ്റ്റ് ദില്ലിയില്‍ ദിലീപ് പാണ്ഡെ, നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ ഗുഗന്‍ സിങ്, ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബ്രജേഷ് ഗോയല്‍ എന്നിവരാണ് എഎപിക്ക് വേണ്ടി മല്‍സരിക്കുക. വെസ്റ്റ് ദില്ലിയില്‍ ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

2014ല്‍ തൂത്തുവാരി ബിജെപി

2014ല്‍ തൂത്തുവാരി ബിജെപി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ എഎപിയും കോണ്‍ഗ്രസും പരാജയപ്പെട്ടിരുന്നു. ഏഴ് മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസും എഎപിയും ഒന്നിച്ചുനിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന നിരീക്ഷണങ്ങള്‍ വന്നിരുന്നു. തുടര്‍ന്നാണ് സഖ്യസാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയത്.

കോണ്‍ഗ്രസില്‍ ഭിന്നത

കോണ്‍ഗ്രസില്‍ ഭിന്നത

എഎപി കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിച്ചിരുന്നു. പ്രതിപക്ഷ നിരയില്‍ ഐക്യം വേണമെന്ന നിലപാടാണ് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ എടുത്തത്. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവും സമാനമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ദില്ലി ഘടകം ഇതിനെ എതിര്‍ക്കുകയായിരുന്നു.

 നിയമസഭാ തിരഞ്ഞെടുപ്പ് എഎപി പ്രതീക്ഷ

നിയമസഭാ തിരഞ്ഞെടുപ്പ് എഎപി പ്രതീക്ഷ

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റിലും ബിജെപിയാണ് ജയിച്ചത്. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 77ല്‍ 66 മണ്ഡലങ്ങളിലും എഎപിയാണ് ജയിച്ചത്. എഎപി സമാനമായ പോരാട്ടത്തിനാണ് ഇത്തവണ ഒരുങ്ങുന്നതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.

ഇന്ത്യന്‍ സൈന്യം വെടിവച്ച പാക് പൈലറ്റിനെ അടിച്ചുകൊന്നു; വിമാനം തകര്‍ന്ന വേളയില്‍ഇന്ത്യന്‍ സൈന്യം വെടിവച്ച പാക് പൈലറ്റിനെ അടിച്ചുകൊന്നു; വിമാനം തകര്‍ന്ന വേളയില്‍

English summary
AAP Declares Candidates For 6 Seats In Delhi, Says No Alliance With Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X