കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-എഎപി സഖ്യം വ്യാപിപ്പിക്കും; 18 മണ്ഡലങ്ങളില്‍... ദില്ലിയില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും സഖ്യം ചേരുന്നത് ബിജെപി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കെ കോണ്‍ഗ്രസ്-എഎപി സഖ്യസാധ്യത വര്‍ധിച്ചിരിക്കുകയാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. നേരത്തെ സഖ്യം വേണ്ടെന്ന നിലപാട് സ്വീകരിച്ച ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് നിലപാട് മാറ്റി.

ദില്ലിയില്‍ ആകെയുള്ള ഏഴ് മണ്ഡലങ്ങളില്‍ മാത്രമല്ല, 18 മണ്ഡലങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കാനാണ് ആലോചന. മാത്രമല്ല, ദില്ലിയില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ എഎപി തീരുമാനിക്കുകയും ചെയ്തു. ചില നിബന്ധനകള്‍ അവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

 ഏഴില്‍ നാല് കോണ്‍ഗ്രസിന്

ഏഴില്‍ നാല് കോണ്‍ഗ്രസിന്

ദില്ലിയില്‍ ആകെയുള്ള ഏഴ് മണ്ഡലങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനാണ് എഎപിയുടെ തീരുമാനം. നാല് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കും. മൂന്ന് സീറ്റില്‍ എഎപി മല്‍സരിക്കുമെന്നാണ് നിലവിലുണ്ടാക്കിയ ധാരണ.

പകരം ഹരിയാനയില്‍

പകരം ഹരിയാനയില്‍

ദില്ലിയില്‍ വിട്ടുവീഴ്ച ചെയ്യുന്നതിന് പകരം ഹരിയാനയില്‍ കൂടുതല്‍ പരിഗണന വേണമെന്ന എഎപി ആവശ്യപ്പെടുന്നു. ഹരിയാനയിലെ മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് തങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് എഎപി ആവശ്യപ്പെട്ടു. മൊത്തം 18 മണ്ഡലങ്ങളിലാണ് സഖ്യസാധ്യത വരുന്നത്.

ചണ്ഡീഗഡില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

ചണ്ഡീഗഡില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

ദില്ലിയിലെ ഏഴ് മണ്ഡലങ്ങള്‍ക്ക് പുറമെ ഹരിയാനയിലെ പത്ത് ലോക്‌സഭാ മണ്ഡലങ്ങളിലും ഛണ്ഡീഗഡ് മണ്ഡലത്തിലും കോണ്‍ഗ്രസ്-എഎപി സഖ്യം രൂപീകരിച്ചേക്കും. ചണ്ഡീഗഡില്‍ കോണ്‍ഗ്രസാണ് മല്‍സരിക്കുക. എഎപി പിന്തുണയ്ക്കും.

എഎപി ആവശ്യപ്പെടുന്നത്...

എഎപി ആവശ്യപ്പെടുന്നത്...

ഹരിയാനയിലെ ഗുഡ്ഗാവ്, ഫരീദാബാദ്, കര്‍ണല്‍ എന്നീ മണ്ഡലങ്ങള്‍ എഎപി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണ ലഭിച്ചാല്‍ ചണ്ഡീഗഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ എഎപി പിന്ദതുണയ്ക്കാന്‍ തയ്യാറാണെന്ന് നേതാക്കള്‍ അറിയിച്ചു. 2014ല്‍ ചണ്ഡീഗഡില്‍ ബിജെപിയാണ് ജയിച്ചത്.

 പ്രധാന ആവശ്യം ദില്ലിയില്‍

പ്രധാന ആവശ്യം ദില്ലിയില്‍

എഎപി മുന്നോട്ട് വച്ചിരിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു നിബന്ധന ദില്ലിയുമായി ബന്ധപ്പെട്ടതാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഏറെകാലമായി എഎപി സമരമുഖത്താണ്.

 ഉടന്‍ പ്രതികരണം

ഉടന്‍ പ്രതികരണം

ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംപി സഞ്ജയ് സിങ്, എഎപി ദില്ലി കണ്‍വീനര്‍ ഗോപാല്‍ റായ് എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് കോണ്‍ഗ്രസിന് മുന്നില്‍വെക്കാനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഉടന്‍ പ്രതികരണം അറിയിക്കണമെന്നും എഎപി ആവശ്യപ്പെട്ടു.

 രാഹുല്‍ നേരിട്ട് ഇടപെട്ടു

രാഹുല്‍ നേരിട്ട് ഇടപെട്ടു

എഎപിയുമായി സഖ്യം വേണ്ടെന്നാണ് ദില്ലി കോണ്‍ഗ്രസ് ഘടകം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സഖ്യം വന്നാല്‍ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് നടപടികള്‍ക്ക് രാഹുല്‍ നേരിട്ട് ചുക്കാന്‍ പിടിക്കുന്നത്.

പ്രത്യേക യോഗം ചേര്‍ന്നു

പ്രത്യേക യോഗം ചേര്‍ന്നു

സീറ്റ് വിഭജനം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ രാഹുലിന്റെ വസതിയില്‍ ശനിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ദില്ലി ചുമതലയുള്ള പിസി ചാക്കോ, ഷീലാ ദീക്ഷിത്, കെസി വേണുഗോപാല്‍, അ്ഹ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്

കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്

ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തി. ന്യൂഡല്‍ഹി, ചാന്ദ്‌നി ചൗക്ക്, വെസ്റ്റ് ദില്ലി, നോര്‍ത്ത് വെസ്റ്റ് ദില്ലി എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടും. ബാക്കി മൂന്ന് മണ്ഡലങ്ങള്‍ എഎപിക്ക് വിട്ടുകൊടുത്തേക്കും.

ഹരിയാനയില്‍ മൂന്ന് പാര്‍ട്ടികള്‍

ഹരിയാനയില്‍ മൂന്ന് പാര്‍ട്ടികള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളുമായും രാഹുല്‍ ചര്‍ച്ച നടത്തി. എഎപി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അവരെ അറിയിച്ചു. എഎപിയെ കൂടാതെ ജന്നായക് ജനത പാര്‍ട്ടിയും ഹരിയാനയില്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. ഇന്ത്യന്‍ നാഷണല്‍ ലോക്ദളില്‍ നിന്ന് വേര്‍പ്പിരിഞ്ഞവരാണ് ജന്നായക് ജനത പാര്‍ട്ടി.

 പഞ്ചാബില്‍ സഖ്യമില്ല

പഞ്ചാബില്‍ സഖ്യമില്ല

ഹരിയാനയില്‍ മൂന്ന് സീറ്റ് എഎപി ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് അംഗീകരിക്കാന്‍ സാധ്യത കുറവാണ്. പഞ്ചാബില്‍ സഖ്യം വേണമെന്ന് എഎപി ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് തള്ളി. കോണ്‍ഗ്രസ് പഞ്ചാബ് ഘടകം ഇക്കാര്യം എതിര്‍ത്തു. എഎപിയുടെ പിന്തുണയില്ലാതെ തന്നെ ജയിക്കാന്‍ സാധിക്കുമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

2014ലെ ദില്ലി ഫലം

2014ലെ ദില്ലി ഫലം

ദില്ലിയിലെ ഏഴ് മണ്ഡലങ്ങളിലും 2014ല്‍ ബിജെപിയാണ് ജയിച്ചത്. അന്ന് കോണ്‍ഗ്രസും എഎപിയും തനിച്ച് മല്‍സരിച്ചു. രണ്ടുപാര്‍ട്ടികള്‍ക്ക് കിട്ടിയ മൊത്തം വോട്ടുകള്‍ ബിജെപിയേക്കാള്‍ വരും. വോട്ട് ഭിന്നിച്ചപ്പോള്‍ ബിജെപിക്ക് എളുപ്പവഴി ഒരുങ്ങുകയായിരുന്നു. ഈ കണക്ക് പരിശോധിച്ചാണ് ഇത്തവണ സഖ്യചര്‍ച്ച ആരംഭിച്ചത്.

603 അമേരിക്കന്‍ സൈനികരെ ഇറാന്‍ വധിച്ചു; ഞെട്ടിക്കുന്ന വിവരം, യുഎസ് സൈന്യത്തെ തുരത്താന്‍ ഉത്തരവ്603 അമേരിക്കന്‍ സൈനികരെ ഇറാന്‍ വധിച്ചു; ഞെട്ടിക്കുന്ന വിവരം, യുഎസ് സൈന്യത്തെ തുരത്താന്‍ ഉത്തരവ്

2014ല്‍ ബിജെപി തൂത്തുവാരിയ സംസ്ഥാനമാണ് ദില്ലി... കൂടുതല്‍ ദില്ലി തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
AAP to Congress: Make Haryana, Chandigarh seats part of Delhi pact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X