കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിംഗ് ആഹ്വാനവുമായി സൂപ്പര്‍ താരങ്ങള്‍, അല്ലു അര്‍ജുനും രാജമൗലിയും വോട്ടുചെയ്തത് ഹൈദരാബാദില്‍

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വോട്ടിംഗ് സജീവമായി നടക്കുന്നു. ആദ്യ ഘട്ട വോട്ടെടുപ്പില്‍ സിനിമാ താരങ്ങളാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാംചരണ്‍ തേജ്, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് പോളിംഗ് ബൂത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. അതേസമയം ബാഹുബലിയുടെ സംവിധായകന്‍ എസ്എസ് രാജമൗലി ഹൈദരാബാദില്‍ വെച്ചാണ് വോട്ടുരേഖപ്പെടുത്തിയത്.

1

വോട്ടു ചെയ്തതിന്റെ ചിത്രം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വിരലില്‍ മഷി പതിപ്പിച്ച ചിത്രങ്ങളാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സ്വന്തം ആരാധകരോട് വോട്ടുചെയ്യാനും, ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കാനും താരങ്ങള്‍ ആഹ്വാനം ചെയ്തു. അല്ലു അര്‍ജുന്‍ ജൂബിലി ഹില്‍സിലെ ബിഎസ്എന്‍എല്‍ ഒാഫീസിലാണ് വോട്ടു ചെയ്തത്. ഈ ഒരു ദിവസമാണ് അടുത്ത 1825 ദിനങ്ങള്‍ എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത്. ദയവായി വോട്ടു ചെയ്യൂ എന്നായിരുന്നു അല്ലു അര്‍ജുന്റെ കമന്റ്.

ചിരഞ്ജീവി മകന്‍ രാംചരണുമൊത്താണ് വോട്ടുചെയ്യാനെത്തിയത്. ജൂനിയര്‍ എന്‍ടിആര്‍ ഭാര്യ പ്രനതിക്കൊപ്പമാണ് വോട്ടുചെയ്തത്. ഞാനും എന്റെ യൂണിറ്റ് അംഗങ്ങളും ഇന്ന് വോട്ടുചെയ്തു. നിങ്ങളും വോട്ടുചെയ്യൂ. പാര്‍ട്ടിയില്ലെങ്കില്‍ നോട്ട ഉപയോഗിക്കൂ. ഇങ്ങനെയായിരുന്നു എസ്എസ് രാജമൗലിയുടെ കമന്റ്. ഇത്തവണ 2014നേക്കാള്‍ വലിയ പോള്‍ ശതമാനം ഹൈദരാബാദില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2014ല്‍ ഹൈദരാബാദില്‍ 53 ശതമാനമാണ് വോട്ടിംഗ് നടന്നത്. അതേസമയം ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപി പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടില്‍ 2 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വീരപുരത്തെ താദിപത്രി മണ്ഡലത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അതേസമയം മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

ആന്ധ്രാപ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമം? ലേസര്‍ മുഖത്ത് പതിച്ചത് ഏഴ് തവണ, രണ്ടുതവണ ചെന്നിയില്‍!!രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമം? ലേസര്‍ മുഖത്ത് പതിച്ചത് ഏഴ് തവണ, രണ്ടുതവണ ചെന്നിയില്‍!!

English summary
lok sabha elections 2019 actors allu arjun junior ntr vote in hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X