കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യം ബാധ്യതയാവും, ജനങ്ങള്‍ കയ്യൊഴിയും; തമിഴ്നാട്ടില്‍ ബിജെപിയെ കൂടെക്കൂട്ടാതെ എഐഎഡിഎംകെ

Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ്നാട്ടില്‍ BJPയെ കൂടെക്കൂട്ടാതെ AIDMK | Oneindia Malayalam

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഡിഎംകെ ഒറ്റക്ക് മത്സരിച്ചേക്കും. സഖ്യത്തിനായി ബിജെപി ദീര്‍ഘകാലമായി ശ്രമം നടത്തുകയാണെങ്കിലും ബിജെപി സഖ്യം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എഐഎഡിഎംകെ ഒറ്റക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത്.

എടപ്പാടി പളനിസ്വാമിക്കും പനീര്‍ശെല്‍വത്തിനും ബിജെപി സഖ്യത്തില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും സഖ്യത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. തമ്പിദുരൈ അടക്കമുള്ള നേതാക്കള്‍ ബിജെപിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ബിജെപിക്ക് കടുത്ത വെല്ലുവിളി

ബിജെപിക്ക് കടുത്ത വെല്ലുവിളി

2014 ല്‍ ഉത്തരേന്ത്യയില്‍ നേടിയ പല സീറ്റുകളും ഇത്തവണ ബിജെപിക്ക് നഷ്ടപ്പെട്ടേക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായതും ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥനങ്ങളില്‍ പ്രതിപക്ഷ സഖ്യം സാധ്യമാവുന്നത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

പോംവഴി

പോംവഴി

ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റ് പിടിക്കുക എന്നതായിരുന്നു ബിജെപി കണ്ട പോംവഴി. കര്‍ണാടക ഒഴികേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്യമായ സ്വാധീന ശക്തിയല്ലാത്തതിനാല്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുക എന്നതായിരുന്നു ബിജെപി തന്ത്രം.

തമിഴ്നാട്ടില്‍

തമിഴ്നാട്ടില്‍

39 സീറ്റുള്ള തമിഴ്നാട്ടില്‍ വലിയ പ്രതീക്ഷയായിരുന്നു ബിജെപി വെച്ചു പുലര്‍ത്തിയിരുന്നത്. ഭരണകക്ഷിയായ എഐഎഡിഎംകെയുമായി സഖ്യം ചേര്‍ന്ന് പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തുകയും സഖ്യത്തിനായി ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

തമ്പിദുരൈ അടക്കമുള്ളവര്‍

തമ്പിദുരൈ അടക്കമുള്ളവര്‍

എഐഎ‍ഡിഎംകെയിലെ ഒരു വിഭാഗത്തിന് ബിജെപി സഖ്യത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും തമ്പിദുരൈ അടക്കമുള്ള എംപിമാര്‍ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്ത് ബിജെപിക്കെതിരെ നിലിനില്‍ക്കുന്ന വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നായിരുന്നു ഇവരുടെ വാദം.

പത്രകുറിപ്പ്

പത്രകുറിപ്പ്

ബിജെപി സഖ്യത്തിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നത നിലനില്‍ക്കെയാണ് തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുന്നതായുള്ള സൂചനകള്‍ എഐഎഡിഎംകെയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. സംസ്ഥാനത്തെ 39 സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും മത്സരിക്കാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് പാര്‍ട്ടി കഴിഞ്ഞ ദിവസം പത്രകുറിപ്പ് ഇറക്കി.

സംയുക്തമായി

സംയുക്തമായി

ഫെബ്രുവരി നാല് മുതല്‍ പത്ത് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. 25000 കെട്ടിവെച്ച് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാമെന്ന് പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ഉന്നതാധികാര സമിതി അധ്യക്ഷന്‍ ഒ. പനീര്‍ശെല്‍വം, ഉപാധ്യക്ഷന്‍ എടപ്പാടി പളനിസ്വാമി എന്നിവര്‍ സംയുക്തമായാണ് പത്രകുറിപ്പ് ഇറക്കിയിരിക്കുന്നത്.

സഖ്യസാധ്യത

സഖ്യസാധ്യത

ബിജെപിയുമായുള്ള സഖ്യസാധ്യത പരിശോധിക്കാന്‍ മന്ത്രിമാര്‍ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെട്ട കോര്‍കമ്മിറ്റി എഐഎഡിഎംകെ രൂപീകരിച്ചിരുന്നു. ബിജെപി സഖ്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് രൂക്ഷമായതോടെ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോവുകയായിരുന്നു.

കേന്ദ്ര സഹായം ലഭിച്ചില്ലെ

കേന്ദ്ര സഹായം ലഭിച്ചില്ലെ

ഗജ ചുഴലിക്കാറ്റ് പുനര്‍നിര്‍മ്മാണത്തിന് സംസ്ഥാനത്തിന് വേണ്ടത്ര കേന്ദ്ര സഹായം ലഭിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. മേക്കദാട്ടു അണക്കെട്ട് നിര്‍മ്മാണത്തില്‍ കാര്‍ണാടകക്ക് അനുകൂലമായ തീരുമാനം സ്വീകരിച്ച കേന്ദ്രസര്‍ക്കാറിനെതിരെ കാവേരി മേഖലയിലെ ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.

കൂടുതല്‍ സീറ്റ്

കൂടുതല്‍ സീറ്റ്

സംസ്ഥാനത്ത് ബിജെപി കൂടുതല്‍ സീറ്റ് ചോദിക്കുന്നതും സഖ്യചര്‍ച്ചകളെ ബാധിച്ചു. കോയമ്പത്തൂര്‍ അടങ്ങുന്ന കൊങ്ങുനാട് മേഖലകളിലെ സീറ്റുകളാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ സീറ്റുകള്‍ ഇവര്‍ക്ക് വിട്ടുനല്‍കുന്നതില്‍ എഐഡിഎംകെയില്‍ എതിര്‍പ്പ് രൂക്ഷമായിരുന്നു.

മറുപക്ഷത്ത്

മറുപക്ഷത്ത്

അതേസമയം മറുപക്ഷത്ത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ടൈംസ് നൗ സര്‍വേയില്‍ യുപിഎ 35 സീറ്റുകള്‍ കരസ്ഥമാക്കുമെന്നായിരുന്നു പ്രവചിച്ചത്. സിപിഎം ഉള്‍പ്പടേയുള്ള ഇടത് കക്ഷികളും കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യവും ഈ സഖ്യത്തിന്റെ ഭാഗമായേക്കും. സഖ്യത്തില്‍ ചേരുന്നതിന് പിഎംകെ നേതൃത്വത്തിന് താല്‍പര്യമുണ്ടെങ്കിലും ഡിഎംകെ ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല.

English summary
lok sabha elections 2019; aiadmk not inclined to ally with bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X