കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപിക്ക് നെഞ്ചിടിപ്പ്; പ്രതിപക്ഷ സഖ്യത്തിലേക്ക് അഞ്ച് പാര്‍ട്ടികള്‍, വലവീശി കോണ്‍ഗ്രസും

Google Oneindia Malayalam News

Recommended Video

cmsvideo
പ്രതിപക്ഷ സഖ്യത്തിലേക്ക് അഞ്ച് പാര്‍ട്ടികള്‍ | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നു. സംസ്ഥാനത്തെ രണ്ടു പാര്‍ട്ടികള്‍ പ്രതിപക്ഷ സഖ്യത്തില്‍ ചേര്‍ന്നു. ബിജെപിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്നാണ് അവരുടെ പ്രഖ്യാപനം. അതിന് പിന്നാലെ എന്‍ഡിഎ സഖ്യത്തിലെ ഒരുകക്ഷി കോണ്‍ഗ്രസുമായി ചര്‍ച്ച തുടങ്ങി. ബിജെപിയുമായി ഉടക്കിയാണ് എന്‍ഡിഎ കക്ഷിയായ എസ്ബിഎസ്പി പ്രിയങ്കാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്.

യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയാണ് എസ്ബിഎസ്പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷത്തേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരുന്നത് ബിജെപിക്ക് കനത്ത തിരിച്ചിയാണ്. യുപിയില്‍ സീറ്റുകള്‍ കുറഞ്ഞാല്‍ മോദിയുടെ രണ്ടാമൂഴമെന്ന മോഹം തകരും. വിശദാംശങ്ങള്‍ ഇങ്ങനെ....

രണ്ടു ചേരികള്‍

രണ്ടു ചേരികള്‍

ബിജെപിക്കെതിരെ രണ്ടു വിഭാഗങ്ങളാണ് പ്രധാനമായും പോരിന് ഇറങ്ങിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും അഖിലേഷും മായാവതിയും നേതൃത്വം നല്‍കുന്ന എസ്പി-ബിഎസ്പി സഖ്യവും. എസ്പി-ബിഎസ്പി സഖ്യത്തിലേക്ക് ഇന്ന് രണ്ടു പാര്‍ട്ടികള്‍ കൂടി ചേര്‍ന്നു.

ബിജെപിയെ തോല്‍പ്പിച്ച കക്ഷികള്‍

ബിജെപിയെ തോല്‍പ്പിച്ച കക്ഷികള്‍

നിഷാദ് പാര്‍ട്ടി, ജനവാദി പാര്‍ട്ടി എന്നിവരാണ് എസ്പി-ബിഎസ്പി സഖ്യത്തില്‍ ചേര്‍ന്നത്. അടുത്തിടെ യുപിയില്‍ നടന്ന ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഈ കക്ഷികള്‍ എസ്പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രണ്ടു മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെടുകയായിരുന്നു ഫലം.

അഖിലേഷിന്റെ പ്രഖ്യാപനം

അഖിലേഷിന്റെ പ്രഖ്യാപനം

ചെറുപാര്‍ട്ടികളാണെങ്കിലും കിഴക്കന്‍ യുപിയിലെ ഒട്ടേറെ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സാധിക്കുന്നവരാണ് നിഷാദ് പാര്‍ട്ടിയും ജനവാദി പാര്‍ട്ടിയും. ഇരു പാര്‍ട്ടികളെയും സഖ്യത്തില്‍ എടുക്കുന്നുവെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഖ്യത്തില്‍ അഞ്ചുപാര്‍ട്ടികള്‍

സഖ്യത്തില്‍ അഞ്ചുപാര്‍ട്ടികള്‍

നിലവില്‍ എസ്പി-ബിഎസ്പി സഖ്യത്തില്‍ മൂന്ന് പാര്‍ട്ടികളാണുള്ളത്. എസ്പിയെയും ബിഎസ്പിയെയും കൂടാതെ അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദളും അടങ്ങുന്നതാണ് സഖ്യം. രണ്ടുകക്ഷികള്‍ കൂടി ചേര്‍ന്നതോടെ സഖ്യത്തിലെ പാര്‍ട്ടികളുടെ എണ്ണം അഞ്ചായി.

അഖിലേഷിന് പ്രത്യാശ

അഖിലേഷിന് പ്രത്യാശ

നിഷാദ് സമുദായത്തിന്റെ വോട്ട് കൂടി സഖ്യത്തിന് ലഭിക്കുമെന്ന് ഉറപ്പായി. ദളിത്, മുസ്ലിം, യാദവര്‍, യാദവരല്ലാത്ത പിന്നാക്കക്കാര്‍ എന്നിവരുടെ വോട്ടുകളെല്ലാം സഖ്യത്തിന് ലഭിക്കുമെന്ന് അഖിലേഷ് യാദവ് പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ സഖ്യം.

ചൗഹാന്‍ സമുദായം

ചൗഹാന്‍ സമുദായം

ചൗഹാന്‍ സമുദായത്തിനിടയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ജനവാദി പാര്‍ട്ടി. ഈ കക്ഷിയുടെ നേതാവ് സഞ്ജയ് സിങ് ചൗഹാന്‍ എസ്പി നേതാവുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഒബിസി വിഭാഗത്തിലെ വളരെ പിന്നാക്കം നില്‍ക്കുന്ന സമുദായമാണ് ചൗഹാന്‍ വിഭാഗം. കിഴക്കന്‍ യുപിയില്‍ ശക്തരാണ് ഇവര്‍.

പഴയ സാഹചര്യം വീണ്ടും

പഴയ സാഹചര്യം വീണ്ടും

അഖിലേഷും മയാവതിയും ആദ്യമായി യുപിയില്‍ ഒന്നിച്ച തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതിരഞ്ഞെടുപ്പ്. സഖ്യത്തിനൊപ്പം നിഷാദ് പാര്‍ട്ടി കൂടി ചേര്‍ന്നപ്പോള്‍ ബിജെപിക്ക് വന്‍ പരാജമായിരുന്നു ഫലം. ഇതേ സാഹചര്യമാണ് ഇനിയും വരുന്നത്.

സീറ്റ് നല്‍കുമെന്ന് വിവരം

സീറ്റ് നല്‍കുമെന്ന് വിവരം

നിഷാദ് പാര്‍ട്ടിക്ക് സീറ്റ് നല്‍കുമെന്നാണ് വിവരം. ഗൊരഖ്പൂരില്‍ ഇവര്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. ഇവര്‍ ആവശ്യം ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഉചിതമായ തീരുമാനം അഖിലേഷ് യാദവ് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് പറഞ്ഞു.

ബിജെപി കളിച്ച അതേ കളി

ബിജെപി കളിച്ച അതേ കളി

ചെറുകക്ഷികളെ കൂടെ നിര്‍ത്തിയാണ് 2014ല്‍ ബിജെപി യുപിയില്‍ മികച്ച വിജയം നേടിയത്. അപ്‌ന ദള്‍, ഒബിസി വിഭാഗത്തിലെ കുര്‍മികള്‍ എന്നിവരെല്ലാം ബിജെപിക്കൊപ്പമായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് എസ്ബിഎസ്പി ബിജെപിക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ എസ്ബിഎസ്പി കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് പുതിയ വിവരം.

പ്രിയങ്കയുമായി ചര്‍ച്ച

പ്രിയങ്കയുമായി ചര്‍ച്ച

ബിജെപി സീറ്റ് വിഭജനം പ്രഖ്യാപിക്കാത്തതില്‍ അരിശത്തിലാണ് എസ്ബിഎസ്പി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയിരിക്കുകയാണ് പാര്‍ട്ടി. ഇക്കാര്യം യോഗി സര്‍ക്കാരില്‍ മന്ത്രിയായ എസ്ബിഎസ്പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് എട്ട് സീറ്റ് നല്‍കും

കോണ്‍ഗ്രസ് എട്ട് സീറ്റ് നല്‍കും

എസ്ബിഎസ്പിക്ക് കോണ്‍ഗ്രസ് എട്ട് സീറ്റ് വാഗ്ദാനം ചെയ്തുവെന്ന് രാജ്ബാര്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ മകന്‍ അരവിന്ദ് രാജ്ബാറും ജനറല്‍ സെക്രട്ടറി റാണ അജിത് സിങും പ്രിയങ്കാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. 24 മണിക്കൂറിനകം സീറ്റ് വിഭജനം നടത്തിയില്ലെങ്കില്‍ തങ്ങള്‍ സ്വന്തം വഴി സ്വീകരിക്കുമെന്ന രാജ്ബാര്‍ തിങ്കളാഴ്ച ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദില്ലിയില്‍ കോണ്‍ഗ്രസിന് മനംമാറ്റം; എഎപിയുമായി സഖ്യമെന്ന് പിസി ചാക്കോ, ബിജെപിക്ക് ആശങ്കദില്ലിയില്‍ കോണ്‍ഗ്രസിന് മനംമാറ്റം; എഎപിയുമായി സഖ്യമെന്ന് പിസി ചാക്കോ, ബിജെപിക്ക് ആശങ്ക

English summary
Lok Sabha elections 2019: Akhilesh Yadav inducts 2 more to UP Oppn alliance, says will squeeze BJP presence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X