കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രധാനമന്ത്രി, അമിത് ഷാ ആഭ്യന്തരമന്ത്രി; വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കെജ്രിവാള്‍

Google Oneindia Malayalam News

Recommended Video

cmsvideo
വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കെജ്‌രിവാള്‍ | Oneindia Malayalam

പനാജി: വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. വോട്ട് ചെയ്യുന്നതിന് മുമ്പ് ജനങ്ങള്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് അദ്ദേഹം. ബിജെപി ജയിച്ചാല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും എത്തുമെന്നു കെജ്രിവാള്‍ പറഞ്ഞു. അതുമാത്രമല്ല, ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേല്‍ക്കുമെന്നും കെജ്രിവാള്‍ ഓര്‍മിപ്പിച്ചു.

പശ്ചിമ ബംഗാളില്‍ ബിജെപി റാലിയില്‍ അടുത്തിടെ അമിത് ഷാ നടത്തിയ പ്രസംഗഭാഗവും കെജ്രിവാള്‍ ഓര്‍മിപ്പിച്ചു. ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന് നിന്ന് നീക്കം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദുക്കളെയും ബുദ്ധരെയും സിഖ് മതക്കാരെയും ഒഴിച്ചുള്ള നുഴഞ്ഞുകയറ്റക്കാരെ എല്ലാവരെയും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.....

അപകടകരമായ കളി

അപകടകരമായ കളി

അപകടകരമായ കളിയാണ് നടക്കുന്നത്. വോട്ട് ചെയ്യുന്നതിന് മുമ്പ് ഒരുകാര്യം നിങ്ങള്‍ ഓര്‍ക്കണം. മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ അമിത് ഷാ ആയിരിക്കും ആഭ്യന്തര മന്ത്രി. പിന്നീട് എന്തുസംഭവിക്കുമെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാമല്ലോ- ദക്ഷിണ ഗോവയിലെ മര്‍ഗാവോ ടൗണില്‍ എഎപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്രിവാള്‍.

 അമിത് ഷാ ഗാന്ധിനഗറില്‍

അമിത് ഷാ ഗാന്ധിനഗറില്‍

ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തിലാണ് അമിത് ഷാ മല്‍സരിക്കുന്നത്. നേരത്തെ ഇത് എല്‍കെ അദ്വാനിയുടെ മണ്ഡലമായിരുന്നു. അദ്വാനിക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിട്ടില്ല. ഗുജറാത്തിലെ 26 സീറ്റുകളിലും ഒറ്റഘട്ടമായി ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്.

ബാക്കിയെല്ലാം നുഴഞ്ഞുകയറ്റക്കാരോ

ബാക്കിയെല്ലാം നുഴഞ്ഞുകയറ്റക്കാരോ

ഹിന്ദു, ബുദ്ധ, സിഖ് മതക്കാര്‍ അല്ലാത്തവരെ രാജ്യത്തിന് പുറത്താക്കുമെന്നാണ് അമിത് ഷാ പറയുന്നത്. ക്രിസ്ത്യന്‍, മുസ്ലിം, പാഴ്‌സി, ജൈന്‍ മതക്കാരെല്ലാം നുഴഞ്ഞുകയറ്റക്കാരായിട്ടാണ് അമിത് ഷാ കാണുന്നത്. ഇത് അപകടരമായ പ്രസ്താവനയാണ്- കെജ്രിവാള്‍ പറഞ്ഞു.

കടലിലേക്ക് എറിയുമോ, അടിച്ചുകൊല്ലുമോ

കടലിലേക്ക് എറിയുമോ, അടിച്ചുകൊല്ലുമോ

ഗോവയിലെ ജനസംഖ്യയുടെ 40 ശതമാനം ന്യൂനപക്ഷങ്ങളാണ്. ഗോവയില്‍ എങ്ങനെയാണ് നുഴഞ്ഞുകയറ്റക്കാരെ അമിത് ഷാ പുറത്താക്കുക. ഇവിടെയുള്ള ആറ് ലക്ഷം ജനങ്ങളെ എന്താണ് ചെയ്യുക, കടലിലേക്ക് എറിയുമോ, അതോ അടിച്ചുകൊല്ലുമോ, കലാപമുണ്ടാക്കുമോ- കെജ്രിവാള്‍ ചോദിക്കുന്നു.

ഗോവയിലെ ചിത്രം ഇങ്ങനെ

ഗോവയിലെ ചിത്രം ഇങ്ങനെ

ഗോവയില്‍ രണ്ട് ലോക്‌സഭാ സീറ്റുകളാണുള്ളത്. രണ്ടിലും എഎപി മല്‍സരിക്കുന്നുണ്ട്. സംസ്ഥാന കണ്‍വീനര്‍ എല്‍വിസ് ഗോമസ് സൗത്ത് ഗോവയിലും ജനറല്‍ സെക്രട്ടറി പ്രദീപ് പദ്‌ഗോണ്‍കര്‍ നോര്‍ത്ത് സീറ്റിലും മല്‍സരിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ഇവിടെ മല്‍സരിക്കുന്നുണ്ട്.

പ്രിയങ്ക വന്നില്ലെങ്കിലും വാരണാസിയില്‍ മോദിക്ക് കെണി; കളം നിറഞ്ഞ് ഡ്യൂപ്പ്, കോണ്‍ഗ്രസ് കുരുക്ക്പ്രിയങ്ക വന്നില്ലെങ്കിലും വാരണാസിയില്‍ മോദിക്ക് കെണി; കളം നിറഞ്ഞ് ഡ്യൂപ്പ്, കോണ്‍ഗ്രസ് കുരുക്ക്

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

English summary
Amit Shah Will Become Home Minister if Modi Returns to Power, Says Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X