കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റില്ല.. എംഎൽഎ ഞരമ്പ് മുറിച്ചു! വീഡിയോ നേതാവിന് അയച്ച് കൊടുത്തു!

Google Oneindia Malayalam News

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എ ഞരമ്പ് മുറിച്ചതായി റിപ്പോര്‍ട്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ എം സുനില്‍ കുമാര്‍ ആണ് ഞരമ്പ് മുറിക്കുന്ന വീഡിയോ ചിത്രീകരിച്ച് പാര്‍ട്ടി നേതാവ് ജഗന്മോഹന്‍ റെഡ്ഡിക്ക് അയച്ച് കൊടുത്തത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ലോക്സഭയിൽ ഇരുന്നുറങ്ങുന്ന രാഹുൽ ഗാന്ധി, ചിത്രം പങ്കുവെച്ച് ഇന്നസെന്റ്.. പൊങ്കാലയിട്ട് കോൺഗ്രസുകാർലോക്സഭയിൽ ഇരുന്നുറങ്ങുന്ന രാഹുൽ ഗാന്ധി, ചിത്രം പങ്കുവെച്ച് ഇന്നസെന്റ്.. പൊങ്കാലയിട്ട് കോൺഗ്രസുകാർ

ഞരമ്പ് മുറിച്ച ഉടന്‍ തന്നെ സുനില്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. സുനില്‍ കുമാര്‍ ചിത്രീകരിച്ച 5 മിനുറ്റ് ദൈര്‍ഘ്യമുളള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയില്‍ ഇയാള്‍ കരയുന്നത് കാണാം.

ap

വീഡിയോയില്‍ ഇയാള്‍ പറയുന്നത് ഇങ്ങനെയാണ്: '' ജഗന്‍ സര്‍, ഞാന്‍ നിങ്ങളെ വളരെ അധികം സ്‌നേഹിക്കുന്നുണ്ട്. താങ്കളുടെ കാലടികളാണ് അഞ്ച് വര്‍ഷമായി ഞാന്‍ പിന്തുടരുന്നത്. എന്നാല്‍ മത്സരിക്കാന്‍ എനിക്ക് ടിക്കറ്റില്ല എന്ന് പാര്‍ട്ടിക്കുളളില്‍ സംസാരമുണ്ട്. അതുകൊണ്ട് ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മരിക്കുന്നതിന് മുന്‍പ് ഈ വീഡിയോ ഞാന്‍ താങ്കള്‍ക്ക് അയക്കുകയാണ്. ''

മടനപ്പളളി ആശുപത്രിയിലാണ് സുനില്‍ കുമാറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാള്‍ അപകട നില തരണം ചെയ്തു കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ടിക്കറ്റ് നിഷേധിക്കപ്പെട്ടതില്‍ സുനില്‍ കുമാര്‍ മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നുവെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. നേരത്തെ പരാതിയുമായി ജഗന്മോഹന്‍ റെഡ്ഡിയെ കാണാന്‍ സുനില്‍ കുമാര്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.

English summary
Lok sabha Election 2019: Andhra lawmaker slits wrist over poll ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X