കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബം കഴുത്തിലിരിക്കുന്ന ആല്‍ബട്രോസ്, പ്രതിപക്ഷം ശത്രുക്കളുടെ സഖ്യമെന്ന് ജെയ്റ്റ്‌ലി!!

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്‌ലി. ഗാന്ധി കുടുംബമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശാപമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. കോണ്‍ഗ്രസിന്റെ കഴുത്തിരിലിരിക്കുന്ന ആല്‍ബട്രോസാണ് ഗാന്ധി കുടുംബം. ഞാന്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ഗാന്ധി കുടുംബം കോണ്‍ഗ്രസിന് വെറുമൊരു ബാധ്യതയല്ല, കഴുത്തിലിരിക്കുന്ന ആല്‍ബട്രോസ് തന്നെയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

1

ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ല. അവര്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ കോണ്‍ഗ്രസിന് വോട്ടും കിട്ടില്ലെന്നും ജെയ്റ്റ്‌ലി തന്റെ ബ്ലോഗില്‍ കുറിച്ചു. എക്‌സിറ്റ് പോള്‍ സന്ദേശം എന്ന തലക്കെട്ടിലാണ് അദ്ദേഹം ബ്ലോഗെഴുതിയിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒരു സന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. പലരും അതിലെ ആധികാരിതകളെയും തെറ്റുകളെയും കുറിച്ചാണ് സംസാരിക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ഒന്നിലധികം എക്‌സിറ്റ് പോളുകള്‍ ഒരേ കാര്യം തന്നെ പറയുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും പ്രയാസമാണ്. അതേസമയം പ്രതിപക്ഷത്തെ പാര്‍ട്ടികളെ ശത്രുക്കളുടെ സഖ്യമെന്നാണ് ജെയ്റ്റലി വിശേഷിപ്പിച്ചത്. ഒരിക്കലും യോജിപ്പില്ലാത്തവരാണ് ഇവര്‍. വോട്ടര്‍മാര്‍ ഇവരെ ഒരിക്കലും വിശ്വസിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകര്‍ മാത്രമാണ് ആശയക്കുഴപ്പത്തില്‍ ഉള്ളത്. ജനങ്ങള്‍ ഒരിക്കലും തൂക്കുസഭയെ തിരഞ്ഞെടുക്കില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

ജാതിസമവാക്യങ്ങള്‍ രാജ്യത്ത് പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്. ബിജെപിക്കൊപ്പമാണ് അവരുടെ യാത്ര. രാജ്യതാല്‍പര്യത്തിനൊപ്പമാണ് ബിജെപിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു. നേരത്തെ അതേസമയം കഴിഞ്ഞ ദിവസം വന്ന സര്‍വേകളിലെല്ലാം ബിജെപി വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കുംകോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കും

English summary
arun jaitley hits out at congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X