കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രി പദത്തില്‍ എത്തില്ല... കാരണം ഇങ്ങനെ, പകരക്കാരന്‍ ആരാവും?

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ വമ്പന്‍ ഭൂരിപക്ഷം നേടിയതോടെ ധനമന്ത്രി ആരാവും എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രി സ്ഥാനത്ത് തുടരുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍ അതുണ്ടാവില്ലെന്നാണ് സൂചന. ജെയ്റ്റ്‌ലിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അദ്ദേഹം മാറി നില്‍ക്കുമെന്നാണ് സൂചന. പാര്‍ട്ടിയില്‍ ഒരു പദവിയും അദ്ദേഹം ഏറ്റെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ അദ്ദേഹം വിശ്രമത്തിലാണ്. തല്‍ക്കാലം പ്രവര്‍ത്തിക്കാനില്ലെന്ന് അദ്ദേഹം നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു.

1

മോദി സര്‍ക്കാര്‍ 300ലധികം സീറ്റ് നേടി വിജയിച്ചപ്പോള്‍ ജെയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉണ്ടാവുമോ എന്ന് നേരത്തെ തന്നെ ഉയര്‍ന്ന ചോദ്യമാണ്. പാര്‍ട്ടി വൃത്തങ്ങളും ജെയ്റ്റലി മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നാണ് വ്യക്തമാക്കുന്നത്. ഏതെങ്കിലും സമ്മര്‍ദം കുറഞ്ഞ ജോലികള്‍ ജെയ്റ്റ്‌ലി ഏറ്റെടുക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിയിലെ മൂന്നാമനായിട്ടാണ് ജെയ്റ്റ്‌ലിയെ കണ്ടിരുന്നത്. എന്നാല്‍ ഇത് രാജ്‌നാഥ് സിംഗിലേക്ക് പോകുമെന്നാണ് സൂചന.

അതേസമയം രണ്ടാഴ്ച്ചയോളമായി പൊതുമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ജെയ്റ്റ്‌ലി. എന്നാല്‍ ബ്ലോഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രതിപക്ഷത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. പ്രമേഹം സംബന്ധിച്ച അസുഖങ്ങളാണ് ജെയ്റ്റ്‌ലിക്ക് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രിക്രിയക്ക് അദ്ദേഹം വിധേയനായിരുന്നു.

ജെയ്റ്റ്‌ലി ഉണ്ടാവാതിരിക്കുന്ന സാഹചര്യത്തില്‍ ആരായിരിക്കും ആ സ്ഥാനത്തെത്തുക എന്നതാണ് ചര്‍ച്ചാ വിഷയം. അമിത് ഷായ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ പിയൂഷ് ഗോയല്‍ ധനമന്ത്രി പദം ഏറ്റെടുക്കാനാണ് സാധ്യത. മോദി സര്‍ക്കാരിന്റെ അവസാന കാലത്ത് സാമ്പത്തിക മേഖല പിന്നോക്കം പോയിരുന്നു. ധനമന്ത്രി പദം ഏറ്റെടുക്കുന്നയാള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് മുന്നിലുള്ളത്. പിയൂഷ് ഗോയലിന് ഇത് മികച്ച രീതിയില്‍ നടത്താനാവുമെന്ന് തെളിയിച്ചതാണ്.

മുസ്ലീം മണ്ഡലങ്ങളിലും ബിജെപിക്ക് തേരോട്ടം... 37 ശതമാനം സീറ്റിലും കുതിപ്പ്!!മുസ്ലീം മണ്ഡലങ്ങളിലും ബിജെപിക്ക് തേരോട്ടം... 37 ശതമാനം സീറ്റിലും കുതിപ്പ്!!

English summary
lok sabha elections 2019 arun jaitley may be replaced as finance minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X