ഗൊരഖ്പൂരില്‍ സിനിമാ നടനെ സ്ഥാനാര്‍ഥിയാക്കി ബിജെപി; കോണ്‍ഗ്രസില്‍ നിന്ന് കളംമാറിയ രവി
ദില്ലി: ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് നടന് രവി കിഷന്. ബോജ്പുരി സിനിമാ നടനായ ഇദ്ദേഹം നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഗൊരഖ്പൂര്‍ മണ്ഡലം അഭിമാന പ്രശ്നമാണ്. വര്‍ഷങ്ങളോളം യോഗി ആദിത്യനാഥ് ജയിച്ചിരുന്ന മണ്ഡലമാണിത്. എന്നാല്‍ യോഗി മുഖ്യമന്ത്രിയായതോടെ മണ്ഡലം ഒഴിഞ്ഞു. പിന്നീട് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി പരാജയപ്പെടുകയായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ നിന്നതോടെയാണ് ഗൊരഖ്പൂരില്‍ ബിജെപി പരാജയപ്പെട്ടത്. ഈ സാഹചര്യത്തില്‍ മണ്ഡലം തിരിച്ചുപിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. നിഷാദ് പാര്‍ട്ടി നേതാവ് പ്രവീണ്‍ നിഷാദിനെയാണ് പ്രതിപക്ഷ സഖ്യം ഇത്തവണ സ്ഥാനാര്ഥിയാക്കിയിരുന്നത്.
എന്നാല്‍ അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ പ്രവീണ്‍ നിഷാദിനെ തന്നെ ഗൊരഖ്പൂരില്‍ ബിജെപി മല്‍സരിപ്പിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ അദ്ദേഹത്തെ തൊട്ടടുത്ത സന്റ് കബീര്‍ നഗര്‍ സീറ്റിലേക്ക് മാറ്റി. ഗൊരഖ്പൂരില്‍ രവി കിഷനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
സന്റ് കബീര്‍ നഗര്‍ ബിജെപിയുടെ സിറ്റിങ് മണ്ഡലമാണ്. ഇവിടെ ശരത് ത്രിപാഠിയായിരുന്നു ബിജെപി എംപി. എംഎല്‍എയെ പരസ്യമായി തല്ലിയതിനെ തുടര്‍ന്ന് വിവാദത്തിലായ വ്യക്തിയാണ് ത്രിപാഠി. ഇദ്ദേഹത്തെ മാറ്റിയാണ് പ്രവീണ്‍ നിഷാദിനെ ബിജെപി മല്‍സരിപ്പിക്കുന്നത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications