കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 5 സീറ്റുകളില്‍ വിജയപ്രതീക്ഷയുമായി ബിജെപി; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ജാഥക്ക് ശേഷം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 5 മണ്ഡലങ്ങലില്‍ വിജയ പ്രതീക്ഷവെച്ചു പുലര്‍ത്തി ബിജെപി. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ ആഞ്ഞുപിടിച്ചാല്‍ വിജയം കരസ്ഥമാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ഏറ്റവും കൂടുതല്‍ വിജയസാധ്യത തിരുവനന്തപുരത്ത് തന്നെയാണ്. അത് കഴിഞ്ഞാല്‍ പത്തനംതിട്ടയിലും തൃശൂരിലുമാണ് സാധ്യത. ശബരിമല വിഷയവും എന്‍എസ്എസുമായുള്ള ബന്ധവും ബിഡിജെഎസ് മുന്നണിയിലെത്തിയതും ഇത്തവണ പാര്‍ട്ടിക്ക് കരുത്താവുമെന്ന് തന്നെയാണ് സംസ്ഥാന-ദേശീയ നേതൃത്വം വിലയിരുത്തുന്നത്.

bjp

മണ്ഡലങ്ങളില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പാര്‍ട്ടിയുടെ തീരുമാനം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍, ശ്രീധരന്‍ പിള്ള എന്നിവരേയാണ് പരിഗണിക്കുന്നത്.

പത്തനതിട്ടയില്‍ കെ സുരേന്ദ്രന്‍ , ശ്രീധരന്‍പിള്ള എന്നിവരേയും ആറ്റിങ്ങലില്‍ പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവരെ പരിഗണിക്കുന്നു. തൃശൂരിലും കെ സുരേന്ദ്രന്‍റെ പേരിനാണ് മുന്‍ഗണന. പാലക്കാട് സി കൃഷ്ണകുമാറും ശോഭാ സുരേന്ദ്രനും പരിഗണനയിലുണ്ട്. നാല് മേഖലകളിലായി നടക്കുന്ന പരിവര്‍ത്താന്‍ ജാഥ കഴിഞ്ഞാല്‍ ഉടന്‍ സ്ഥനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ബിജെപി തീരുമാനം.

English summary
lok sabha elections 2019- bjp confidence in five seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X