കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം മണ്ഡലങ്ങളിലും ബിജെപിക്ക് തേരോട്ടം... 37 ശതമാനം സീറ്റിലും കുതിപ്പ്!!

Google Oneindia Malayalam News

ദില്ലി: ബിജെപിയെ ഇത്തവണ തകര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ശ്രമിച്ചത് ന്യൂനപക്ഷ വോട്ടുബാങ്ക് മുന്‍നിര്‍ത്തിയായിരുന്നു. ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തില്‍ ഒഴിച്ചുള്ള ഇടത്ത് ഇത് നടന്നിരുന്നു. എന്നാല്‍ പരമ്പരാഗത കോട്ടകളില്‍ അടക്കം പ്രതിപക്ഷത്തിന്റെ ന്യൂനപക്ഷ വോട്ടുബാങ്കിന്റെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ് മോദി തരംഗം. മൂന്നിലൊന്ന് മണ്ഡലത്തിലും ബിജെപി മേല്‍ക്കൈ നേടിയിരിക്കുകയാണ്.

ഇത് സൂചിപ്പിക്കുന്നത് പ്രതിപക്ഷത്തിന്റെ എല്ലാ ആയുധങ്ങളും മോദിക്കെതിരെ ഫലപ്രദമായില്ലെന്നാണ്. പാര്‍ട്ടിയെന്ന രീതിയില്‍ ബിജെപി കൂടുതല്‍ മേഖലയിലേക്ക് സ്വാധീനം ഉറപ്പിക്കുന്നു എന്ന് ഇതിലൂടെ ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ളവരെ സംബന്ധിച്ച് ഇത് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പരമ്പരാഗത വോട്ടുബാങ്ക് നഷ്ടമായി എന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ ധ്രുവീകരണം

ബിജെപിയുടെ ധ്രുവീകരണം

ബിജെപി വ്യത്യസ്ത മതവിഭാഗങ്ങളില്‍ കടുത്ത ധ്രുവീകരണമാണ് ഉണ്ടാക്കിയത്. ഇത് ഹിന്ദു, മുസ്ലീം വോട്ടുബാങ്കെന്ന രീതിയെ മുഴുവനായും ഇല്ലാതാക്കിയിരിക്കുകയാണ്. ഇതാണ് ന്യൂനപക്ഷ മണ്ഡലങ്ങളിലും ബിജെപിക്ക് ഗുണകരമായത്. പ്രതിപക്ഷം ന്യൂനപക്ഷ സംരക്ഷകരാണെന്നും, എന്നാല്‍ ബിജെപിയാണ് എല്ലാവരുടെയും പാര്‍ട്ടിയെന്ന് നരേന്ദ്ര മോദിയും അമിത് ഷായും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇത് വലിയ നേട്ടമായെന്ന് മാത്രമല്ല, ബിജെപി മറ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ചുവരാനുള്ള സാധ്യതയും ഇല്ലാതാക്കിയിരിക്കുകയാണ്.

മുസ്ലീം മണ്ഡലങ്ങളിലെ കുതിപ്പ്

മുസ്ലീം മണ്ഡലങ്ങളിലെ കുതിപ്പ്

ബിജെപി ഹിന്ദു ഭൂരിപക്ഷ പാര്‍ട്ടി മാത്രമല്ല, മുസ്ലീം മേഖലയിലും സ്വാധീനമുള്ള പാര്‍ട്ടിയാണെന്ന് കൂടി തിരഞ്ഞെടുപ്പ് തെളിയിച്ച് കൊടുത്തു. മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ വരുന്ന 65 സീറ്റുകളില്‍ 36.9 ശതമാനം സീറ്റുകളാണ് ബിജെപി നേടിയെടുത്തത്. ഈ മണ്ഡലങ്ങളിലെല്ലാം 25 ശതമാനത്തിലധികം മുസ്ലീം വോട്ടര്‍മാരുള്ള മണ്ഡലമാണ്. ഇത് പ്രതിപക്ഷത്തിന്റെ എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ചിരിക്കുകയാണ്.

13 സംസ്ഥാനങ്ങള്‍

13 സംസ്ഥാനങ്ങള്‍

13 സംസ്ഥാനങ്ങളിലായിട്ടാണ് ഈ 65 സീറ്റുകള്‍ ഉള്ളത്. തെലങ്കാന, ബംഗാള്‍, അസം, ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ദില്ലി, ലക്ഷ്വദ്വീപ് എന്നിവിടങ്ങൡലായിട്ടാണ് സീറ്റുകള്‍ ഉള്ളത്. ഇതില്‍ 24 എണ്ണം ബിജെപിയാണ് നേടിയത്. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു രണ്ടും ശിവസേന ഒന്നും നേടിയിട്ടുണ്ട്. ബാക്കിയുള്ള സീറ്റുകളെല്ലാം പ്രതിപക്ഷ പാര്‍ട്ടികളാണ്. നേടിയത്. കോണ്‍ഗ്രസിന് ഇതില്‍ 9 സീറ്റുകളാണ് ലഭിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലായിട്ടാണ് ഇത്. കൂടുതലും കേരളത്തില്‍ നിന്നാണ്.

കടുത്ത ധ്രുവീകരണം

കടുത്ത ധ്രുവീകരണം

ബിജെപി എക്കാലത്തെയും വലിയ ധ്രുവീകരണം ഹിന്ദു വോട്ടുകളില്‍ ഉണ്ടാക്കിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കും ഇത് തന്നെയാണ്. പൗരത്വ ബില്‍ മതപരമായ വിഷയമാക്കിയാണ് ബിജെപി പ്രചാരണം തുടങ്ങിയത്. മുസ്ലീങ്ങള്‍ അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. അലി, ബജ്‌റംഗദബലി പരാമര്‍ശവും എരിതീയല്‍ എണ്ണയൊഴിക്കുന്നതായിരുന്നു.

Recommended Video

cmsvideo
കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്തതില്‍ ഞെട്ടി ബി.ജെ.പി
നേട്ടമായത് ഇങ്ങനെ

നേട്ടമായത് ഇങ്ങനെ

ബിജെപിയുടെ ധ്രുവീകരണത്തെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചെങ്കിലും, ബിജെപിയുടെ ഈ നഷ്ടത്തെ നികത്താന്‍ ഹിന്ദു വോട്ടുകള്‍ പാര്‍ട്ടിക്ക് പിന്നില്‍ ശക്തമായി അണിനിരന്നു. ബ്രാഹ്മണര്‍, ഒബിസി, ദളിതുകള്‍, മഹാദളിതുകള്‍, പിന്നോക്ക മുന്നോക്ക വിഭാഗങ്ങള്‍ എന്നിവ ജാതി വ്യത്യാസമില്ലാതെ ഹിന്ദുവെന്ന ബാനറില്‍ മോദിക്ക് വേണ്ടി വോട്ട് ചെയ്‌തെന്നാണ് വ്യക്തമാകുന്നത്. അതേസമയം പ്രതിപക്ഷം ഒറ്റയ്ക്ക് മത്സരിച്ചതിനാല്‍ മുസ്ലീം വോട്ടുകള്‍ ഭിന്നിച്ച് പോകുകയും ചെയ്തു. മുസ്ലീം വോട്ടുകള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും കോണ്‍ഗ്രസും കൂടി പങ്കിട്ടെടുത്തത് വലിയ നേട്ടമായി മാറിയത് ബിജെപിക്കാണ്. അസമിലും യുപിയിലും ഇത് തന്നെയാണ് സംഭവിച്ചത്.

അമിത് ഷാ മോദി മന്ത്രിസഭയിലേക്ക്, ആഭ്യന്തര മന്ത്രി പദം ലഭിച്ചേക്കും, പുതുമുഖങ്ങളും എത്തുംഅമിത് ഷാ മോദി മന്ത്രിസഭയിലേക്ക്, ആഭ്യന്തര മന്ത്രി പദം ലഭിച്ചേക്കും, പുതുമുഖങ്ങളും എത്തും

English summary
lok sabha elections 2019 bjp gains in muslim majority seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X