കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്‍റെ ഷോക്ക് ട്രീറ്റ്മെന്‍റ്; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍

Google Oneindia Malayalam News

ലക്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഇത്തവണ ജീവന്‍മരണ പോരാട്ടമാണ്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതിനൊപ്പം തന്നെ എസ്പി-ബിഎസ്പി സഖ്യത്തെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞാലും മാത്രമേ യുപിയുടെ മണ്ണില്‍ കോണ്‍ഗ്രസിന് ഇത്തവണ വിജയക്കൊടി പാറിക്കാന്‍ കഴിയുകയുള്ളു.

<strong>'ഒരു അമ്മ എങ്ങനെ ആകരുതെന്ന് പഠിപ്പിച്ചതിന് സ്വന്തം അമ്മയ്ക്ക് നന്ദി'; വൈറലായി നടിയുടെ കുറിപ്പ്</strong>'ഒരു അമ്മ എങ്ങനെ ആകരുതെന്ന് പഠിപ്പിച്ചതിന് സ്വന്തം അമ്മയ്ക്ക് നന്ദി'; വൈറലായി നടിയുടെ കുറിപ്പ്

കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെത്തിയതോടെ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിന് ഇത്തവണ ഉത്തര്‍പ്രദേശില്‍ ഉള്ളത്. ചിട്ടയായ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടി 20 സീറ്റുകളിലെങ്കിലും യുപിയില്‍ വിജയം പ്രതീക്ഷിക്കുന്നു. ഇതിനിടയിലാണ് പാര്‍ട്ടിക്ക് ആവേശം പകര്‍ന്നുകൊണ്ട് മുന്‍ എംപിയായ മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്. വിശദാശംങ്ങള്‍ ഇങ്ങനെ..

രാംകാന്ത് യാദവ്

രാംകാന്ത് യാദവ്

അസംഘണ്ഡില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ രാംകാന്ത് യാദവാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി അഖിലേഷ് മത്സരിക്കുന്ന മണ്ഡലത്തില്‍ രാംകാന്തിന്‍റെ വരവ് കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യും.

ബിജെപി ടിക്കറ്റില്‍

ബിജെപി ടിക്കറ്റില്‍

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അസംഘണ്ഡില്‍ മുലായത്തിനെതിരെ ബിജെപി ടിക്കറ്റില്‍ മത്സരിച്ച രാംകാന്ത് വളരെ ശക്തമായ മത്സരമായിരുന്നു കാഴ്ച്ച് വെച്ചത്. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് രാംകാന്ത് കോണ്‍ഗ്രസില്‍ ചേര്‍‍ന്നത്.

അഭിപ്രായം സ്വാതന്ത്രം ഇല്ല

അഭിപ്രായം സ്വാതന്ത്രം ഇല്ല

ബിജെപിയില്‍ സാമൂഹ്യ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ തഴയുന്നു നിലപാടാണ് ഉള്ളത്. പാര്‍ട്ടിയില്‍ അഭിപ്രായം സ്വാതന്ത്രം ഇല്ല. ചില മുതിര്‍ന്ന നേതാക്കള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനം എടുക്കുന്നത്. അത് ഏവരും അംഗീകരിക്കേണ്ട അവസ്ഥയാണ് ബിജെപിയില്‍ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍

കോണ്‍ഗ്രസില്‍

മുന്‍ എംപിയായ രാംകാന്ത് സമാജ് വാദി പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ബിജെപിയിലേക്ക് കളം മാറിയ അദ്ദേഹത്തിന് ഇത്തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിയുമായി ഇടഞ്ഞ രാംകാന്ത് കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

ത്രികോണ മത്സരം

ത്രികോണ മത്സരം

അസംഘണ്ഡില്‍ നിര്‍ണ്ണായക സ്വാധീനമുള്ള രാംകാന്തിന്‍റെ പാര്‍ട്ടിയിലേക്കുള്ള കടന്നു വരവ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

സീറ്റ് കാര്യങ്ങളൊക്കെ പിന്നീട്

സീറ്റ് കാര്യങ്ങളൊക്കെ പിന്നീട്

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുക. അസംഘണ്ഡില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ മേഖലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക. സീറ്റ് കാര്യങ്ങളൊക്കെ പീന്നീട് പരിഗണിക്കാമെന്നാണ് രാംകാന്തിനെ കോണ്‍ഗ്രസ് അറിയിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേതൃത്വം ആവശ്യപ്പെട്ടത്

നേതൃത്വം ആവശ്യപ്പെട്ടത്

ഒരു ധാരണകളുടേയും വാഗ്ദാനങ്ങളുടേയും അടിസ്ഥാനത്തിലല്ല താന്‍ കോണ്‍ഗ്രില്‍ ചേര്‍ന്നതെന്ന് രാംകാന്തും വ്യക്തമാക്കുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് തന്നോട് നേതൃത്വം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമൃത പാണ്ഡെ

അമൃത പാണ്ഡെ

ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെയുടെ മരുമകള്‍ അമൃത പാണ്ഡെയേയും കഴിഞ്ഞ മാസം കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങളാണ് അമൃതയെ കോണ്‍ഗ്രസില്‍ എത്തിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമൃത പ്രിയങ്കയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു

കോണ്‍ഗ്രസിന് ശക്തമായ ഭാവി

കോണ്‍ഗ്രസിന് ശക്തമായ ഭാവി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ശക്തമായ ഭാവിയുണ്ട്. എന്നാല്‍ 2024 ലെ തിരഞ്ഞെടുപ്പില്‍ മോദി മത്സരിക്കുമോ എന്ന് നമുക്ക് ഉറപ്പില്ല. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി കഴിയുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. അതിനാലാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നായിരുന്നു അമൃത വ്യക്തമാക്കിയത്.

രൂക്ഷമായ വിമര്‍ശനം

രൂക്ഷമായ വിമര്‍ശനം

കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും ബിജെപി സംസ്ഥാന സര്‍ക്കാറുകള്‍ക്കതിരേയും അമൃത രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഇരു സര്‍ക്കാറുകളും കര്‍ഷകരെ വഞ്ചിച്ചു. യുവാക്കളുള്‍പ്പടേയുള്ളവര്‍ നല്‍കിയവാ വാക്ക് പാലിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നും അവര്‍ വിമര്‍ശിച്ചു.

ഏത് ഉത്തരവാദിത്തവും

ഏത് ഉത്തരവാദിത്തവും

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അമൃത കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ പ്രതികരിക്കുന്നത്. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Lok Sabha Elections 2019: BJP leader Ramakant Yadav joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X