കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ കയ്യൊഴിഞ്ഞു; തിരുവനന്തപുരം പിടിക്കാന്‍ ബിജെപിക്ക് ഇനി ആര്, കുമ്മനം തിരികെ എത്തണം

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കില്ലെന്ന് നടന്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ തിരുവനന്തപുരം സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവമാവുന്നു. മോഹന്‍ലാല്‍ തയ്യറാകുമായിരുന്നെങ്കില്‍ അദ്ദേഹത്തെ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്.

എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് മോഹന്‍ലാല്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു. രാഷ്ട്രീയം എന്റെ മേഖല അല്ല. ഞാന്‍ എല്ലായ്‌പ്പോഴും അഭിനേതാവ് ആയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. രാഷ്ട്രീയം കൈകാര്യം ചെയ്യുക ഒട്ടും എളുപ്പമല്ല. രാഷ്ട്രീയത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ല, അതുകൊണ്ട് തന്നെ താല്‍പര്യവുമില്ലെന്നായിരുന്നു മോഹന്‍ലാല്‍ വ്യക്തമാക്കിയത്. മോഹന്‍ലാല്‍ പിന്‍മാറിയതോടെ എത്രയും പെട്ടെന്ന് ഏറ്റവും അനുയോജ്യനായ സ്ഥനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

കൂടുതല്‍ സാധ്യത

കൂടുതല്‍ സാധ്യത

കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യമുണ്ടെങ്കിലും വര്‍ഷങ്ങളായി നിസ്സാര വോട്ടുകള്‍ക്ക് മണ്ഡലം ബിജെപിയെ കൈവിടുകയായിരുന്നു. തിരുവനന്തപുരം ഇത്തവണ ഏത് വിധേനയും പിടിച്ചെടുക്കണമെന്നാണ് പാര്‍ട്ടി തീരുമാനം.

പട്ടികയില്‍

പട്ടികയില്‍

സംസ്ഥാനത്ത് ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി തിരുവനന്തപുരത്ത് എന്നാണ് പാര്‍ട്ടി തീരുമാനം. മിസോറാം ഗവര്‍ണ്ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായി കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും തിരുവനന്തപുരത്ത് ഉയര്‍ന്നുകേട്ടിരുന്നു.

മോഹന്‍ലാലിന്‍റെ പേര്

മോഹന്‍ലാലിന്‍റെ പേര്

ഇതിനിടയിലാണ് മോഹന്‍ലാലിന്‍റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് ശക്തമായി തന്നെ കടന്നുവരുന്നത്. സ്ഥാനാര്‍ത്ഥിയാവാന്‍ മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഒ രാജഗോപാല്‍ രംഗത്ത് എത്തിയതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.

വിജയം ഉറപ്പ്

വിജയം ഉറപ്പ്

മോഹന്‍ലാല്‍ സമ്മതം മൂളിയാല്‍ തിരുവനന്തപുരം സീറ്റില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നു. നടനെന്ന നിലയില്‍ മോഹന്‍ലാലിന് ജനങ്ങളിലുള്ള സ്വാധീനവും മണ്ഡലത്തിലെ പാര്‍ട്ടി വോട്ടും കൂടി ചേരുമ്പോള്‍ വിജയം ഉറപ്പെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. ജനകീയ മുന്നണിയുടെ പേരില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയുമോയെന്നും ആര്‍എസ്എസ് ആലോചിച്ചിരുന്നു.

മോഹന്‍ലാല്‍ തന്നെ രംഗത്ത്

മോഹന്‍ലാല്‍ തന്നെ രംഗത്ത്

സ്ഥാനാര്‍ത്ഥിയാവന്‍ ശക്തമായ സമ്മര്‍ദ്ദവും മോഹന്‍ലാലിനുമേല്‍ ഉണ്ടായിരുന്നതായാണ് സൂചന. ഒടുവില്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് മോഹന്‍ലാല്‍ തന്നെ രംഗത്ത് എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരമാമായത്. തീരുമാനം പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പെ ഇക്കാര്യം സുഹൃത്തുക്കള്‍ മുഖേന ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു.

ഇനിയാര്

ഇനിയാര്

ലാല്‍ മത്സരത്തിനില്ലെന്ന് പറഞ്ഞതോടെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍പിള്ള, സുരേഷ് ഗോപി എംപി, മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍‌, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന.

സുരേഷ് ഗോപി

സുരേഷ് ഗോപി

സുരേഷ് ഗോപി ഇതുവരെ വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല. മറ്റുപലര്‍ക്കൊപ്പം തന്‍റെ പേരും പ്രചരിക്കുന്നു എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നാണ് സുരേഷ്ഗോപി പറഞ്ഞത്. ആര് എവിടെ മത്സിക്കുമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രഖ്യാപിക്കുമ്പോഴെ എന്തുതീരുമാനവും ഞാന്‍ അറിയും എന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.

കുമ്മനം വന്നാല്‍

കുമ്മനം വന്നാല്‍

മോഹന്‍ലാലില്ലെങ്കില്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ തിരികെ എത്തിച്ച് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബിജെപി ജില്ലാ കമ്മറ്റി അവശ്യപ്പെടുന്നത്. കുമ്മനം വന്നാല്‍ ജയം ഉറപ്പാണെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കൂടിക്കാഴ്ച

കൂടിക്കാഴ്ച

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുന്നോടിയായിജില്ലാ പ്രസിഡന്‍റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കുമ്മനം വന്നാൽ തിരുവനന്തപുരം പിടിക്കാമെന്ന് ജില്ലാ നേതൃത്വം പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ഇന്ന് തലസ്ഥാനത്ത് എത്തുന്ന ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാലിന് മുന്നിലും ജില്ലാ നേതാക്കള്‍ ഇതേ ആവശ്യം ഉന്നയിക്കും.

സ്ത്രീപ്രവേശന വിധി

സ്ത്രീപ്രവേശന വിധി

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സ്വീകരിച്ച നിലപാടും പ്രതിഷേധ സമരങ്ങളും കേരളത്തില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്തെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതോടൊപ്പം തന്നെ പാർട്ടിക്ക് അതീതമായി കുമ്മനത്തിനുള്ള ബന്ധങ്ങളും, നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ രണ്ടാമതെത്തിയതുമെല്ലാണ് ജില്ലാ നേതൃത്വം നിരത്തുന്ന അനുകൂല ഘടകങ്ങൾ

അന്തിമ തീരുമാനം

അന്തിമ തീരുമാനം

സംസ്ഥാന ഘടകത്തിനും കുമ്മനത്തിന്‍റെ മടങ്ങിവരവില്‍ താല്‍പര്യമുണ്ടെങ്കിലും മിസോറാം ഗവർണ്ണറായ കുമ്മനത്തിന്‍റെ രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വവും ആർ എസ് എസ്സുമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകണമെന്നാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വരുന്ന ആഴ്ച്ചക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

English summary
lok sabha elections 2019; bjp prepares candidates list trivandrum seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X