Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് പ്രചരണ വാചകങ്ങളും ഏറ്റില്ല, മൂന്നാം മുദ്രാവാക്യവുമായി ബിജെപി

ദില്ലി: ആദ്യ രണ്ട് പ്രചരണ പരസ്യ വാചകങ്ങളും ഹിറ്റാകാതിരുന്നതോടെ മൂന്നാമത്തേതുമായി ബിജെപി. മുടങ്ങില്ല ജോലി, തല കുനിക്കില്ല രാജ്യം ​(കാം രുഖേ ന, ദേശ് ജുക്കെ നാ) എന്നതാണ് പുതിയ വാചകം. നേരത്തേ ഇറക്കിയ രണ്ട് വാചകങ്ങളും വിചാരിത്ര ഫലം ചെയ്തില്ലെന്ന നിഗമനത്തിലാണ് പുതിയ നീക്കം.

marathamodi

അസാധ്യമായത് ഇപ്പോള്‍ സാധ്യമായി"(നാമുംന്‍കിന്‍ അബ് മുന്‍കിന്‍ ഹേ) എന്ന പരസ്യ വാചകമായിരുന്നു പ്രചരണത്തിനായി ആദ്യം ബിജെപി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് ഏശിയില്ല. ഇതോടെ മറ്റൊരു വാചകം അവതരിപ്പിച്ചു. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യമായിരുന്നു രണ്ടാമത് അവതരിപ്പിച്ചത്. ഇതും കാര്യമായി പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന തോന്നലാണ് പുതിയ മുദ്രാവാക്യത്തിന് പിന്നില്‍.

ഇതിനിടയില്‍ ചൗക്കിദാര്‍ പ്രയോഗവുമായി മോദിയെത്തിയിരുന്നു. എന്നാല്‍ ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രയോഗം രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നതോടെ അതിനും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന നിഗമനവും ഉണ്ട്. അതേസമയം കോണ്‍ഗ്രസ് ആകട്ടെ അബ് ഹോഗയാ ന്യായ് എന്ന പ്രചരണ മുദ്രാവാക്യമാണ് ഉപയോഗിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+