കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപി അഞ്ച് വര്‍ഷം കഴിഞ്ഞ് അക്കൗണ്ട് തുറക്കും, അവകാശവാദവുമായി ഷാനവാസ് ഹുസൈന്‍

Google Oneindia Malayalam News

ദില്ലി: രാജ്യം മുഴുവന്‍ മോദി തരംഗം ആഞ്ഞടിച്ചിട്ടും കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവാത്തത് നിരാശയുണ്ടാക്കിയിരുന്നു. ഇതിന് മറുപടിയുമായി ഇപ്പോള്‍ മുന്‍ കേന്ദ്ര മന്ത്രി ഷാനവാസ് ഹുസൈന്‍ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ അടുത്ത തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. വയനാട്ടിലേക്ക് ഒളിച്ചോടിയത് കൊണ്ടാണ് അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ലഭിച്ചില്ലെങ്കിലും ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കള്‍ വോട്ട് നേടുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപി പ്രതീക്ഷ വെച്ച മണ്ഡലമായ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയിക്കാന്‍ സാധിക്കാത്തതാണ് പാര്‍ട്ടിയെ നിരാശപ്പെടുത്തുന്നത്. പാര്‍ട്ടിയുടെ തോല്‍വി വലിയ ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ലോക്‌സഭയില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ല. പക്ഷേ ബിജെപി ഈ നില മാറ്റിമറിക്കും. ത്രിപുരയില്‍ സംഭവിച്ചത് പോലെ അടുത്തതവണ വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. അമേഠിയിലെ ജനങ്ങള്‍ രാഹുലിന്റെ ഒളിച്ചോട്ടത്തെ മനസ്സിലാക്കിയെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

വയനാട്ടിലേക്ക് അദ്ദേഹം ഒളിച്ചോടുകയായിരുന്നു. ഇതിന് അമേഠിയിലെ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് സ്മൃതി ഇറാനിയുടെ വിജയം. ഇവിഎമ്മുകളെ പഴിച്ച് തോല്‍വി മറയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ രണ്ട് സീറ്റ് വരെ നേടുമെന്നാണ് ബിജെപി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്ന ഉറപ്പ്. ബംഗാളിലും ഒഡീഷയിലും അടക്കം മികച്ച പ്രകടനം നടത്തിയിട്ടും കേരളത്തില്‍ ദയനീയ പ്രകടനത്തിലേക്ക് വീണത് ബിജെപിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ബിജെപി വെറുതെ വന്ന് വിജയിച്ചവരല്ല... ആഞ്ഞടിച്ചത് നമോ സുനാമി, മോദി റാലി നടത്തിയ 114 സീറ്റിലും വിജയംബിജെപി വെറുതെ വന്ന് വിജയിച്ചവരല്ല... ആഞ്ഞടിച്ചത് നമോ സുനാമി, മോദി റാലി നടത്തിയ 114 സീറ്റിലും വിജയം

English summary
lok sabha elections 2019 bjp will open account in kerala next time says shanavs hussain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X