കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ദളിത് വിരുദ്ധര്‍, വോട്ടര്‍മാരെ തല്ലിയോടിക്കുന്നു, വോട്ടര്‍മാരെ പോലീസ് വെടിവെച്ചെന്ന് ബിഎസ്പി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ടു ചെയ്യാന്‍ വന്നെന്ന് ആരോപിച്ച് പോളിംഗ് ബൂത്തില്‍ സംഘര്‍ഷം. ഇത് ഏറ്റുപിടിച്ച് ബിഎസ്പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കൈരാനയിലെ പോളിംഗ് ബൂത്തിലാണ് സംഭവം. വോട്ടിംഗ് കാര്‍ഡില്ലാതെ കുറച്ച് പേര്‍ പോളിംഗ് ബൂത്തിയിലേക്ക് തള്ളിക്കയറിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതോടെ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

1

അതേസമയം 30ലധികം പേര്‍ ചേര്‍ന്നാണ് യാതൊരു രേഖയുമില്ലാതെ പോളിംഗ് ബൂത്തിലെത്തിയതെന്ന് പോലീസ് പറയുന്നു. ഷാംലി പോളിംഗ് ബൂത്തിലാണ് സംഘര്‍ഷം നടന്നത്. വോട്ടര്‍മാര്‍ക്കെതിരെ പോലീസ് വെടിയുതിര്‍ത്തെന്ന് വ്യക്തമാക്കി. വോട്ടിംഗ് രേഖയില്ലാത്തവര്‍ ബൂത്ത് വിട്ട് പോകാന്‍ തയ്യാറായില്ലെന്നും അതുകൊണ്ടാണ് ആകാശത്തേക്ക് വെടിയുതിര്‍ത്തതെന്നും പോലീസ് വ്യക്തമാക്കി.

പോലീസിനെതിരെ വന്‍ ആരോപണങ്ങളുമായി ബിഎസ്പി രംഗത്തെത്തിയിട്ടുണ്ട്. പോലീസുകാര്‍ ദളിതുകളെയാണ് തടയുന്നതെന്ന് ബിഎസ്പി കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ അവര്‍ വോട്ടുചെയ്യുമെന്നതാണ് ഇതിന് കാരണമെന്ന് ചില ബിഎസ്പി നേതാക്കള്‍ പറയുന്നു. ഇവരെ ഭയപ്പെടുത്തി ഓടിക്കുകയാണെന്ന് ബിഎസ്പി പറയുന്നു. വലിയ പ്രതിഷേധത്തിനാണ് ബിഎസ്പി ഒരുങ്ങുന്നത്.

അതേസമയം മായാവതി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും സൂചനയുണ്ട്. പോലീസ് ബലപ്രയോഗത്തിലൂടെ വോട്ടര്‍മാരെ ഓടിക്കുകയാണ്. ഉന്നതതലത്തിലുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് പോലീസ് ഈ നീക്കങ്ങള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും, അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നതെന്നും ബിഎസ്പി കുറ്റപ്പെടുത്തി.

ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019

പ്രിയങ്ക ഗാന്ധി ഒരുക്കുന്നത് 100 റാലികള്‍.... കോണ്‍ഗ്രസിന്റെ പ്രചാരണ രീതി മാറുന്നു!!പ്രിയങ്ക ഗാന്ധി ഒരുക്കുന്നത് 100 റാലികള്‍.... കോണ്‍ഗ്രസിന്റെ പ്രചാരണ രീതി മാറുന്നു!!

English summary
lok sabha elections 2019 bsp against security forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X