കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ വേണ്ട, രാഹുല്‍ എന്ന് വിളിച്ചാല്‍ മതി; ആര്‍പ്പുവിളിച്ച് വിദ്യാര്‍ഥികള്‍, മോദിയോട് ശരിക്കും ഇഷ്ടം

Google Oneindia Malayalam News

Recommended Video

cmsvideo
സര്‍ എന്ന് വേണ്ട, രാഹുല്‍ എന്ന് വിളിച്ചാല്‍ മതി | Oneindia Malayalam

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ വാക്കുകളും വിദ്യാര്‍ഥിനികളെ കൈയ്യിലെടുക്കുന്നതായിരുന്നു. സ്റ്റെല്ലാ മേരിസ് കോളജിലെ 3000 വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തില്‍ രാഹുല്‍ നല്‍കിയ മറുപടികള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി.

തന്നെ സര്‍ എന്ന് വിളിക്കേണ്ടെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നും, ചോദ്യമുന്നയിക്കാന്‍ തുടങ്ങിയ വിദ്യാര്‍ഥിനിയോട് രാഹുല്‍ പറഞ്ഞത് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. പ്രത്യേകം തയ്യാറാക്കിയ റാപ്പിലൂടെ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ നടന്നാണ് രാഹുല്‍ ഓരോ ചോദ്യത്തിനും മറുപടി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റില്‍ വച്ച് ആലംഗനം ചെയ്യാനുണ്ടായ കാരണവും രാഹുല്‍ വെളിപ്പെടുത്തി. എല്ലാ മറുപടികളും ആര്‍പ്പുവിളിച്ചും കൈയ്യടിച്ചുമാണ് വിദ്യാര്‍ഥിനികള്‍ വരവേറ്റത്.....

പ്രയാസമുള്ള ചോദ്യങ്ങള്‍ മാത്രം

പ്രയാസമുള്ള ചോദ്യങ്ങള്‍ മാത്രം

പ്രയാസമുള്ള ചോദ്യങ്ങള്‍ മാത്രം മതിയെന്ന് രാഹുല്‍ ഗാന്ധി തുടക്കത്തില്‍ തന്നെ പറഞ്ഞതോടെ നിറഞ്ഞ ചിരിയായി സദസില്‍. ഒരു വിദ്യാര്‍ഥിനി ചോദ്യമുന്നയിക്കാന്‍ എഴുന്നേറ്റു. സര്‍ എന്ന വിളിക്കേണ്ടെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ ചിരി കൈയ്യടിയായി മാറി.

ജീന്‍സ് പാന്റും ടീ-ഷര്‍ട്ടും

ജീന്‍സ് പാന്റും ടീ-ഷര്‍ട്ടും

ജീന്‍സ് പാന്റും ടീ ഷര്‍ട്ടുമണിഞ്ഞാണ് രാഹുല്‍ ഗാന്ധി പരിപാടിക്കെത്തിയത്. സാധാരണ വെളുത്ത കുര്‍ത്ത ധരിക്കുന്നതില്‍ നിന്ന് വ്യത്യസ്തനായി രാഹുല്‍ എത്തിയപ്പോള്‍ തന്നെ കൈയ്യടി തുടങ്ങിയിരുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന് ഫണ്ടില്ലാത്ത പ്രശ്‌നമാണ് ഫിനാന്‍സ് ഡിപ്പാര്‍ട്ടമെന്റിലെ അസ്‌റ ചോദിച്ചത്...

വിദ്യാഭ്യാസം സ്വതന്ത്രമാകണം

വിദ്യാഭ്യാസം സ്വതന്ത്രമാകണം

ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ചെലവഴിക്കുന്ന പണം കുറവാണെന്ന രാഹുല്‍ മറുപടി നല്‍കി. ആറ് ശതമാനമാണ് ചെലവഴിക്കുന്നത്. വിദ്യാഭ്യാസം സ്വതന്ത്രമാകണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണം സംബന്ധിച്ചായിരുന്നു മറ്റൊരു ചോദ്യം. വനിതാ സംവരണ ബില്ല് നടപ്പാക്കുമെന്ന് രാഹുല്‍ പറഞ്ഞു. വനിതകള്‍ക്ക് 33 ശതമാനം തൊഴില്‍ സംവരണം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരുഷന്‍മാരെക്കാള്‍ മിടുക്ക് സ്ത്രീകള്‍ക്കാണെന്നാണ് തന്റെ അഭിപ്രായമെന്നും രാഹുല്‍ പറഞ്ഞു.

 മോദിയോട് തനിക്ക് ശരിക്കും സ്‌നേഹം

മോദിയോട് തനിക്ക് ശരിക്കും സ്‌നേഹം

മോദിയോട് തനിക്ക് ശരിക്കും സ്‌നേഹമാണെന്ന് മറ്റൊരു ചോദ്യത്തിന് രാഹുല്‍ മറുപടിയായി പറഞ്ഞു. പാര്‍ലമെന്റില്‍ മോദിയെ ആലിംഗനം ചെയ്യാനുണ്ടായ സാഹചര്യവും രാഹുല്‍ വിശദീകരിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ മോദിയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തത്.

രാഹുലിന്റെ മറുപടി

രാഹുലിന്റെ മറുപടി

മോദി പ്രസംഗിക്കുന്നത് നന്നായി ശ്രദ്ധിച്ചു. വ്യക്തിപരമായി തനിക്ക് അദ്ദേഹത്തോട് ശത്രുതയില്ല. അദ്ദേഹം വളരെ ക്ഷുഭിതനായിരുന്നു. കോണ്‍ഗ്രസിനെതിരെ മോശമായി സംസാരിച്ചു. പക്ഷേ എനിക്ക് അദ്ദേഹത്തോട് വാല്‍സല്യവും സ്‌നേഹവും തോന്നി. ഇദ്ദേഹത്തിന് ലോകത്തിന്റെ സൗന്ദര്യം കാണാന്‍ സാധിക്കുന്നില്ലല്ലോ. എന്റെ സ്‌നേഹം പ്രകടിപ്പിക്കണമെന്നും തീരുമാനിച്ചു. എനിക്ക് അദ്ദേഹത്തോട് ശരിക്കും സ്‌നേഹമാണെന്നും രാഹുല്‍ വിശദീകരിക്കുമ്പോള്‍ സദസില്‍ വീണ്ടും കൈയ്യടി നിറഞ്ഞു.

ഉത്തരേന്ത്യയുടെ മാത്രം വികസനം

ഉത്തരേന്ത്യയുടെ മാത്രം വികസനം

അതേസമയം, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സംസാരിക്കാനും രാഹുല്‍ മറന്നില്ല. ഉത്തരേന്ത്യയുടെ വികസനത്തിനാണ് മോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഇത് മാറണം. അഴിമതിയും മുതലാളിത്ത രീതിയും രാജ്യം നേരിടുന്ന വെല്ലുവിളികളാണ്. ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

 മോദി ഒളിച്ചോടുന്നു

മോദി ഒളിച്ചോടുന്നു

മോദി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. കശ്മീര്‍, ഭീകരത വിഷയങ്ങളില്‍ മോദിസര്‍ക്കാരിന്റെ സമീപനം പരാജയമാണ്. കശ്മീരില്‍ വാജ്‌പേയ് നടപ്പാക്കിയ നയം പ്രശ്‌നം രൂക്ഷമാക്കുകയാണ് ചെയ്തത്. റോബര്‍ട്ട് വദ്രക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.

ഇതുപോലെ മോദിക്ക് നില്‍ക്കാന്‍ സാധിക്കുമോ

ഇതുപോലെ മോദിക്ക് നില്‍ക്കാന്‍ സാധിക്കുമോ

താനിപ്പോള്‍ 3000 പെണ്‍കുട്ടികളുടെ ചോദ്യങ്ങള്‍ നേരിട്ട് അവരുടെ മുന്നില്‍ നില്‍ക്കുന്നു. ഇതുപോലെ നില്‍ക്കാന്‍ മോദിക്ക് സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.. ചോദ്യങ്ങള്‍ ഉന്നയിച്ച പെണ്‍കുട്ടികളെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു. അദ്ദേഹം ആവശ്യപ്പെട്ട ശേഷം രാഹുല്‍ എന്ന് വിളിച്ചാണ് എല്ലാവരും ചോദ്യം ഉന്നയിച്ചത്.

 കേരളത്തിലേക്ക്

കേരളത്തിലേക്ക്

ചെന്നൈയില്‍ നിന്ന് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് തിരിക്കും. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് അന്തിമ രൂപം നല്‍കാനും പ്രചാരണത്തിനുമാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് വന്‍ സമ്മേളനം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച പരിപാടികള്‍

വ്യാഴാഴ്ച പരിപാടികള്‍

ബുധനാഴ്ച വൈകീട്ടാണ് രാഹുല്‍ കേരളത്തിലെത്തുക. രാത്രി നേതാക്കളെ കാണും. വ്യാഴാഴ്ച രാവിലെ കണ്ണൂരെത്തും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കളെ കാണും. ശേഷം കോഴിക്കോട് പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചുപോകും.

ഗുജറാത്തിലെ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം!! മോദി-ഷാ നാട്ടിലും കൈ, പ്ലാന്‍ 26 നടപ്പാക്കാന്‍ ബിജെപിഗുജറാത്തിലെ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം!! മോദി-ഷാ നാട്ടിലും കൈ, പ്ലാന്‍ 26 നടപ്പാക്കാന്‍ ബിജെപി

ബിഹാറില്‍ യുപി മോഡല്‍; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും,താക്കീതുമായി നേതാക്കള്‍, ചര്‍ച്ച ഇന്ന്ബിഹാറില്‍ യുപി മോഡല്‍; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും,താക്കീതുമായി നേതാക്കള്‍, ചര്‍ച്ച ഇന്ന്

English summary
"Can You Call Me Rahul?" Chennai College Student Told
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X