കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വമ്പന്‍ ട്വിസ്റ്റിന് കോണ്‍ഗ്രസ്; സുശീല്‍ കുമാര്‍ മല്‍സരത്തിന്!! 33 സീറ്റുമായി എഎപി

Google Oneindia Malayalam News

ദില്ലി: എഎപിയും കോണ്‍ഗ്രസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്വന്തം വഴിയില്‍ നീങ്ങുന്നു. ദില്ലിയില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പണി തുടങ്ങി. പ്രഗല്‍ഭരെയും താരങ്ങളെയും രംഗത്തിറക്കാനാണ് തീരുമാനം. ഒളിംപിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. മാത്രമല്ല, ദില്ലിയിലെ എല്ലാ സീറ്റുകളിലും ഏറ്റവും പ്രമുഖരെ മല്‍സരിപ്പിക്കാം എന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.

അതിനിടെ എഎപി വീണ്ടും കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമം തുടങ്ങി. കോണ്‍ഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തങ്ങള്‍ ഒരുക്കമാണെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 33 സീറ്റില്‍ വരെ കോണ്‍ഗ്രസുമായി സഖ്യത്തിന് തങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ കോണ്‍ഗ്രസ്-എഎപി സഖ്യചര്‍ച്ച വീണ്ടും ആരംഭിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.....

നാല് സീറ്റില്‍ കോണ്‍ഗ്രസ്

നാല് സീറ്റില്‍ കോണ്‍ഗ്രസ്

നാല് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചുവെന്നാണ് വിവരം. ദില്ലിയില്‍ മൊത്തം ഏഴ് സീറ്റുകളാണുള്ളത്. രണ്ടുദിവസത്തിനകം കോണ്‍ഗ്രസ് എല്ലാ സ്ഥാനാര്‍ഥികളുടെയും പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

എഎപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍

എഎപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍

ഏതാനും സ്ഥാനാര്‍ഥികളുടെ പേര് അനൗദ്യോഗികമായി നേതാക്കള്‍ പരസ്യമാക്കിയിട്ടുണ്ട്. എഎപിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ലക്ഷ്യം. ഇതോടെ എഎപി വീണ്ടും സഖ്യചര്‍ച്ചയ്ക്ക് സാധ്യത ആരാഞ്ഞിരിക്കുകയാണ്.

മൂന്ന് സീറ്റില്‍ ആശങ്ക

മൂന്ന് സീറ്റില്‍ ആശങ്ക

ഏഴ് മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ദില്ലിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോ പറഞ്ഞിരുന്നു. നാല് സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ ധാരണയായി. മൂന്ന് സീറ്റുകളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

 നാല് സീറ്റില്‍ ഇവര്‍

നാല് സീറ്റില്‍ ഇവര്‍

ചാന്ദ്‌നി ചൗക്കില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ മല്‍സരിക്കുമെന്നാണ് വിവരം. നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ മുന്‍ ദില്ലി മന്ത്രി രാജ്കുമാര്‍ ചൗഹാനും ന്യൂഡല്‍ഹിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കനും നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മുന്‍ എംപി ജെപി അഗര്‍വാളും മല്‍സരിക്കും.

 ഷീലാ ദീക്ഷിത് മല്‍സരിച്ചേക്കും

ഷീലാ ദീക്ഷിത് മല്‍സരിച്ചേക്കും

അതേസമയം, ഈസ്റ്റ് ദില്ലി, വെസ്റ്റ് ദില്ലി, സൗത്ത് ദില്ലി മണ്ഡലങ്ങളില്‍ ആരെ മല്‍സരിപ്പിക്കുമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. ഈസ്റ്റ് ദില്ലിയില്‍ സംസ്ഥാന അധ്യക്ഷ ഷീലാ ദീക്ഷിത് മല്‍സരിക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ദീക്ഷിത് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.

 ഷീലാ ദീക്ഷിതിന്റെ മകന്‍

ഷീലാ ദീക്ഷിതിന്റെ മകന്‍

ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതിനെയാണ് ആദ്യം പരിഗണിക്കുന്നത്. അദ്ദേഹം നിരസിച്ചാല്‍ ഷീലാ ദീക്ഷിതിനെ മല്‍സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. വെസ്റ്റ് ദില്ലിയില്‍ മഹബല്‍ മിശ്രയെ മല്‍സരിപ്പിക്കുമെന്നാണ് വിവരം.

സുശീല്‍ കുമാര്‍ പരിഗണനയില്‍

സുശീല്‍ കുമാര്‍ പരിഗണനയില്‍

അതേസമയം, സൗത്ത് ദില്ലിയില്‍ ഗുസ്തി താരവും ഒളിംപിക് മെഡല്‍ ജേതാവുമായ സുശീല്‍ കുമാറിനെ മല്‍സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും വിവരങ്ങള്‍ പുറത്തുവന്നതോടെ എഎപി വീണ്ടും സഖ്യസാധ്യത തേടി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ് എന്നതാണ് മറ്റൊരു കാര്യം.

 ഇരുപാര്‍ട്ടികളും തയ്യാര്‍, പക്ഷേ...

ഇരുപാര്‍ട്ടികളും തയ്യാര്‍, പക്ഷേ...

എഎപിയുമായി സഖ്യസാധ്യതകളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പിസി ചാക്കോ പറഞ്ഞു. സഖ്യമുണ്ടാക്കാന്‍ തങ്ങളും ഒരുക്കമാണെന്ന എഎപി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയും വ്യക്തമാക്കി. എന്നാല്‍ ഉപാധികളിലാണ് തര്‍ക്കം.

തര്‍ക്ക വിഷയം ഇതാണ്

തര്‍ക്ക വിഷയം ഇതാണ്

ദില്ലിയില്‍ മാത്രം സഖ്യം മതി എന്നാണ് കോണ്‍ഗ്രസ് നിലപാട്. ദില്ലിയില്‍ ഏഴ് സീറ്റാണുള്ളത്. എന്നാല്‍ എഎപി പറയുന്നത് നാല് സംസ്ഥാനങ്ങളിലെ 33 സീറ്റുകളില്‍ സഖ്യം വേണമെന്നാണ്. ഇതാണ് തര്‍ക്കവിഷയം.

33ല്‍ 23ഉം ബിജെപിയുടേത്

33ല്‍ 23ഉം ബിജെപിയുടേത്

ദില്ലി, ഹരിയാണ, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സഖ്യം വേണമെന്നും ഇവിടെയുള്ള 33 മണ്ഡലങ്ങളില്‍ സഖ്യമുണ്ടാക്കിയാല്‍ ഇരുകക്ഷികള്‍ക്കും വന്‍ വിജയം നേടാമെന്നും സിസോദിയ പറയുന്നു. തങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന 33 സീറ്റുകളില്‍ 23ലും കഴിഞ്ഞതവണ ബിജെപിയാണ് ജയിച്ചതെന്നും എഎപി നേതാക്കള്‍ പറയുന്നു.

ഹരിയാണയില്‍ എഎപി മറുവഴി തേടുന്നു

ഹരിയാണയില്‍ എഎപി മറുവഴി തേടുന്നു

അതേസമയം, ഹരിയാണയില്‍ എഎപി മറ്റു മാര്‍ഗവും തേടുന്നുണ്ട്. ഹരിയാണയിലെ ജെജെപിയുമായി സഖ്യമുണ്ടാക്കാനാണ് അവരുടെ ശ്രമം. അഞ്ച് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് ദില്ലിയില്‍ ഒരുപക്ഷേ, എഎപി സഖ്യസാധ്യത തേടുമെന്നും വിവരമുണ്ട്.

ശശി തരൂരിന് അടിതെറ്റുമോ? തലസ്ഥാനത്ത് നിരീക്ഷകനായി പട്ടോളി, രംഗം ചെന്നിത്തല ഏറ്റെടുത്തു!!ശശി തരൂരിന് അടിതെറ്റുമോ? തലസ്ഥാനത്ത് നിരീക്ഷകനായി പട്ടോളി, രംഗം ചെന്നിത്തല ഏറ്റെടുത്തു!!

ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു, ഇനി കോണ്‍ഗ്രസിനൊപ്പംഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു, ഇനി കോണ്‍ഗ്രസിനൊപ്പം

English summary
Lok Sabha elections 2019: Congress hopes to pin down opposition by fielding Sushil Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X