കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ന്യായ് 1.2 കോടി വീടുകളിലേക്ക്..... പദ്ധതിയൊരുക്കുന്നത് പ്രിയങ്ക ഗാന്ധി!!

Google Oneindia Malayalam News

ദില്ലി: മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയത്തില്‍ അടിമുടി മാറ്റം വരുത്തുന്നു. കോണ്‍ഗ്രസിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയായ ന്യായിലാണ് മാറ്റം. അതിനായി വലിയൊരു സംഘത്തെ രാഹുല്‍ ഗാന്ധി റിക്രൂട്ട് ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ എല്ലാ പാവപ്പെട്ട വീടുകളിലും എത്തിക്കുക എന്നതാണ് ലക്ഷ്യം.

ഇതിനായി കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയ മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കാണ് ഇത് നടപ്പിലാക്കുന്നതിന്റെ ചുമതല. അതുകൊണ്ട് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ന്യായ് പദ്ധതി പാവപ്പെട്ടവരെ വേണ്ട വിധത്തില്‍ സ്വാധീനിക്കുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. ബിജെപി ബൂത്ത് തലം മുതല്‍ ദേശീയ വിഷയങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ടാണ് ഈ നീക്കം ആരംഭിച്ചിരിക്കുന്നത്.

ദിവസേന നിരീക്ഷണം

ദിവസേന നിരീക്ഷണം

കോണ്‍ഗ്രസ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പദ്ധതിയെ കൂടുതല്‍ ജനപ്രിയമാക്കാനാണ് മുന്നിട്ടിറങ്ങുന്നത്. പാവപ്പെട്ടവര്‍ക്കിടയില്‍ ഏറ്റവും വലിയ സ്വാധീന ഘടകമായി ന്യായ് മാറണമെന്നാണ് നിര്‍ദേശം. ഇതിനായി പദ്ധതി ഒരുക്കിയിട്ടുണ്ട്. ദിവസവും ഇത് കോണ്‍ഗ്രസിന്റെയും രാഹുലിന്റെ പ്രത്യേക ടീമുകള്‍ നിരീക്ഷിക്കും. ന്യായ് വലിയ പദ്ധതിയായത് കൊണ്ട് ജനങ്ങള്‍ അറിയാതെ പോകരുതെന്നാണ് നിര്‍ദേശം. പദ്ധതി എത്രത്തോളം ജനകീയമാകുന്നുണ്ടെന്ന് രാഹുലാണ് വിലയിരുത്തുക

രാഹുലിന്റെ കത്ത്

രാഹുലിന്റെ കത്ത്

ജനങ്ങള്‍ക്കിടയില്‍ തരംഗമാകാനായി 1.2 കോടി ജനങ്ങള്‍ക്കിടയിലാണ് പദ്ധതിക്കായി പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. രാഹുല്‍ തന്റെ കൈപ്പടയില്‍ എഴുതിയ 1.2 കോടി കത്തുകളില്‍ ന്യായ് പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇവ ഓരോ വീടുകളിലും കോണ്‍ഗ്രസ് എത്തിച്ച് തുടങ്ങിയിരുന്നു. ഏപ്രില്‍ 23നാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുമ്പ് ഇത് പൂര്‍ത്തിയാക്കും.

കോണ്‍ഗ്രസ് ടീം

കോണ്‍ഗ്രസ് ടീം

രാഹുലിന്റെ നേതൃത്വത്തിലുള്ള വലിയൊരു ടീമാണ് ഈ പദ്ധതി തയ്യാറാക്കിയത്. ഇനിയുള്ള നാല് ഘട്ട തിരഞ്ഞെടുപ്പിലും ഓരോ സംസ്ഥാനങ്ങളിലും ന്യായ് മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് നിര്‍ദേശം. പ്രവീണ്‍ ചക്രവര്‍ത്തി അടക്കമുള്ള രാഹുലിന്റെ ടീം ഈ രീതി വിജയകരമാകുമെന്നാണ് നിര്‍ദേശിച്ചത്. ഇത്തരം കത്തുകള്‍ നല്‍കുന്നത് വഴി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തി വര്‍ധിക്കുകയും, രാഹലിന്റെ ജനപ്രീതി കൂടുതലായി ഉയരുകയും ചെയ്യും.

പ്രിയങ്കയ്ക്കും റോള്‍

പ്രിയങ്കയ്ക്കും റോള്‍

കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ നിന്ന് ന്യായ് എല്ലാ മേഖലകളിലും എത്തിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. ഓരോ വോട്ടര്‍മാര്‍ക്കും വ്യക്തിപരമായി സന്ദേശമയക്കാനാണ് പ്രിയങ്കയുടെ തീരുമാനം. ഇതുവഴി ന്യായ് എന്നത് എത്രത്തോളം വലിയ പദ്ധതിയാണെന്ന് വിശദീകരിക്കാനാണ് പ്രിയങ്കയുടെ ശ്രമം. മൊബൈല്‍ ഫോണുകളില്‍ സന്ദേശമായി എത്തുന്നതോ, അതല്ലെങ്കില്‍ നോട്ടീസ് വഴി വിതരണം ചെയ്യുന്നതോ പ്രചാരണത്തില്‍ ന്യായ് കൂടുതലായി ഉള്‍പ്പെടുത്തുന്നതോ ആയ രീതിയാണ് പ്രിയങ്ക സ്വീകരിക്കുക.

സംസ്ഥാനങ്ങളില്‍ ജനപ്രിയം

സംസ്ഥാനങ്ങളില്‍ ജനപ്രിയം

കോണ്‍ഗ്രസിന്റെ ബൂത്ത് തല റിപ്പോര്‍ട്ടില്‍ നിരവധി സംസ്ഥാനങ്ങളില്‍ ന്യായ് ജനപ്രിയമാണെന്ന് കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ 29 മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ ന്യായ് പ്രാവര്‍ത്തികമാകാന്‍ കാത്തിരിക്കുകയാണ്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്തിലെ ഗ്രാമീണ മേഖല എന്നിവിടങ്ങളിലും ന്യായ് പദ്ധതി വലിയ ചര്‍ച്ചയാണ്. എല്ലാ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങളിലും പ്രാദേശിക പ്രശ്‌നങ്ങള്‍ക്കൊപ്പം ന്യായ് ഉയര്‍ത്തി കാണിക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഏതൊക്കെ മേഖലകളില്‍

ഏതൊക്കെ മേഖലകളില്‍

ജിഎസ്ടി, സ്ത്രീകളുടെ സുരക്ഷ, കാര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ എന്നിവിടങ്ങളില്‍ ന്യായ് ചേര്‍ത്ത് പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ശ്രമം. ന്യായ് എന്നാല്‍ നീതി എന്ന അര്‍ത്ഥം വരുന്നത് കൊണ്ട് ഈ വാക്കിന് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. 1.9 കോടി പേരാണ് രാഹുലിന്റെ കത്ത് പ്രചരിപ്പിക്കുന്നത്. 1.2 കോടി വീടുകളാണ് ലക്ഷ്യം. ആദ്യ 45 മിനുട്ടില്‍ ഇത് നാലര ലക്ഷം പേരിലെത്തി കഴിഞ്ഞു. പദ്ധതി വന്‍ വിജയമാകുമെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു.

രാഹുലിന്റെ കത്ത് ഇങ്ങനെ

രാഹുലിന്റെ കത്ത് ഇങ്ങനെ

പാവപ്പെട്ടവര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, മധ്യവര്‍ഗം, വ്യാപാരികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ വികസനം സാധ്യമാക്കുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ വെറും 20 പണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജിഎസ്ടിയും നോട്ടുനിരോധനവും നമ്മുടെ നട്ടെല്ലൊടിച്ചു. കോണ്‍ഗ്രസ് ദാരിദ്ര്യത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരംഭിച്ച് കഴിഞ്ഞെന്നും രാഹുല്‍ കത്തില്‍ പറയുന്നു. അതേസമയം 5.4 ലക്ഷം ഗ്രാമങ്ങളില്‍ എത്ര ദരിദ്രരുണ്ടെന്ന് ദേശീയ രേഖ വെച്ചാണ് കോണ്‍ഗ്രസ് കണക്കാക്കിയത്. ശക്തി ആപ്പാണ് ഈ കത്ത് എളുപ്പത്തില്‍ വോട്ടര്‍മാരിലെത്തിക്കാന്‍ സഹായിച്ചത്. അതേസമയം സ്ത്രീകള്‍ക്കിടയില്‍ ന്യായ് പദ്ധതി വിശദീകരിക്കാന്‍ പ്രിയങ്ക ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. നിരവധി സ്ത്രീകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

പാര്‍ട്ടി ചിഹ്നവുമായി ബിജെപി എംപി പോളിംഗ് ബൂത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊടുത്ത പണി ഇങ്ങനെപാര്‍ട്ടി ചിഹ്നവുമായി ബിജെപി എംപി പോളിംഗ് ബൂത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊടുത്ത പണി ഇങ്ങനെ

English summary
lok sabha elections 2019 congress modifies its strategy on nyay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X