കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പൂട്ടി യോഗി ആദിത്യനാഥ്! റാലികൾ റദ്ദാക്കി

Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്കയ്ക്കും രാഹുലിനും പണി നൽകി യോഗി | Oneindia Malayalam

ലഖ്‌നൗ: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വെറും രണ്ട് സീറ്റുകളില്‍ ചുരുങ്ങിപ്പോയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. കോണ്‍ഗ്രസ് വിജയം രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും മാത്രം. ബിജെപി അന്ന് തിരഞ്ഞെടുപ്പ് തൂത്തുവാരി.

എന്നാല്‍ ഇത്തവണ ഉത്തര്‍ പ്രദേശില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. 2014ലെ നേട്ടം ആവര്‍ത്തിക്കാനാവില്ല എന്ന ബോധ്യം ബിജെപിക്ക് തന്നെയുണ്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് യുപിയില്‍ തരംഗമുണ്ടാക്കുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ യോഗി ചില പൊടിക്കൈകള്‍ യുപിയില്‍ പ്രയോഗിക്കുന്നുമുണ്ട്.

വൻ ലക്ഷ്യങ്ങൾ

വൻ ലക്ഷ്യങ്ങൾ

രണ്ട് സീറ്റ് എന്ന ദയനീയ പ്രകടനത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശില്‍ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചിരിക്കുന്നത് പ്രിയങ്ക ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും ആണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുപിയില്‍ ഉണ്ടാവേണ്ടത് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ആയിരിക്കണം എന്ന നിര്‍ബന്ധവും രാഹുല്‍ ഗാന്ധിക്കുണ്ട്.

ബിജെപിയെ അനുകരിക്കുന്നു

ബിജെപിയെ അനുകരിക്കുന്നു

കിഴക്കന്‍ യുപിയില്‍ പ്രിയങ്ക ഗാന്ധിയും പടിഞ്ഞാറന്‍ യുപിയില്‍ ജ്യോതിരാദിത്യ സിന്ധ്യയും വിയര്‍പ്പൊഴുക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യവും വ്യക്തിത്വവും പ്രിയങ്ക ഗാന്ധിക്ക് വലിയ സ്വീകാര്യത തന്നെ ഉത്തര്‍ പ്രദേശില്‍ നേടിക്കൊടുക്കുന്നുണ്ട്. ബിജെപിയുടെ മൃദുഹിന്ദുത്വവും പ്രിയങ്ക അനുകരിക്കുന്നു.

തടയിടാൻ യോഗി

തടയിടാൻ യോഗി

ഇത്തവണ സീറ്റുയര്‍ത്തുമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിനൊപ്പം തന്നെ എസ്പി-ബിഎസ്പി സഖ്യവും ബിജെപിക്ക് ഉത്തര്‍ പ്രദേശില്‍ വലിയ വെല്ലുവിളിയുയര്‍ത്തുന്നു. കോണ്‍ഗ്രസ് വെല്ലുവിളിയെ മറികടക്കാന്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി പ്രയോഗിച്ച തന്ത്രം യുപിയില്‍ പയറ്റുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മമതയുടെ വഴിയേ

മമതയുടെ വഴിയേ

പശ്ചിമ ബംഗാളില്‍ അമിത് ഷായുടെ രഥയാത്രയ്ക്ക് മമത അനുമതി നിഷേധിച്ചിരുന്നു. എന്ന് മാത്രമല്ല അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാനും മമത അനുമതി കൊടുത്തില്ല. ഉത്തര്‍ പ്രദേശില്‍ ഇതേ പണിയാണ് പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊടുത്തിരിക്കുന്നത്.

റാലികൾ റദ്ദാക്കി

റാലികൾ റദ്ദാക്കി

തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുപിയില്‍ രാഹുലും പ്രിയങ്കയും പങ്കെടുക്കുന്ന മൂന്ന് റാലികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ മൂന്ന് റാലികളും പാര്‍ട്ടിക്ക് റദ്ദാക്കേണ്ടതായി വന്നു. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതാണ് കാരണം.

കാലാവസ്ഥ മോശമെന്ന് ന്യായം

കാലാവസ്ഥ മോശമെന്ന് ന്യായം

മോശം കാലാവസ്ഥയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് റാലികള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ റാലിക്ക് അനുമതി നല്‍കാം എന്നതാണ് അധികൃതരുടെ വാദം. മോശം കാലവസ്ഥ ചൂണ്ടിക്കാട്ടി പ്രിയങ്കയുടേയും രാഹുലിന്റെയും ഹെലികോപ്റ്ററിനും യുപിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചു.

യോഗിക്ക് അനുമതി

യോഗിക്ക് അനുമതി

ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതൃത്വവും കടുത്ത അമര്‍ഷത്തിലാണ്. കോണ്‍ഗ്രസ് റാലി നടക്കേണ്ട സ്ഥലത്ത് സമീപത്ത് തന്നെ യോഗി ആദിത്യനാഥിന് റാലിക്ക് അനുമതി നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണെങ്കില്‍ യോഗിക്ക് മാത്രം എങ്ങനെ ഹെലികോപ്റ്റര്‍ ഇറക്കാനും റാലി നട്ത്താനും അനുമതി ലഭിച്ചെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്കൊരുങ്ങുകയാണ്.

മണിക്കൂറുകൾ കാത്ത് നിൽപ്പ്

മണിക്കൂറുകൾ കാത്ത് നിൽപ്പ്

ഷാംലി, ബിജ്‌നോര്‍, സഹാരന്‍പൂര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു കോണ്‍ഗ്രസ് റാലി നടക്കേണ്ടിയിരുന്നത്. രാഹുലിനേയും പ്രിയങ്കയേയും കാണാന്‍ മുസാഫര്‍ നഗര്‍ മുതല്‍ ഹരിയാനയില്‍ നിന്ന് വരെ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം കാ്ത്ത് നിന്ന ശേഷമാണ് റാലി റദ്ദാക്കിയ വിവരം അറിയുന്നത്. ഇതോടെ പ്രവര്‍ത്തകര്‍ കടുത്ത രോഷത്തിലാണ്.

തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും

തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും

യോഗി ഭരണകൂടം മനപ്പൂര്‍വ്വം അനുമതി നിഷേധിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇതിനുളള മറുപടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നല്‍കണമെന്ന് കൈരാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹരീന്ദര്‍ സിംഗ് മാലിക് ആവശ്യപ്പെട്ടു. റാലിക്ക് അനുമതി നിഷേധിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്താനാണ് കോണ്‍ഗ്രസ് നീക്കം.

കോൺഗ്രസിന് നിർണായകം

കോൺഗ്രസിന് നിർണായകം

കൈരാനയിലേയും സാഹരന്‍പൂരിലെ സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിനും വേണ്ടിയുളള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് റാലികള്‍ ആസൂത്രണം ചെയ്തത്. 42 ശതമാനം മുസ്ലീം വോട്ടുകളുളള സഹാരന്‍പൂരിലെ റാലി കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമായിരുന്നു. ഏപ്രില്‍ 11നാണ് പോളിംഗ് എന്നിരിക്കേ ഇവിടെ ഇനി റാലിക്ക് കോണ്‍ഗ്രസിന് സാധിക്കുമോ എന്ന കാര്യം സംശയമാണ്.

കേന്ദ്രത്തിൽ കോൺഗ്രസ് സീറ്റുയർത്തും! ബിജെപിക്ക് സീറ്റ് കുറയും! പുതിയ സർവ്വേ ഫലം ഇങ്ങനെകേന്ദ്രത്തിൽ കോൺഗ്രസ് സീറ്റുയർത്തും! ബിജെപിക്ക് സീറ്റ് കുറയും! പുതിയ സർവ്വേ ഫലം ഇങ്ങനെ

അമേഠിയിൽ രാഹുലിന് വെല്ലുവിളികളേറെ.. മോദി തരംഗത്തിലും രാഹുലിനെ കൈവിടാത്ത മണ്ഡലത്തിൽ ഇത്തവണ പാടുപെടും!

English summary
Lok Sabha Elections 2019: Congress Rally cancelled in Uttar Pradesh due to bad weather
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X