കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് യോഗത്തില്‍ ബിരിയാണി തല്ല്; നാണം കെട്ട് കോണ്‍ഗ്രസുകാര്‍, ഒമ്പതുപേര്‍ ജയിലില്‍

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭക്ഷണത്തിന് യാതൊരു ക്ഷാമവുമുണ്ടാകില്ല ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും. ആവശ്യത്തിലേറെ എല്ലായിടത്തും ലഭിക്കും. പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ശ്രദ്ധ പുലര്‍ത്തുകയും ചെയ്യും. എന്നാല്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ ഭക്ഷണത്തെ ചൊല്ലി ബഹളും കൈയ്യാങ്കളിയുമുണ്ടായി എന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നതാകും.

ഇവിടെ അങ്ങനെ ഒരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് യോഗത്തിലാണ് ബിരിയാണിയെ ചൊല്ലി സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഒടുവില്‍ പോലീസ് ഇടപെടേണ്ടി വന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തു. ആകെ പ്രശ്‌നമായി. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ബിജ്‌നോര്‍ മണ്ഡലത്തില്‍

ബിജ്‌നോര്‍ മണ്ഡലത്തില്‍

ഉത്തര്‍ പ്രദേശിലെ ബിജ്‌നോര്‍ മണ്ഡലത്തിലാണ് വിവാദമായ സംഭവം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി മുതിര്‍ന്ന നേതാവ് നാസിമുദ്ദീന്‍ സിദ്ദീഖിയാണ്. ഇദ്ദേഹത്തിന് വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രവര്‍ത്തകരാണ് ബിരിയാണിക്ക് വേണ്ടി തല്ലുണ്ടാക്കിയത്.

അനുമതിയില്ലാതെ

അനുമതിയില്ലാതെ

അനുമതിയില്ലാതെയാണ് തിരഞ്ഞെടുപ്പ് യോഗം നടന്നതെന്ന് അധികൃതര്‍ പറയുന്നു. ഈ യോഗത്തിലാണ് ബിരിയാണി വിളമ്പിയത്. മുന്‍ എംഎല്‍എ മൗലാന ജമീലിന്റെ വീട്ടിലായിരുന്നു തിരഞ്ഞെടുപ്പ് യോഗം. ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയതാണ് ജമീല്‍. ഇദ്ദേഹത്തിന്റെ അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

 ആദ്യം ആര് കഴിക്കും

ആദ്യം ആര് കഴിക്കും

കക്രോളി പോലീസ് സ്‌റ്റേഷനടുത്താണ് സംഭവം. ഉച്ച ഭക്ഷണത്തിന് ബിരിയാണിയാണ് ഒരുക്കിയിരുന്നത്. ആദ്യം ആര് കഴിക്കുമെന്നത് സംബന്ധിച്ചാണ് തര്‍ക്കം തുടങ്ങിയത്. ഇതോടെ ബഹളമാകുകയായിരുന്നു. ഒട്ടേറെ പേര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു.

34 പേര്‍ക്കെതിരെ കേസ്

34 പേര്‍ക്കെതിരെ കേസ്

പോലീസ് സംഭവസ്ഥലത്തെത്തി. ജനങ്ങളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ജമീല്‍, മകന്‍ നഈം അഹ്മദ് ഉള്‍പ്പെടെ 34 പേര്‍ക്കെതിരെ കേസെടുത്തു. പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒമ്പതുപേര്‍ ജയിലില്‍

ഒമ്പതുപേര്‍ ജയിലില്‍

ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാന്റ് ചെയ്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരമെന്ന് സര്‍ക്കിള്‍ ഓഫീസര്‍ റാം മോഹന്‍ ശര്‍മ പറഞ്ഞു.

ഏപ്രില്‍ 11ന് വോട്ടെടുപ്പ്

ഏപ്രില്‍ 11ന് വോട്ടെടുപ്പ്

ഏപ്രില്‍ 11ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമാണ് ബിജ്‌നോര്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നടന്ന സംഭവം കോണ്‍ഗ്രസിന് നാണക്കേടായി. കഴിഞ്ഞാഴ്ചയാണ് ജമീല്‍ ബിഎസ്പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2012ല്‍ മീരാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയ വ്യക്തിയാണ് ജമീല്‍.

കോണ്‍ഗ്രസ്-എഎപി സഖ്യം വ്യാപിപ്പിക്കും; 18 മണ്ഡലങ്ങളില്‍... ദില്ലിയില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്കോണ്‍ഗ്രസ്-എഎപി സഖ്യം വ്യാപിപ്പിക്കും; 18 മണ്ഡലങ്ങളില്‍... ദില്ലിയില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

English summary
Congress supporters clash in UP's Muzaffarnagar over biryani served at election meeting, 9 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X