കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ യുപി മോഡല്‍; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും,താക്കീതുമായി നേതാക്കള്‍, ചര്‍ച്ച ഇന്ന്

Google Oneindia Malayalam News

Recommended Video

cmsvideo
ബിഹാറില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും | Oneindia Malayalam

പട്‌ന: ബിഹാറില്‍ സീറ്റ് ചര്‍ച്ചയില്‍ അന്തിമ രൂപമാകാതെ പ്രതിപക്ഷ സഖ്യം. ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടന്നിട്ടും കോണ്‍ഗ്രസ്-ആര്‍ജെഡി പ്രതിപക്ഷ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുമാസം പോലുമില്ലാത്ത സാഹചര്യത്തില്‍ സീറ്റ് വിഭജനം ഇനിയും വൈകിയാല്‍ തനിച്ച് മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ബിഹാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഉത്തര്‍ പ്രദേശ് മാതൃകയില്‍ വേണ്ടി വന്നാല്‍ തനിച്ച് മല്‍സരിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇന്ന് അന്തിമ ചര്‍ച്ച ദില്ലിയില്‍ നടക്കുകയാണ്. ഇതില്‍ തീരുമാനമായിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് കടുത്ത തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....

 അര്‍ഹമായ സീറ്റുകള്‍

അര്‍ഹമായ സീറ്റുകള്‍

അര്‍ഹമായ സീറ്റുകള്‍ തങ്ങള്‍ക്ക് കിട്ടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ആര്‍ജെഡി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുമില്ല. പ്രതിപക്ഷ സഖ്യത്തില്‍ ഒട്ടേറെ കക്ഷികളാണുള്ളത്. ആകെയുള്ളത് 40 ലോക്‌സഭാ മണ്ഡലങ്ങളും.

12 സീറ്റ് ലഭിക്കണം

12 സീറ്റ് ലഭിക്കണം

12 സീറ്റ് ലഭിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സദാനന്ദ് സിങ് പറഞ്ഞത്. ഇക്കാര്യം ബിഹാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിനെയും അറിയിച്ചിട്ടുണ്ട്.

സഖ്യത്തിലെ കക്ഷികള്‍

സഖ്യത്തിലെ കക്ഷികള്‍

ആര്‍ജെഡി, കോണ്‍ഗ്രസ്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി, വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ലോക്തന്ത്രിക് ജനതാദള്‍, ഇടതുകക്ഷികള്‍ എന്നിവരാണ് പ്രതിപക്ഷ മുന്നണിയിലുള്ളത്. ഇത്രയും പാര്‍ട്ടികള്‍ക്ക് 40 സീറ്റുകള്‍ വീതംവെക്കുന്നതാണ് പ്രധാന വെല്ലുവിളി.

ദില്ലിയിലേക്ക് വിളിപ്പിച്ചു

ദില്ലിയിലേക്ക് വിളിപ്പിച്ചു

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ദില്ലിയില്‍ നിര്‍ണായക യോഗം ചേരും. ഈ യോഗത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നത്. അതുണ്ടായില്ലെങ്കില്‍ സഖ്യം പൊളിഞ്ഞേക്കുമെന്നാണ് സൂചന.

പ്രമുഖര്‍ തലസ്ഥാനത്ത്

പ്രമുഖര്‍ തലസ്ഥാനത്ത്

ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി, ആര്‍എല്‍സ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സഹാനി എന്നിവര്‍ ദില്ലിയിലെത്തി. ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ പ്രഖ്യാപനമുണ്ടാകുമെന്ന് നേതാക്കള്‍ പ്രതികരിച്ചു.

2014ല്‍ നടന്ന പോലെ

2014ല്‍ നടന്ന പോലെ

2014ല്‍ കോണ്‍ഗ്രസ് 12 സീറ്റുകളിലാണ് മല്‍സരിച്ചത്. സമാനമായ സീറ്റുകള്‍ ഇത്തവണയും കിട്ടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ അത് ശരിയാകില്ലെന്ന് ആര്‍ജെഡി പറയുന്നു. ആര്‍ജെഡി 18 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മല്‍സരിക്കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശം.

ഒരു നിര്‍ദേശം ഇങ്ങനെ

ഒരു നിര്‍ദേശം ഇങ്ങനെ

ബാക്കി വരുന്ന 10 സീറ്ഖുകള്‍ വിഭജിക്കാം. ആര്‍എല്‍എസ്പിക്ക് മൂന്ന് സീറ്റുകള്‍, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ഒന്ന്, ശരത് യാദവിന്റെ പാര്‍ട്ടിക്ക് ഒന്ന്, ബാക്കി അഞ്ചു സീറ്റുകള്‍ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്കും ഇടതുപാര്‍ട്ടികല്‍ക്കുമായി വീതിക്കാമെന്നുമാണ് ചര്‍ച്ച. എന്നാല്‍ തങ്ങള്‍ക്ക് 22 സീറ്റ് കിട്ടണമെന്നാണ് ആര്‍ഡെജഡിയുടെ ആവശ്യം.

ഉടക്കിട്ട് ആര്‍ജെഡി

ഉടക്കിട്ട് ആര്‍ജെഡി

പ്രതിപക്ഷത്തെ പ്രധാന കക്ഷി തങ്ങളാണ്. അതുകൊണ്ട് തങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെടുന്നു. 20 മുതല്‍ 22 സീറ്റുകള്‍ വരെ ആര്‍ജെഡിക്ക് കിട്ടിയേക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന് 11 സീറ്റ് നല്‍കുമെന്നും അവര്‍ പറയുന്നു.

 സീറ്റുകളിലും തര്‍ക്കം

സീറ്റുകളിലും തര്‍ക്കം

സീറ്റ് വിഭജനത്തില്‍ മാത്രമല്ല സഖ്യത്തില്‍ തര്‍ക്കമുള്ളത്. ചില സീറ്റുകളിലും തര്‍ക്കമുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്ന സീറ്റില്‍ ഇടതുപാര്‍ട്ടികളും ആവശ്യമുന്നയിക്കുന്നുണ്ട്. ഈ സീറ്റുകളില്‍ ഒരുപക്ഷേ സൗഹൃദ മല്‍സരം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്പി കൂടി വേണമെന്ന് ആര്‍ജെഡി

എസ്പി കൂടി വേണമെന്ന് ആര്‍ജെഡി

അതേസമയം, സമാജ്‌വാദി പാര്‍ട്ടിയെ സഖ്യത്തിലെടുക്കാന്‍ ആര്‍ജെഡി ആഗ്രഹിക്കുന്നു. ഒരുസീറ്റ് നല്‍കാമെന്നും അവര്‍ പറയുന്നു. എസ്പിക്ക് നല്‍കുന്ന സീറ്റ് തങ്ങള്‍ക്ക് ലഭിക്കുന്ന സീറ്റില്‍ നിന്നു വിട്ടുകൊടുക്കാമെന്നും ആര്‍ജെഡി നേതാക്കള്‍ ധാരണയിലെത്തിയെന്നും വിവരമുണ്ട്.

എന്‍ഡിഎ ധാരണ ഇങ്ങനെ

എന്‍ഡിഎ ധാരണ ഇങ്ങനെ

എന്‍ഡിഎ സഖ്യം നേരത്തെ സീറ്റ് വിഭജന കരാറിലെത്തിയിരുന്നു. ബിജെപിയും ജെഡിയുവും തുല്യമായാണ് സീറ്റുകള്‍ വിഭജിച്ചിരിക്കുന്നത്. ബാക്കി സീറ്റുകള്‍ രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്കും വിട്ടുകൊടുത്തു. നേരത്തെ ഈ സഖ്യത്തിലായിരുന്നു ആര്‍എല്‍എസ്പി ഇപ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ്.

മോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ്; തേരാളിയായി ഹാര്‍ദികും, പ്രിയങ്കയുടെ ആദ്യ പ്രസംഗംമോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ്; തേരാളിയായി ഹാര്‍ദികും, പ്രിയങ്കയുടെ ആദ്യ പ്രസംഗം

English summary
Congress warns RJD: Ready to go solo in Bihar if seat-sharing arrangement not respectable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X