കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസില്‍ ഞെട്ടല്‍, പുല്‍വാമ നല്‍കിയ തിരിച്ചടി

Google Oneindia Malayalam News

Recommended Video

cmsvideo
ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

ദില്ലി: പ്രമുഖ കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി സെക്രട്ടറിയായിരുന്നു. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് ടോം വടക്കന്റെ കൂറുമാറ്റം.

സൈന്യത്തിന്റെ നീക്കങ്ങള്‍ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടാണ് തന്നെ വേദനിപ്പിച്ചതെന്ന് ടോം വടക്കന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിന്റെ രീതി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയെയും അമിത് ഷായെയും പുകഴ്ത്തിയാണ് ടോം വടക്കന്‍ സംസാരിച്ചത്....

 സോണിയയുടെ വിശ്വസ്തന്‍

സോണിയയുടെ വിശ്വസ്തന്‍

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കന്‍. 20 വര്‍ഷത്തോളമായി കോണ്‍ഗ്രസിന്റെ മുഖ്യധാര നേതാക്കളില്‍ പ്രമുഖനാണ്. പ്രധാനനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും നന്ദി പറഞ്ഞാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് അംഗത്വമെടുത്ത കാര്യം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധം

കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധം

പുല്‍വാമ ആക്രമണ ശേഷം കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ തന്നെ ഏറെ വേദപിപ്പിച്ചുവെന്ന് ടോം വടക്കന്‍ പറയുന്നു. സൈന്യത്തെ ചോദ്യം ചെയ്യുന്ന നിലപാടുകളോട് ഒരിക്കലും യോജിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് മുന്‍ വക്താവ് കൂടിയായ ടോം വടക്കന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി സ്വീകരിച്ചു

കേന്ദ്രമന്ത്രി സ്വീകരിച്ചു

കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്. പാകിസ്താന്‍ കേന്ദ്രമായുള്ള തീവ്രവാദികളോട് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ഖേദകരമാണ്. തന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതാണ് താന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണമെന്നും ടോം വടക്കന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതാവാര്

കോണ്‍ഗ്രസിന്റെ നേതാവാര്

മോദി ശോഭനമായ ഭാവി ഇന്ത്യയ്ക്ക് നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതാവ് ആരാണെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുമുള്ളത്. തന്നെ വിശ്വാസത്തിലെടുത്ത അമിത് ഷായോട് നന്ദിയുണ്ട്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കുകയാണെന്നും ടോം വടക്കന്‍ പറഞ്ഞു.

കുടുംബാധിപത്യം മടുപ്പിക്കുന്നു

കുടുംബാധിപത്യം മടുപ്പിക്കുന്നു

കുടുംബാധിപത്യം മടുപ്പിക്കുന്നുവെന്നും ടോം വടക്കന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് തന്നെ ആകര്‍ഷിച്ചുവെന്നും ടോം വടക്കന്‍ പറഞ്ഞു. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ദില്ലി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വാക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദേശീയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ടോം വടക്കന്‍ പങ്കെടുത്തിരുന്നു.

 തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും?

തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും?

വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ഘടകം രംഗത്തുവന്നു. ഇത്തരം കൂടുതല്‍ വാര്‍ത്തകള്‍ കേള്‍ക്കാമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരു പക്ഷേ ടോം വടക്കന്‍ തിരുവനന്തുപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

സൂചന ലഭിക്കാതെ കോണ്‍ഗ്രസ്

സൂചന ലഭിക്കാതെ കോണ്‍ഗ്രസ്

ടോം വടക്കന്‍ കേരളത്തില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തോട് രവിശങ്കര്‍പ്രസാദ് പ്രതികരിച്ചില്ല. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സൂചന ലഭിച്ചിട്ടില്ലായിരുന്നുവെന്നാണ് വിവരം.

കൂടുതല്‍ നേതാക്കള്‍ വരും

കൂടുതല്‍ നേതാക്കള്‍ വരും

കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

ബിജെപിയെ വിമര്‍ശിച്ച വടക്കന്‍

ബിജെപിയെ വിമര്‍ശിച്ച വടക്കന്‍

നാല് ദിവസം മുമ്പ് വരെ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച നേതാവാണ് ടോം വടക്കന്‍. ഇങ്ങനെ ഒരു നേതാവ് ബിജെപിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാണിതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

 ബിജെപി വിളിച്ചാല്‍ ആ നിമിഷം

ബിജെപി വിളിച്ചാല്‍ ആ നിമിഷം

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നത് ഇനിയും തുടരും. ബിജെപി വിളിച്ചാല്‍ ആ നിമിഷം വരാന്‍ ആളുകള്‍ തയ്യാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ടോം വടക്കന്‍ ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച തനിക്ക് നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങളോട് പറയാതിരുന്നതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കാപട്യങ്ങളുടെ മുഖമായി കോണ്‍ഗ്രസ്

കാപട്യങ്ങളുടെ മുഖമായി കോണ്‍ഗ്രസ്

പുല്‍വാമ ആക്രമണ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എടുത്തത് ശരിയായ നിലപാടായിരുന്നില്ല. പട്ടാളക്കാരെ രാഹുല്‍ അഭിനന്ദിച്ചു. പക്ഷേ ആ തീരുമാനമെടുത്ത നേതാക്കളെ കണ്ടില്ലെന്ന് നടിച്ചു. കാപട്യങ്ങളുടെ മുഖമായി കോണ്‍ഗ്രസ് മാറുമ്പോള്‍ ഇത് തുടക്കം മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി

English summary
Congress's Tom Vadakkan joins BJP, says "deeply hurt when party questioned integrity of armed forces"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X