കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസികളുടെ വോട്ടുകള്‍ തിരികെ പിടിക്കണം; കേരള സിപിഎമ്മിന് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശം...

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിനേറ്റ കനത്ത തോല്‍വിയില്‍ ശബരിമല വിവാദവും കാരണമായി എന്ന വിലയിരുത്തലില്‍ ആണ് സിപിഎം കേന്ദ്ര നേതൃത്വം. നഷ്ടമായ വിശ്വാസികളുടെ വോട്ടുകള്‍ തിരികെ പിടിക്കാന്‍ ആണ് കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിന് നല്‍കിയ നിര്‍ദ്ദേശം.

<strong>മലബാര്‍ ലോബിയെ വെട്ടി സിപിഎം പിടിക്കാന്‍ ഐസക്-എംഎ ബേബി കൂട്ടുകെട്ടില്‍ തെക്കന്‍ സംഘം</strong>മലബാര്‍ ലോബിയെ വെട്ടി സിപിഎം പിടിക്കാന്‍ ഐസക്-എംഎ ബേബി കൂട്ടുകെട്ടില്‍ തെക്കന്‍ സംഘം

പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ 11 ഇന കര്‍മ പരിപാടിയ്ക്കും കേന്ദ്ര കമ്മിറ്റി രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നിട്ടുണ്ട് എന്ന് തന്നെയാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍.

CPM

കേരളത്തില്‍ ഇത്തവണ ഒരു സീറ്റില്‍ മാത്രം ആണ് സിപിഎമ്മിന് വിജയിക്കാനായത്. വിജയം ഉറപ്പിച്ചിരുന്ന മൂന്ന് സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. വിജയിച്ച ആലപ്പുഴ സീറ്റ് കോണ്‍ഗ്രസ്സില്‍ നിന്ന് പിടിച്ചെടുത്തതും ആണ്.

നഷ്ടപ്പെട്ട ജനകീയ അടിത്തറ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് 11 ഇന കര്‍മപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പശ്ചിമ ബംഗാളില്‍ ഇത്തവണ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക് മാത്രം ആണ് കെട്ടിവച്ച പണം തിരികെ കിട്ടിയത്.

പശ്ചിമ ബംഗാളില്‍ പാര്‍ട്ടി കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇക്കാര്യം ബംഗാള്‍ ഘടകം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ സാമ്പത്തിക പരാധീനതകളും പരാജയത്തിന് കാരണമായി എന്നാണ് ബംഗാള്‍ ഘടകത്തിന്റെ വിലയിരുത്തല്‍.

ഇടതുമുന്നണി എന്ന സങ്കല്‍പത്തിന് അപ്പുറം മറ്റ് കക്ഷികളുമായി സഖ്യമുണ്ടാക്കിയത് തമിഴ്‌നാട്ടില്‍ മാത്രമായിരുന്നു. ഇവിടെ രണ്ട് സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു.

English summary
Lok Sabha Elections 2019: CPM Central Committee prepares 11 item work programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X