കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയും വേണ്ട റോത്തക്കും വേണ്ട; ബിജെപിയുടെ ആവശ്യം നിരസിച്ച് വീരേന്ദ്ര സെവാഗ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്ക് മറ്റൊരു തിരിച്ചടി

ദില്ലി: 2014 ലെ പൊതുതിരഞ്ഞെടുപ്പിലേതെന്ന പോലെ ഇത്തവണയും ധാരാളം സെലിബ്രറ്റികളെ രംഗത്തിറക്കി കളം പിടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങിയിരുന്നു. സിനിമാ-ടെലിവിഷന്‍ താരങ്ങള്‍ക്ക് പുറമെ കായിക രംഗത്ത് നിന്നും ധാരാളം പ്രമുഖരേയായിരുന്നു ബിജെപി നോട്ടമിട്ടിരുന്നത്.

ക്രിക്കറ്റ് താരമായ വീരേന്ദ്രര്‍ സെവാഗിനെ പാര്‍ട്ടിയിലെത്തിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും നീക്കം നടത്താനും ബിജെപി ശക്തമായ നീക്കങ്ങളായിരുന്നു നടത്തിയത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

ഹരിയാനയില്‍

ഹരിയാനയില്‍

ഹരിയാനയിലോ ദില്ലിയിലോ മത്സരിക്കണമെന്നായിരുന്നു സെവാഗിനോട് ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഹരിയാനയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി വീരേന്ദര്‍ സെവാഗ് മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിരുന്നു.

സാധ്യതാ പട്ടികയില്‍

സാധ്യതാ പട്ടികയില്‍

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലെ ബിജെപി ഘടകം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ സെവാഗിന്‍റെ പേരും ഇടംപിടിച്ചതോടെ താരം ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഹരിയാനയിലെ റോത്തക് മണ്ഡലമായിരുന്നു സെവാഗിനായി ബിജെപി കണ്ടുവെച്ചത്.

കാരണം

കാരണം

നിലവില്‍ കോണ്‍ഗ്രസിന്‍റെ കൈവശമുള്ള റോത്തക്കിലെ സിറ്റിങ് എംപി ദീപേന്ദര്‍സിങ് ഹൂഡയെ വീഴ്ത്താന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനുള്ള തീരുമാനമായിരുന്നു സെവാഗിന്‍റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ കാരണമായത്.

ഊഹാപോഹം മാത്രം

ഊഹാപോഹം മാത്രം

എന്നാല്‍ താന്‍ ഹരിയാനയില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത വെറും ഊഹാപോഹം മാത്രമാണെന്നായിരുന്നു സെവാഗിന്‍റെ പ്രതികരണം. 2014ലും ഇതുപോലെ പ്രചരണമുണ്ടായിരുന്നുവെന്നും അന്നും ഇന്നും തനിക്ക് താത്പര്യമില്ലായെന്നും സെവാഗ് വ്യക്തമാക്കി.

ദില്ലിയില്‍

ദില്ലിയില്‍

സുരക്ഷിത മണ്ഡലമല്ലാതിരുന്നതിനാലാണ് റോത്തക്കിലെ സ്ഥാനാര്‍ത്ഥിത്വം സെവാഗ് നിരസിച്ചത് എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. ഇതോടെയാണ് താരത്തെ ദില്ലിയില്‍ മത്സരിപ്പിക്കാനായി ബിജെപി നീക്കങ്ങള്‍ സജീവമാക്കിയത്.

വാഗ്ദാനം തള്ളി

വാഗ്ദാനം തള്ളി

എന്നാല്‍ ഈ ആവശ്യവും നിരസിച്ചിരിക്കുകയാണ് സെവാഗ്. വെസ്റ്റ് ദല്‍ഹിയില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സെവാഗിനെ സമീപിച്ചെന്നും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വാഗ്ദാനം തള്ളിയെന്നുമാണ് മുതിര്‍ന്ന ബിജെപി നേതാവ് ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ബിജെപി നേതാവ്

ബിജെപി നേതാവ്

രാഷ്ട്രീയത്തിലോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ താത്പര്യമില്ലെന്ന് സെവാഗ് പറഞ്ഞതായി ബിജെപി നേതാവ് പറഞ്ഞു. പര്‍വേഷ് ശര്‍മ്മയാണ് ബിജെപിയുടെ സിറ്റിങ് സീറ്റായ വെസ്റ്റി ദില്ലിയിലെ നിലവിലെ എംപി.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ബിജെപിയുടെ ആവശ്യം സെവാഗ് നിരസിച്ചെങ്കിലും മറ്റൊരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഗൗതം ഗംഭീറിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. ദില്ലിയില്‍ തന്നെയാണ് ഗംഭീറിനെ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത്.

രാഹുല്‍ ദ്രാവിഡിനേയും അനില്‍ കുംബ്ലെയെയും

രാഹുല്‍ ദ്രാവിഡിനേയും അനില്‍ കുംബ്ലെയെയും

നേരത്തെ കര്‍ണാടകയിലെ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡിനേയും അനില്‍ കുംബ്ലെയെയും പാര്‍ട്ടിയിലെത്തിക്കാന്‍‌ ബിജെപി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെ ആവശ്യത്തിന് ഇരുവരും വഴങ്ങിയില്ല.

പ്രതീക്ഷ കൈവിട്ടില്ല

പ്രതീക്ഷ കൈവിട്ടില്ല

ബിജെപിയില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെ പാര്‍ട്ടിയുടെ മോഹങ്ങള്‍ കര്‍ണാടകയിലും പൊലിഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടില്ലെങ്കിലും ചര്‍ച്ചകള്‍ തുടരുന്നതായും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നുമാണ് ബിജെപി നേതാക്കള്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്.

English summary
Cricketer Virender Sehwag Declined Offer To Contest Polls In Delhi: Top BJP Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X