Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ 306 സീറ്റുകള്‍ നേടും യുപിഎ132 ല്‍ ഒതുങ്ങുമെന്നും ടൈംസ് നൗ എക്സിറ്റ് പോള്‍

Recommended Video

cmsvideo
    എന്‍ഡിഎ 306 സീറ്റുകള്‍ നേടും യുപിഎ132 ല്‍ ഒതുങ്ങുമെന്നും ടൈംസ് നൗ എക്സിറ്റ് പോള്‍

    ദില്ലി: രാജ്യത്ത് വ്യക്തമായ ആധിപത്യത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 306 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. അതേസമയം യുപിഎയ്ക്ക് 132 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും ടൈംസ് പ്രവചിക്കുന്നു. മറ്റ് കക്ഷികള്‍ക്ക് 104 സീറ്റുകള്‍ വരെ മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്.

    rahulamithshapunja

    ഇത്തവണയും മോദി തരംഗത്തിന് ഇടിവ് വന്നിട്ടില്ലെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്. ഇതോടെ വലിയ വിലപേശലുകള്‍ ഇല്ലാതെ തന്നെ എന്‍ഡിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.വേറിട്ടൊരു പോരാട്ടമായിരുന്നു ഇത്തവണ രാജ്യത്ത് നടന്നത്. പരമാവധി സീറ്റുകള്‍ നേടി പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപിയെ പുറത്താക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. ബിജെപിക്കെതിരെ 21 പ്രാദേശിക പാര്‍ട്ടികളും ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് നിരാശ നല്‍കുന്ന പ്രവചനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

    2014 ലേതിന് സമാനമായി ഇത്തവണ മോദി തരംഗം ഉണ്ടാകില്ലെന്ന് വിലയിരുത്തിയിരുത്തപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അവസാനം വരെ ജനപ്രീതിയും വിശ്വാസത്തിലും ഏറെ പിന്നിലായിരുന്നു മോദി സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ നിലയിലായിരുന്നു കോണ്‍ഗ്രസ്.എന്നാല്‍ ബാലക്കോട്ട് തിരിച്ചടിയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞെന്നായിരുന്നു പല സര്‍വ്വേകളും പ്രവചിച്ചത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു പിന്നീടുള്ള ബിജെപിയുടെ തിര‍ഞ്ഞെടുപ്പ് പ്രചരണങ്ങളും.

    അതേസമയം 2014 ലേതിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. ബിജെപിയ്ക്ക് 300 ന് മുകളില്‍ സീറ്റുകള്‍ നേടാനാകുമെന്നാണ് നരേന്ദ്രമോദിയും അധ്യക്ഷന്‍ അമിത് ഷായും പ്രതീക്ഷ പങ്കുവെയ്ക്കുന്നത്.ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയുള്ളകാലയളവിലാണ് ടൈംസ് നൗ സര്‍വ്വേ നടത്തിയത്. രാജ്യത്തെ 40,000 ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് പ്രവചനം. ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന് മെയ് 23 നാണ് ഫലം വരിക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+