കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിറ്റ് പോളുകൾ അസംബന്ധമെന്ന് ശശി തരൂർ.. തിരുവനന്തപുരത്ത് തോൽക്കുമെന്ന് പ്രവചനമല്ല കാരണം!!

Google Oneindia Malayalam News

ദില്ലി: ബി ജെ പി കേന്ദ്രത്തിൽ അധികാരം നിലനിർത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളഞ്ഞ് തിരുവനന്തപുരം എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ശശി തരൂർ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. എക്സിറ്റ് പോളുകൾ എല്ലാം തെറ്റാം എന്നായിരുന്നു ശശി തരൂർ എഴുതിയത്. അന്തിമ ഫലത്തിനായി മെയ് 23 വരെ കാത്തിരിക്കുന്നു എന്നും തരൂർ ട്വീറ്റ് ചെയ്തു.

<strong>ചാണക്യ ഹീറോയാണ്, എക്സിറ്റ് പോളുകളിലെ ഹീറോ!! 2014ൽ മോദി തരംഗം പ്രവചിച്ചത് ചാണക്യയുടെ സർവ്വേ മാത്രം... 2019ൽ മോദി തരംഗം പ്രവചിക്കുന്നവരുടെ പട്ടിക കണ്ടോ??</strong>ചാണക്യ ഹീറോയാണ്, എക്സിറ്റ് പോളുകളിലെ ഹീറോ!! 2014ൽ മോദി തരംഗം പ്രവചിച്ചത് ചാണക്യയുടെ സർവ്വേ മാത്രം... 2019ൽ മോദി തരംഗം പ്രവചിക്കുന്നവരുടെ പട്ടിക കണ്ടോ??

കേന്ദ്രത്തിൽ ബി ജെ പി ഭരണം നിലനിർത്തും എന്ന് മാത്രമല്ല തിരുവനന്തപുരത്ത് ശശി തരൂർ തോൽക്കും എന്ന് വരെ മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. എൻ ഡി എയ്ക്ക് കേരളത്തിൽ എക്സിറ്റ് പോളുകൾ പ്രവചിച്ച ഏക സീറ്റ് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്തെ സിറ്റിങ് എം പിയാണ് തരൂർ. തരൂർ തോൽക്കും എന്ന് പറഞ്ഞ എക്സിറ്റ് പോളിൽ വിശ്വസിക്കാത്തതിന് തരൂരിനെ കുറ്റം പറയാനും പറ്റില്ല. അത് വേറെ കാര്യം.

shashi-tharoor

എന്നാൽ ഈ ഒരു കാരണം കൊണ്ടല്ല ശശി തരൂര്‍ എക്സിറ്റ് പോളുകളെ തള്ളിക്കളയുന്നത് എന്നതാണ് രസകരം. അടുത്തിടെ ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയതിനെക്കുറിച്ചാണ് ശശി തരൂരിന് പറയാനുള്ളത്. ഒന്നും രണ്ടുമല്ല 56 എക്സിറ്റ് പോളുകളാണ് ഓസ്ട്രേലിയയിൽ തെറ്റിപ്പോയത്. ഇന്ത്യയിലും സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് തരൂർ കരുതുന്നത്.

നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസും ലിബറല്‍ പാര്‍ട്ടിയും തകര്‍ന്നടിയുമെന്നായിരുന്നു ഓസ്ട്രേലിയയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ലേബര്‍ പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും എന്നും പ്രവചനം ഉണ്ടായി. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ സ്‌കോട്ട് മോറിസിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിമാറി. എല്ലാ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും തകിടം മറിയുകയും ചെയ്തു. മെയ് 23നാണ് ഇന്ത്യൻ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.

English summary
Lok Sabha Election 2019: Exit polls are all wrong, says Shashi Tharoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X