2014ൽ മോദി തരംഗം പ്രവചിച്ചത് ചാണക്യയുടെ സർവ്വേ മാത്രം... 2019ൽ മോദി തരംഗം പ്രവചിക്കുന്നവരുടെ പട്ടിക!
ദില്ലി: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഒരേ സ്വരത്തിൽ പ്രവചിക്കുന്നു. ഫലങ്ങൾ എൻഡിഎയ്ക്ക് അനുകൂലമെന്നും കോൺഗ്രസിന് മുന്നേറ്റമില്ലെന്നും സർവ്വേ നടത്തിയവരെല്ലാം പറയുന്നുണ്ട്. എന്നാൽ മോദി തരംഗം ആഞ്ഞടിച്ച 2014ൽ ഇതായിരുന്നില്ല സ്ഥിതി. നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് പ്രവചിച്ചത് ഒരേ ഒരു സർവ്വേ ആയിരുന്നു. ടുഡേയ്സ് ചാണക്യ മാത്രം. ഇത്തവണത്തെ സ്ഥിതി നോക്കൂ.

ടുഡേയ്സ് ചാണക്യ 2014ൽ പറഞ്ഞത്
ബി ജെ പിക്ക് 291 സീറ്റുകളാണ് ടുഡേയ്സ് ചാണക്യ പ്രഖ്യാപിച്ചത്. 14 സീറ്റുകൾ അങ്ങോട്ടോ ഇങ്ങോട്ടോ ആവാം എന്നായിരുന്നു സർവ്വേ. ബി ജെ പിക്ക് കിട്ടിയത് 282 സീറ്റുകൾ. കോൺഗ്രസിന് 57 സീറ്റുകൾ. 9 സീറ്റുകൾ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പ്രവചനം. കിട്ടിയത് 44 സീറ്റ്. എൻ ഡി എ 340, യു പി എ 70 എന്നും ടുഡേയ്സ് ചാണക്യ കൃത്യമായി തന്നെ പ്രവചിച്ചുകളഞ്ഞു. മറ്റുള്ളവർക്ക് പ്രവചിച്ചത് 133 സീറ്റുകൾ.

ടുഡെയ്സ് ചാണക്യ 2019ൽ പറയുന്നത്
എൻഡിഎയ്ക്ക് 350 സീറ്റ് ലഭിക്കുമെന്ന് ന്യൂസ് 24- ടുഡെയ്സ് ചാണക്യ പ്രവചനം. യുപിഎക്ക് 95 സീറ്റുകൾ ലഭിക്കുമെന്നും മറ്റുള്ളവർക്ക് 97 സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ പ്രവചിക്കുന്നു.

റിപബ്ലിക് ടിവി- സി വോട്ടർ
റിപ്പബ്ലിക് ടിവി സിവോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ 287 സീറ്റുകള്‍ നേടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് പ്രവചനം. യുപിഎ 128 സീറ്റുകള്‍ നേടുമാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. യുപിയില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് സര്‍വ്വേ നല്‍കുന്ന സൂചന.

റിപബ്ലിക് ഭാരത്-ജൻ കി ബാത്ത്
എൻഡിഎ 305 സീറ്റുകൾ ലഭിക്കുമെന്ന് റിപബ്ലിക് ബാരത്-ജൻ കി ബാത്ത് സർവ്വെയിൽ വ്യക്തമാക്കുന്നു. യുപിഎ സഖ്യത്തിന് 124 സീറ്റുകൾ ലഭിക്കുമെന്നും സർവ്വെയിൽ വ്യക്തമാക്കുന്നു. അതേസമയം എസ്പി- ബിസ്പി സഖ്യത്തിന് 26 സീറ്റുകൾ ലഭിക്കുമെന്നും മറ്റുള്ളവർക്ക് 87 സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.

എൻഡിടിവി
മോദി തരംഗമെന്ന് എൻഡിടിവിയും. എൻഡിഎ സഖ്യത്തിന് 300 സീറ്റ് ലഭിക്കുമെന്ന് എൻഡിടിവി എക്സിറ്റ് പോൾ സർവ്വെ. യുപിഎ സംഖ്യത്തിന് 126 സീര്റുകൾ ലഭിക്കുമെന്നും മറ്റുള്ളവർ 116 സീറ്റുകൾ കരസ്ഥമാക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.

ന്യൂസ് നേഷൻ
എൻഡിഎ സഖ്യത്തിന് 282 മുൽ 290 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് ന്യൂസ് നാഷൻ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. യുപിഎ സഖ്യത്തിന് 118 മുതൽ 126 വരെ സീറ്റുകളും മറ്റുള്ളവർക്ക് 130 മുതൽ 138 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ ഫലം പ്രചിക്കുന്നു.

ടൈംസ് നൗ- വിഎംആർ
രാജ്യത്ത് വ്യക്തമായ ആധിപത്യത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 306 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. അതേസമയം യുപിഎയ്ക്ക് 132 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും ടൈംസ് പ്രവചിക്കുന്നു. മറ്റ് കക്ഷികള്‍ക്ക് 104 സീറ്റുകള്‍ വരെ മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്.

ന്യൂസ് 18- ഐപിഎസ്ഒഎസ്
എന്‍ഡിഎ സര്‍ക്കാര്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലെത്തുമെന്ന് ന്യൂസ് 18 ഐപിഎസ്ഒഎസ് സര്‍വേ. ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപി 242 മുതല്‍ 252 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. എന്‍ഡിഎ 292 മുതല്‍ 312 സീറ്റ് വരെയാണ് നേടുക. 50 മുതല്‍ 60 സീറ്റ് വരെ എന്‍ഡിഎ കക്ഷികള്‍ നേടുമെന്നും സർവ്വെ പ്രവചിക്കുന്നു.












Click it and Unblock the Notifications