കേരളത്തിൽ യുഡിഎഫിന് 15 സീറ്റ്, എൽഡിഫ് 4, എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോൾ പ്രവചനം.
May 19, 2019, 9:36 pm IST
എക്സിറ്റ് പോളുകൾ തെറ്റാണെന്ന് ജനം 23ന് തെളിയിക്കുമെന്ന് നടൻ പ്രകാശ് രാജ്
With the EXIT POLLS ....Let some DAY DREAM that NIGHTMARE will come back. But ON 23 rd ...I BELIEVE CITIZENS will PROVE it WRONG ..till then let’s sing n celebrate...what BAPU JI Taught us ...pls retweet n share 🙏🙏🙏 pic.twitter.com/qaO3WotJAt
തിരുവനന്തപുരത്ത് ബിജെപി ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലം. എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തുമെന്നും എക്സിറ്റ് പോൾ പ്രവചനം
May 19, 2019, 9:25 pm IST
എക്സിറ്റ് പോൾ പ്രവചനങ്ങൾ കൃത്യമാണെന്ന് ചിന്തിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്
Don't think exit polls are accurate, says Capt Amarinder Singh
കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ
May 19, 2019, 9:11 pm IST
കർണാടകയിൽ കോൺഗ്രസിന് അടി തെറ്റും. ബിജെപി മുന്നേറ്റമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ
May 19, 2019, 9:09 pm IST
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി പ്രേമചന്ദ്രൻ വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് സർവ്വെ
May 19, 2019, 9:07 pm IST
എൻഡിഎയ്ക്ക് 339 മുതൽ 365 വരെ സീറ്റുകൾ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ-അക്സിസ് മൈ ഇന്ത്യ സർവ്വെ . യുപിഎയ്ക്ക് 77 മുതൽ 108 സീറ്റുകൾ വരെ ലഭിക്കും. മറ്റുള്ളവർക്ക് 69 മുതൽ 95 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ ഫലം വ്യക്തമാക്കുന്നു.
May 19, 2019, 9:04 pm IST
ഉത്തർപ്രദേശിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിക്കൂവെന്ന് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി വിജയം പോലും നേരിയ ഭൂരിപക്ഷത്തിലെന്ന് സർവ്വെ പ്രവചനം.
May 19, 2019, 8:51 pm IST
പത്തനംതിട്ടയിൽ യുഡിഎഫ് വിജയിക്കുമെന്ന് മാതൃഭൂമി- ജിയോ വൈഡ് ഇന്ത്യ എക്സിറ്റ് പോൾ.
പത്തനംതിട്ടയിൽ യുഡിഎഫ് വിജയിക്കുമെന്ന് മാതൃഭൂമി- ജിയോ വൈഡ് ഇന്ത്യ എക്സിറ്റ് പോൾ. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തുമെന്നും സർവ്വെ ഫലം പ്രവചിക്കുന്നു.
May 19, 2019, 8:47 pm IST
എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് പറയാൻ സാധിക്കില്ലെന്ന് ഒമർ അബ്ദുള്ള . ടിവിയും സോഷ്യൽ മീഡിയയും ഓഫ് ചെയ്ത് ലോകത്തിൽ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടോയെന്ന് നോക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
May 19, 2019, 8:28 pm IST
എറണാകുളത്ത് വിജയ സാധ്യത ഹൈബി ഈഡനെന്ന് മാതൃഭൂമി-ജിയോ എക്സിറ്റ് പോൾ
May 19, 2019, 8:27 pm IST
ചാലക്കുടിയും ഇടുക്കിയും യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് മാതൃഭൂമി-ജിയോ വൈഡ് ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം.
ചാലക്കുടിയിൽ ഇന്നസെന്റും തൃശൂരിൽ സുരേഷ് ഗോപിയും പരാജയപ്പെടുമെന്ന് മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നു.
May 19, 2019, 8:16 pm IST
വയനാട് ലോക്സഭ മണ്ഡലത്തിൽ വിജയം രാഹുൽ ഗാന്ധിക്കെന്ന് മനോരമ ന്യൂസ്– കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ സർവ്വെ.
May 19, 2019, 8:15 pm IST
വടകരയിൽ പി ജയരാജനെ മലർത്തിയടിക്കും. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വിജയിക്കുമെന്ന് മനോരമ എക്സിറ്റ് പോൾ സർവ്വെ.
May 19, 2019, 8:13 pm IST
കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ കടുത്ത മത്സരം. ഫോട്ടോ ഫിനിഷിൽ കെ സുധാകരന് വിജയമെന്ന് മനോരമ ന്യൂസ് എക്സിറ്റ് പോൾ സർവ്വെ.
May 19, 2019, 8:12 pm IST
കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ വിജയിക്കുമെന്ന് മനോരമ ന്യൂസ്– കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ.
May 19, 2019, 8:08 pm IST
എൻഡിഎക്ക് 287 സീറ്റുകൾ വരെ ലഭിക്കാമെന്ന് സി വോട്ടർ എക്സിറ്റ് പോൾ സർവ്വെ. യുപിഎ സഖ്യം 128 സീറ്റുകളും മറ്റുള്ളവർ 127 സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ പ്രവചിക്കുന്നു.
May 19, 2019, 8:04 pm IST
പാലക്കാട് ഇടത് സ്ഥാനാര്‍ഥി എംബി രാജേഷ് വന്‍ വിജയം നേടും. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്ന് മാതൃഭൂമി സർവ്വെ.
എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് മമത ബാനർജി. വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ് ബിജെപിക്ക് എക്സിറ്റ് പോൾ വിജയം പ്രവചിക്കുന്നതെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
I don’t trust Exit Poll gossip. The game plan is to manipulate or replace thousands of EVMs through this gossip. I appeal to all Opposition parties to be united, strong and bold. We will fight this battle together
എൽഡിഎഫ് കുത്തകയായ കാസർകോടും കണ്ണൂരും യുഡിഎഫിന് വൻ വിജയമെന്ന് മാതൃഭൂമി എക്സിറ്റ് പോൾ ഫലം.
May 19, 2019, 7:53 pm IST
സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ വ്യക്തമായ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം.
May 19, 2019, 7:51 pm IST
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ രാജ്യം ഉറ്റുനോക്കിയ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് കൂറ്റന്‍ വിജയമെന്നുംമാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം.
May 19, 2019, 7:51 pm IST
ശക്തമായ പോരാട്ടം നടന്ന കോഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇടത് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം.
READ MORE
3:17 PM, 19 May
ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ്ങ് അവസാനിച്ച ഉടനെ, 6.30 ഓടുകൂടി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടും.
5:20 PM, 19 May
പ്രവചിച്ചതും യഥാർത്ഥത്തിൽ സംഭവിച്ചതും തമ്മിൽ വലിയ വൈരുദ്ധ്യങ്ങളൊന്നും ഇല്ലായിരുന്നു. എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അത് തന്നെയായിരുന്നു 2014ൽ സംഭവിച്ചതും.
5:36 PM, 19 May
7,42187 വോട്ടർമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചുകൊണ്ടാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ പോൾ തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരം ആറ് മണിയോടെ ഡാറ്റ പുറത്ത് വിടും.
5:44 PM, 19 May
തിരഞ്ഞെടുപ്പ് നടന്ന 543 ലോക്സഭ മണ്ഡലങ്ങളിൽ 199 മണ്ഡല ങ്ങളിലെ അഭിപ്രായ സർവ്വെയുടെ അടിസ്ഥാനത്തിലാണ് ന്യൂസ് 18-ഐപിഎസ്ഒഎസ് എക്സിറ്റ് പോൾ ഫലം പുറത്ത് വിടുന്നത്. 796 നിയോജക മണ്ഡലങ്ങളിലാണ് സർവ്വെ നടത്തിയിരിക്കുന്നത്. 4776 പോളിങ് സ്റ്റേഷനുകളിൽ അഭിമുഖം നടത്തി.
ഓരോ പോലിങ് സ്റ്റേഷനിലെ 25 പേരുമായിയാണ് അഭിമുഖം നടത്തിയത്. 1,21,542 പേരുമായി ഇത്തരത്തിൽ അഭിമുഖം നടത്തിയാണ് ന്യൂസ് 18-ഐപിഎസ്ഒഎസ് എക്സിറ്റ് പോൾ ഫലം പുറത്ത് വിടുന്നത്.
5:56 PM, 19 May
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ശക്തമായ മോദി തരംഗമാണ് രാജ്യത്ത് അലയടിച്ചത്. 17 കോടി വോട്ടുകൾ ബിജെപിക്ക് മാത്രം ലഭിച്ചു. കോൺഗ്രസിന് ലഭിച്ചത് 11 കോടി വോട്ടുകളായിരുന്നു. ബിഎസ്പിക്കും സിപിഎമ്മിനും രണ്ട് കോടി വോട്ടുകൾ ലഭിച്ചു, എൻസിപിക്ക് 86 ലക്ഷം വോട്ടുകളുമായിരുന്നു ലഭിച്ചിരുന്നത്.
6:12 PM, 19 May
542 ലോക്സഭ നിയാജക മണ്ഡലത്തിലെയും വോട്ടെടുപ്പ് അവസാനിച്ചു. പുരുഷന്‍മാരെക്കേൾ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ്. ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രതക്തിലെ തന്നെ ആദ്യ സംഭവമാണിത്.
Election Commission: Polling has concluded in 542 parliamentary constituencies across states and union territories. pic.twitter.com/01rjyLtVfL
എക്സിറ്റ് പോളുകളിൽ പലപ്പോഴും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. 2004 ലും 2009ലും എക്സിറ്റ് പോളുകൾക്ക് കൃത്യമായി പ്രവചിക്കുന്നതിൽ തെറ്റ് പറ്റിയിട്ടുണ്ട്. 2004ൽ അട്ൽ ബിഹാരിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് വലിയതോതിൽ വിജയം ഉണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോളുകലുടെ പ്രവചനം. എന്നാൽ കോൺഗ്രസ് കൂട്ടു കക്ഷി സർക്കാരായിരുന്നു അധികാരത്തിൽ വന്നത്.
6:39 PM, 19 May
എൻഡിയെയ്ക്ക് 306 സീറ്റ് ലഭിക്കുമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ സർവ്വെ. എൻഡിയയ്ക്ക് 306 സീറ്റ്, യുപിഎക്ക് 132 സീറ്റ് ലഭിക്കുമെന്നും മറ്റുള്ളവർക്ക് 104 സീറ്റുകൾ ലഭിക്കുമെന്നും ടൈംസ് നൗ എക്സിറ്റ് സർവ്വെ വ്യക്തമാക്കുന്നു.
6:42 PM, 19 May
കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷം ലഭിക്കുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പ്രവചനം. കേരളത്തിൽ ഒരു സീറ്റ് എൻഡിഎ നേടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ സർവ്വെ. കേരളത്തിൽ എൽഡിഎഫിന് മൂന്ന് മുതൽ അഞ്ച് ലഭിക്കുമെന്ന് ഇന്ത്യ ടുഡേ സർവ്വെ
6:48 PM, 19 May
എന്‍ഡിഎ തൂത്തുവാരുമെന്ന്് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചനം. കേവല ഭൂരിപക്ഷം തികയ്ക്കുന്നതിനുളള മാന്ത്രിക സഖ്യയായ 272 എന്‍ഡിഎ മറികടക്കും. 298 സീറ്റുകളാണ് എന്‍ഡിഎ നേടുകയെന്നും പ്രവചിക്കുന്നു.
6:49 PM, 19 May
എൻഡിഎക്ക് 298 സീറ്റ് ലഭിക്കുമനെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോൾ പ്രവചനം. യുപിഎക്ക് 118 സീറ്റുകൾ ലബിക്കുമെന്നും മറ്റുള്ളവനർക്ക് 127 സീറ്റുകൾ ലഭിക്കുമെന്നും പ്രവചിക്കുന്നു.
6:53 PM, 19 May
എൻഡിഎക്ക് 287 സീറ്റുകൾ ലഭിക്കുമെന്ന് റിപബ്ലിക്-സി വോട്ടർ സർവ്വെ. യുപിഎ 128 സീറ്റുകളും, എസ്‌പി 40 സീര്റുകളും മറ്റുള്ളവർ 82 സീറ്റുകളും കരസ്ഥമാക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.
7:06 PM, 19 May
റിപ്പബ്ലിക് ടിവി സിവോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ 287 സീറ്റുകള്‍ നേടി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് പ്രവചനം. യുപിഎ 128 സീറ്റുകള്‍ നേടുമാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. യുപിയില്‍ എസ്‌പി-ബിഎസ്‌പി-ആര്‍എല്‍ഡി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് സര്‍വ്വേ നല്കുന്ന സൂചന.
7:15 PM, 19 May
രാജ്യത്ത് വ്യക്തമായ ആധിപത്യത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 306 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. അതേസമയം യുപിഎയ്ക്ക് 132 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും ടൈംസ് പ്രവചിക്കുന്നു. മറ്റ് കക്ഷികള്‍ക്ക് 104 സീറ്റുകള്‍ വരെ മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്.
7:16 PM, 19 May
എന്‍ഡിഎ സര്‍ക്കാര്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലെത്തുമെന്ന് ന്യൂസ് 18 ഐപിഎസ്ഒഎസ് സര്‍വേ. ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപി 242 മുതല്‍ 252 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. എന്‍ഡിഎ 292 മുതല്‍ 312 സീറ്റ് വരെയാണ് നേടുക. 50 മുതല്‍ 60 സീറ്റ് വരെ എന്‍ഡിഎ കക്ഷികള്‍ നേടുമെന്നും സർവ്വെ പ്രവചിക്കുന്നു.
7:29 PM, 19 May
കേരളത്തിൽ യുഡിഎഫ് 7 മുതൽ 9 സീറ്റുകൾ വരെ നേടുമെന്ന് ന്യൂസ് 18- ഐപിഎസ്ഒഎസ് സർവ്വെ ഫലം. എൽഡിഎഫിന് 11 മുതൽ 13 വരെ സീറ്റുകൾ ല ഭിക്കുമെന്നും എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും സർവ്വെ ഫലം വ്യക്തമാക്കുന്നു.
7:33 PM, 19 May
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ന്യൂസ് നാഷൻ, ടൈംസ് നൗ, ഇന്ത്യ ടുഡേ, ന്യൂസ് എക്സ് സര്‍വെകൾ
7:34 PM, 19 May
മോദി തരംഗമെന്ന് എൻഡിടിവിയും. എൻഡിഎ സഖ്യത്തിന് 300 സീറ്റ് ലഭിക്കുമെന്ന് എൻഡിടിവി എക്സിറ്റ് പോൾ സർവ്വെ. യുപിഎ സംഖ്യത്തിന് 126 സീര്റുകൾ ലഭിക്കുമെന്നും മറ്റുള്ളവർ 116 സീറ്റുകൾ കരസ്ഥമാക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.
7:37 PM, 19 May
ദില്ലിയിൽ ആം ആദ്മി തകർന്നടിയും. ആം ആദ്മനിക്ക് സീറ്റുകൽ ലഭിക്കില്ലെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവ്വെ. ആറ് മുതൽ ഏഴ് വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കാമെന്നും സർവ്വെ.
7:41 PM, 19 May
എൻഡിഎയ്ക്ക് 306 സീറ്റ് ലഭിക്കുമെന്ന് ന്യൂസ് 24- ടുഡെയ്സ് ചാണക്യ പ്രവചനം. യുപിഎക്ക് 122 സീറ്റുകൾ ലഭിക്കുമെന്നും മറ്റുള്ളവർക്ക് 104 സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ പ്രവചിക്കുന്നു.
7:51 PM, 19 May
മലപ്പുറത്തും പൊന്നാന്നിയും മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ വന്‍ വിജയം നേടുമെന്ന് മാതൃഭൂമി എക്സിറ്റ്പോള്‍ ഫലം.
7:51 PM, 19 May
ശക്തമായ പോരാട്ടം നടന്ന കോഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇടത് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം.
7:51 PM, 19 May
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ രാജ്യം ഉറ്റുനോക്കിയ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് കൂറ്റന്‍ വിജയമെന്നുംമാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം.
7:53 PM, 19 May
സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ വ്യക്തമായ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം.
7:53 PM, 19 May
എൽഡിഎഫ് കുത്തകയായ കാസർകോടും കണ്ണൂരും യുഡിഎഫിന് വൻ വിജയമെന്ന് മാതൃഭൂമി എക്സിറ്റ് പോൾ ഫലം.
പശ്ചിമ ബംഗാളിൽ സിപിഎമ്മിന് സീറ്റ് കിട്ടില്ലെന്ന് എബിപി ന്യൂസ്. തൃണമൂൽ കോൺഗ്രസിന് 28 സീറ്റും ബിജെപിക്ക് 11 സീറ്റുകൾ വരെയും പ്രവചിക്കുന്നു.
7:59 PM, 19 May
എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് മമത ബാനർജി. വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ് ബിജെപിക്ക് എക്സിറ്റ് പോൾ വിജയം പ്രവചിക്കുന്നതെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
I don’t trust Exit Poll gossip. The game plan is to manipulate or replace thousands of EVMs through this gossip. I appeal to all Opposition parties to be united, strong and bold. We will fight this battle together
പാലക്കാട് ഇടത് സ്ഥാനാര്‍ഥി എംബി രാജേഷ് വന്‍ വിജയം നേടും. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്ന് മാതൃഭൂമി സർവ്വെ.
READ MORE
ഏഴു ഘട്ടങ്ങലിലായി നടന്ന പൊതു തിരഞ്ഞെടുപ്പിന് ഞായറാഴ്ച തിരശിശീല വീഴുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എക്സിറ്റ് പോളുകൾക്ക് കണ്ണ് നട്ടിരിക്കുകയാണ് രാജ്യം. രാഷ്ട്രീയ സാഹചര്യം, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണവിഷയങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി സാംപിളുകള്‍ ശേഖരിച്ച് നടക്കുന്ന പ്രീ പോൾ സർവ്വെകളേക്കാൾ എക്സിറ്റ് പോളുകൾക്ക് കൃത്യത ഉണ്ടാകാറുണ്ട്.
സമ്മദിദായർ വോട്ട് രേഖപ്പെടുത്തിയ ഉടൻ 'നിങ്ങൾ ആർക്ക് വോട്ട് ചെയ്തു' എന്ന് ആരാഞ്ഞ്കൊണ്ട് നടത്തുന്ന, വോട്ടർമാരുടെ തിരഞ്ഞെടുപ്പാണൻ് ഇലക്ഷൻ എക്സിറ്റ് പോൾ. ഏതു പാർട്ടിക്കാണ് ഈ തിരഞ്ഞെടുപ്പ് കാലാവസ്ഥ അനുകൂലമായി ഭവിക്കുക എന്ന് ഒരു പരിധിവരെ ഇതിലൂടെ അറിയാൻ സാധിക്കും. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വിവിധ എക്സിറ്റ് പോൾ ഫലങ്ങളുടെ ലൈവ് അപ്ഡേറ്റുകള്‍ അറിയാം...