• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്ത് വീണ്ടും മോദി തരംഗം? കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം!

Newest First Oldest First
9:52 PM, 19 May
കേരളത്തിൽ യുഡിഎഫിന് 15 സീറ്റ്, എൽഡിഫ് 4, എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോൾ പ്രവചനം.
9:36 PM, 19 May
എക്സിറ്റ് പോളുകൾ തെറ്റാണെന്ന് ജനം 23ന് തെളിയിക്കുമെന്ന് നടൻ പ്രകാശ് രാജ്
9:31 PM, 19 May
തിരുവനന്തപുരത്ത് ബിജെപി ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലം. എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തുമെന്നും എക്സിറ്റ് പോൾ പ്രവചനം
9:25 PM, 19 May
എക്സിറ്റ് പോൾ പ്രവചനങ്ങൾ കൃത്യമാണെന്ന് ചിന്തിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്
9:20 PM, 19 May
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍
9:19 PM, 19 May
കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ
9:11 PM, 19 May
കർണാടകയിൽ കോൺഗ്രസിന് അടി തെറ്റും. ബിജെപി മുന്നേറ്റമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ
9:09 PM, 19 May
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി പ്രേമചന്ദ്രൻ വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് സർവ്വെ
9:07 PM, 19 May
എൻഡിഎയ്ക്ക് 339 മുതൽ 365 വരെ സീറ്റുകൾ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ-അക്സിസ് മൈ ഇന്ത്യ സർവ്വെ . യുപിഎയ്ക്ക് 77 മുതൽ 108 സീറ്റുകൾ വരെ ലഭിക്കും. മറ്റുള്ളവർക്ക് 69 മുതൽ 95 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ ഫലം വ്യക്തമാക്കുന്നു.
9:04 PM, 19 May
ഉത്തർപ്രദേശിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിക്കൂവെന്ന് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി വിജയം പോലും നേരിയ ഭൂരിപക്ഷത്തിലെന്ന് സർവ്വെ പ്രവചനം.
8:51 PM, 19 May
പത്തനംതിട്ടയിൽ യുഡിഎഫ് വിജയിക്കുമെന്ന് മാതൃഭൂമി- ജിയോ വൈഡ് ഇന്ത്യ എക്സിറ്റ് പോൾ. പത്തനംതിട്ടയിൽ യുഡിഎഫ് വിജയിക്കുമെന്ന് മാതൃഭൂമി- ജിയോ വൈഡ് ഇന്ത്യ എക്സിറ്റ് പോൾ. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തുമെന്നും സർവ്വെ ഫലം പ്രവചിക്കുന്നു.
8:47 PM, 19 May
എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് പറയാൻ സാധിക്കില്ലെന്ന് ഒമർ അബ്ദുള്ള . ടിവിയും സോഷ്യൽ മീഡിയയും ഓഫ് ചെയ്ത് ലോകത്തിൽ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടോയെന്ന് നോക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
8:28 PM, 19 May
എറണാകുളത്ത് വിജയ സാധ്യത ഹൈബി ഈഡനെന്ന് മാതൃഭൂമി-ജിയോ എക്സിറ്റ് പോൾ
8:27 PM, 19 May
ചാലക്കുടിയും ഇടുക്കിയും യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന്‌ മാതൃഭൂമി-ജിയോ വൈഡ് ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം.
8:26 PM, 19 May
രാജ്യത്ത് തൂക്കു മന്ത്രിസഭയെന്ന് എബിപി സർവ്വെ പ്രവചനം. 267 സീറ്റ് എൻഡിഎക്കും 127 സീറ്റ് യുപിഎക്കും 56 സീറ്റ് എസ്‌പി-ബിഎസ്‌പി സഖ്യത്തിനും 96 സീറ്റുകൾ മറ്റുള്ളവർക്കും പ്രവചിക്കുന്നതാണ് എബിപി സർവേ.
8:23 PM, 19 May
ചാലക്കുടിയിൽ ഇന്നസെന്റും തൃശൂരിൽ സുരേഷ് ഗോപിയും പരാജയപ്പെടുമെന്ന് മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നു.
8:16 PM, 19 May
വയനാട് ലോക്സഭ മണ്ഡലത്തിൽ വിജയം രാഹുൽ ഗാന്ധിക്കെന്ന് മനോരമ ന്യൂസ്– കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ സർവ്വെ.
8:15 PM, 19 May
വടകരയിൽ പി ജയരാജനെ മലർത്തിയടിക്കും. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വിജയിക്കുമെന്ന് മനോരമ എക്സിറ്റ് പോൾ സർവ്വെ.
8:13 PM, 19 May
കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ കടുത്ത മത്സരം. ഫോട്ടോ ഫിനിഷിൽ കെ സുധാകരന് വിജയമെന്ന് മനോരമ ന്യൂസ് എക്സിറ്റ് പോൾ സർവ്വെ.
8:12 PM, 19 May
കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ വിജയിക്കുമെന്ന് മനോരമ ന്യൂസ്– കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ.
8:08 PM, 19 May
എൻഡിഎക്ക് 287 സീറ്റുകൾ വരെ ലഭിക്കാമെന്ന് സി വോട്ടർ എക്സിറ്റ് പോൾ സർവ്വെ. യുപിഎ സഖ്യം 128 സീറ്റുകളും മറ്റുള്ളവർ 127 സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ പ്രവചിക്കുന്നു.
8:04 PM, 19 May
പാലക്കാട് ഇടത് സ്ഥാനാര്‍ഥി എംബി രാജേഷ് വന്‍ വിജയം നേടും. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്ന് മാതൃഭൂമി സർവ്വെ.
8:03 PM, 19 May
ഇട‌ത് കോട്ടയായ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് അട്ടിമറി വിജയമെന്ന് മാതൃഭൂമി സർവ്വെ
7:59 PM, 19 May
എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് മമത ബാനർജി. വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ് ബിജെപിക്ക് എക്സിറ്റ് പോൾ വിജയം പ്രവചിക്കുന്നതെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
7:56 PM, 19 May
പശ്ചിമ ബംഗാളിൽ സിപിഎമ്മിന് സീറ്റ് കിട്ടില്ലെന്ന് എബിപി ന്യൂസ്. തൃണമൂൽ കോൺഗ്രസിന് 28 സീറ്റും ബിജെപിക്ക് 11 സീറ്റുകൾ വരെയും പ്രവചിക്കുന്നു.
7:54 PM, 19 May
കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് വന്‍ മാര്‍ജിനിലുള്ള വിജയമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
7:53 PM, 19 May
എൽഡിഎഫ് കുത്തകയായ കാസർകോടും കണ്ണൂരും യുഡിഎഫിന് വൻ വിജയമെന്ന് മാതൃഭൂമി എക്സിറ്റ് പോൾ ഫലം.
7:53 PM, 19 May
സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ വ്യക്തമായ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം.
7:51 PM, 19 May
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ രാജ്യം ഉറ്റുനോക്കിയ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് കൂറ്റന്‍ വിജയമെന്നുംമാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം.
7:51 PM, 19 May
ശക്തമായ പോരാട്ടം നടന്ന കോഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇടത് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം.
READ MORE

ഏഴു ഘട്ടങ്ങലിലായി നടന്ന പൊതു തിരഞ്ഞെടുപ്പിന് ഞായറാഴ്ച തിരശിശീല വീഴുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എക്സിറ്റ് പോളുകൾക്ക് കണ്ണ് നട്ടിരിക്കുകയാണ് രാജ്യം. രാഷ്ട്രീയ സാഹചര്യം, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണവിഷയങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി സാംപിളുകള്‍ ശേഖരിച്ച് നടക്കുന്ന പ്രീ പോൾ സർവ്വെകളേക്കാൾ എക്സിറ്റ് പോളുകൾക്ക് കൃത്യത ഉണ്ടാകാറുണ്ട്.

Exit poll

‌സമ്മദിദായർ വോട്ട് രേഖപ്പെടുത്തിയ ഉടൻ 'നിങ്ങൾ ആർക്ക് വോട്ട് ചെയ്തു' എന്ന് ആരാഞ്ഞ്കൊണ്ട് നടത്തുന്ന, വോട്ടർമാരുടെ തിരഞ്ഞെടുപ്പാണൻ് ഇലക്ഷൻ എക്സിറ്റ് പോൾ. ഏതു പാർട്ടിക്കാണ് ഈ തിരഞ്ഞെടുപ്പ് കാലാവസ്ഥ അനുകൂലമായി ഭവിക്കുക എന്ന് ഒരു പരിധിവരെ ഇതിലൂടെ അറിയാൻ സാധിക്കും. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വിവിധ എക്സിറ്റ് പോൾ ഫലങ്ങളുടെ ലൈവ് അപ്ഡേറ്റുകള്‍ അറിയാം...

English summary
Lok sabha elections 2019; Exit poll result live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more