Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; തിരഞ്ഞെടുപ്പിന് മുമ്പ് 700 എഫ്ബി പേജുകള്‍ ഒഴിവാക്കി, വിശദീകരണം ഇങ്ങനെ..

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയ അതികായരായ ഫേസ്ബുക്കിന്റെ വക തിരിച്ചടി. കോണ്‍ഗ്രസുമായി ബന്ധമുള്ള 700ഓളം പേജുകളും അക്കൗണ്ടുകളും റിമൂവ് ചെയ്തു. കണ്ടന്റ് അടിസ്ഥാനമാക്കിയല്ല നടപടി. പകരം ആധികാരികമല്ലാത്ത സ്വഭാവത്തോട് കൂടിയ പേജുകളും അക്കൗണ്ടുകളുമാണ് നീക്കിയത്.

Face

കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പേജുകളാണ് നീക്കിയത്. കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന പേജുകളാണിത്. കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 687 പേജുകളും അക്കൗണ്ടുകളുമാണ് നീക്കിയതെന്ന് ഫേസ്ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി പോളിസി മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

ഫേസ്ബുക്കിന്റെ നിരീക്ഷണ സംവിധാനമാണ് മിക്ക പേജുകളും റിമൂവ് ചെയ്തത്. ആധികാരികമല്ല എന്നതാണ് കാരണം. എല്ലാ പേജുകള്‍ക്കും പൊതുസ്വഭാവവുമുണ്ട്. ഇതില്‍ പലതും വ്യാജ അക്കൗണ്ടുകളാണെന്നും കണ്ടെത്തിയെന്നും ഫേസ്ബുക്ക് പ്രതിനിധി പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് നടപടികളില്‍ സ്വാധീനിക്കുന്ന വിധത്തില്‍ ഇടപെടലുണ്ടാകുന്നത് തടയണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. തൊട്ടുപിന്നാലെയാണ് വ്യാജ അക്കൗണ്ടുകള്‍ നിരീക്ഷിച്ചതും റിമൂവ് ചെയ്തിരിക്കുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+