• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

Lok Sabha Elections 2019: അവസാന ഘട്ടം പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • By Desk

Newest First Oldest First
6:05 PM, 19 May
ഏഴാം ഘട്ട തിരഞ്ഞെടുപ്പിൽ 7.27 കോടി വോട്ടർമാർ പങ്കാളികളായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിൽ 3.47 കോടി സ്ത്രീകളാണ്. 3,377 പേർ ഭിന്നലിംഗത്തിൽപ്പെടുന്നവരുമാണ്.
5:44 PM, 19 May
എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേതുമുൾപ്പെടെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ.
5:31 PM, 19 May
ജാർഖണ്ഡിൽ വിവിപാറ്റ് മെഷിനുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും ഉദ്യോഗസ്ഥർ സീൽ ചെയ്യുന്നു.
5:30 PM, 19 May
ബീഹാർ-46.75%, ഹിമാചൽ പ്രദേശ്- 57.43%, മധ്യപ്രദേശ്-59.75%, പഞ്ചാബ്-50.49%, യുപി-47.21%, ബംഗാൾ- 64.87%, ജാർഖണ്ഡ്-66.64%, ചണ്ഡിഗഡ്- 51.18%
5:28 PM, 19 May
ദില്ലി
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങി.
5:18 PM, 19 May
പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ തൃണമൂൽ നേതാവിന്റെ ഔദ്യോഗിക പ്രസ്താവന പുറത്ത്. തങ്ങൾ അക്രമസംഭവങ്ങൾക്ക് എതിരാണെന്നും പോളിംഗ് സമാധാനപരമായി അവസാനിക്കേണ്ടതുണ്ടെന്നുമാണ് ദെരിക് ഒബ്രിയൻ പ്രസ്താവനയിൽ പറഞ്ഞത്. ബിജെപി സ്ഥാനാർത്ഥി അർജുൻ സിംഗിന്റെ അനുയായികൾ ബോംബെറിഞ്ഞെന്നും തൃണമൂൽ സ്ഥാനാർത്ഥി മദൻ മിത്രയെ ആക്രമിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
5:14 PM, 19 May
പശ്ചിമബംഗാളിൽ 64.87% പോളിംഗ് രേഖപ്പെടുത്തി
5:13 PM, 19 May
ജാർഖണ്ഡ്
ജാർഖണ്ഡിൽ വൈകിട്ട് അഞ്ച് മണി വരെ 66.64 ശതമാനം പോളിംഗ് രേഖപ്പെടുത്തി
5:12 PM, 19 May
ഭട്ട്പരയിൽ തൃണമൂൽ കോൺഗ്രസിന്റെ ഓഫീസിന് തീവെച്ചു
5:04 PM, 19 May
പശ്ചിമബംഗാൾ
പശ്ചിമബംഗാളിൽ ബൂത്ത് ക്യാമ്പ് തല്ലിത്തകർത്തു.
5:01 PM, 19 May
പശ്ചിമബംഗാളിൽ വ്യാപക അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തുു. ഡയമണ്ട് ഹാർബർ, ദം ദം, നോർത്ത് കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഈ മണ്ഡലങ്ങളിൽ കേന്ദ്രസേനയുടെ സാന്നിധ്യവുമില്ല. ജാദവ്പൂർ ലോക്സഭ മണ്ഡലത്തിന് കീഴിൽ വരുന്ന ഭാഗാജതിനിൽ തൃണമൂൽ പ്രവർത്തകർ ബൂത്ത് ക്യാമ്പുകൾ തല്ലിത്തകർത്തിരുന്നു. ജനങ്ങൾ പ്രതിരോധം തീർത്തതോടെ തൃണമൂൽ പ്രവർത്തകർ സ്ഥലം വിടുകയായിരുന്നു.
4:44 PM, 19 May
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വോട്ട് രേഖപ്പെടുത്തി. കൊൽക്കത്തയിലെ പോളിംഗ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.
4:15 PM, 19 May
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ശ്യാം ശരൺ നേഗി വോട്ട് രേഖപ്പെടുത്തി. 1951ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ഇദ്ദേഹത്തെ നാടൻ പാട്ടുമൊക്കെയായാണ് വരവേറ്റത്. 102 വയസാണ് അദ്ദേഹത്തിന്റെ പ്രായം.
4:03 PM, 19 May
ബിഹാർ
ബിഹാറിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പോളിംഗ് ബൂത്തിൽ കല്ലേറുണ്ടായെങ്കിലും വോട്ടിംഗ് തടസ്സപ്പെട്ടടിരുന്നില്ല.
3:57 PM, 19 May
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൌരവ് ഗാംഗുലി കൊൽക്കത്തയിൽ വോട്ട് രേഖപ്പെടുത്തി.
3:52 PM, 19 May
ഹിമാചൽ പ്രദേശ്- 49.43%, മധ്യപ്രദേശ്- 57.27%, പഞ്ചാബ്- 48.18%, യുപി- 46.07%, പശ്ചിമബംഗാൾ- 63.58, ചണ്ഡിഗഡ്- 50.24%..
3:35 PM, 19 May
പഞ്ചാബിലെ ഭട്ടിൻഡയിൽ അക്രമം: ഒരാൾക്ക് പരിക്കേറ്റു. താൽവണ്ടി സാബുവിലെ 122 പോളിംഗ് സ്റ്റേഷനിലാണ് സംഭവം. ഒരാൾ വെടിയുതിർത്തതോടെയാണ് അക്രമം. സംഭവത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം പോളിംഗ് പുനഃരാരംഭിച്ചു.
3:21 PM, 19 May
പശ്ചിമബംഗാളിൽ കേന്ദ്രസേനയുടെ സാന്നിധ്യം തുടരണമെന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോളിംഗ് തീരുന്നതോടെ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ ഒരു വിഭാഗം വോട്ടർമാരെ ലക്ഷ്യം വെയ്ക്കുന്നുവെന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ബിജെപി സ്ഥാനാർത്ഥികളെ ആക്രമിക്കുകയാണെന്നുമാണ് ആരോപണം.
2:55 PM, 19 May
പട്നയിൽ രണ്ട് പോളിംഗ് സ്റ്റേഷനുകളിൾ പോളിംഗ് നിർത്തിവെച്ചു. രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെയാണിത്. സർകുണ ഗ്രാമത്തിലെ 101, 102 ബൂത്തുകളിലെ പോളിംഗാണ് നിർത്തിവെച്ചത്
2:40 PM, 19 May
വോട്ട് ചെയ്ത ശേഷം വോട്ടർമാരെ അഭിസംബോധന ചെയ്ത് തൃണമൂൽ സ്ഥാനാർത്ഥി നുസ്രത്ത് ജഹാൻ.
2:38 PM, 19 May
ലോക്സഭ തിരഞ്ഞെടുപ്പിൽ പോളിംഗ് 47.55% കടന്നു
2:28 PM, 19 May
തൃണമൂൽ കോൺഗ്രസ് നേതാവ് മദൻ മിത്ര ഉപതിരഞ്ഞെടുപ്പിനിടെ സുരക്ഷാ ഉദ്യോഗസ്ഥരോട് വാഗ്വാദത്തിൽ. ഭട്പര നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിയാണ് മിത്ര.
2:17 PM, 19 May
നവ്ജ്യോത് സിംഗ് സിദ്ധുവുമായി പ്രശ്നങ്ങളില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. തനിക്ക് പകരം അടുത്തതായി മുഖ്യമന്ത്രിയാവേണ്ടത് സിദ്ധുവാണെന്നും തനിക്ക് കുട്ടിക്കാലം മുതൽ തന്നെ സിദ്ധുവിനെ അറിയാമെന്നുമാണ് അമരീന്ദർ പ്രതികരിച്ചത്.
2:14 PM, 19 May
മധ്യപ്രദേശിൽ വരനും വധുവും ബന്ധുക്കളും ഒരുമിച്ച് വോട്ട് ചെയ്യാനെത്തി.
1:58 PM, 19 May
ആന്ധ്രപ്രദേശ്
ഉച്ചയ്ക്ക് ഒരുമണിവരെ ലോക്സഭ തിരഞ്ഞെടുപ്പിൽ 36.2% പോളിംഗ് രേഖപ്പെടുത്തി.
1:51 PM, 19 May
മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി വാരണാസിയില്‍ വോട്ട് രേഖപ്പെടുത്തുന്നു
1:50 PM, 19 May
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു
1:49 PM, 19 May
ബംഗാളില്‍ വോട്ടെടുപ്പ് കഴിഞ്ഞാലും കേന്ദ്ര സേനയെ പിന്‍വലിക്കരുതെന്ന് ബിജെപി
1:13 PM, 19 May
കർണാടക ബിജെപിയുടെ കുംഡ്ഗോൽ സ്ഥാനാർത്ഥി എഐ ചിക്കന ഗൌഡർ വോട്ട് രേഖപ്പെടുത്തി.
1:11 PM, 19 May
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് ബിജെപി നേതാവ് ബാബുൽ സുപ്രിയോ. തിരഞ്ഞെടുപ്പിനിടെയുള്ള വ്യാപക അക്രമം പകരംവീട്ടുകയാണെന്നാണ് ആരോപണം.
READ MORE

ദില്ലി: പതിനേഴാം ലോക്സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് ഇന്ന് ബൂത്തിലെത്തുന്നത്. 59 മണ്ഡലങ്ങളാണ് അവസാന ഘട്ടത്തിൽ വോട്ടുകുത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അവസാന ഘട്ട വോട്ടെടുപ്പ് ദിവസത്തെ താരം. വാരാണസിയിൽ നിന്നാണ് മോദി മത്സരിക്കുന്നത്. ഹിമാചൽ പ്രദേശ്, ബിഹാർ തുടങ്ങിയവയമാണ് ഇന്ന് ബൂത്തിലെത്തുന്ന പ്രധാന സംസ്ഥാനങ്ങള്‍. അമൃത്സറും പട്ന സാഹിബും താരമണ്ഡലങ്ങള്‍. ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം... ലൈവ് അപ്ഡേറ്റുകളിലേക്ക്...

ec-1558268354

English summary
Today is the final phase polling of Lok Sabha polls 2019. 59 constituencies of 7 states and one union territory to cast their vote today. Stay tuned for the live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more