കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ഘട്ട പോളിംഗ് പൂര്‍ത്തിയായി, 55 ശതമാനത്തിന് മുകളില്‍ പോളിംഗ്, രണ്ടിടത്ത് പ്രശ്‌നങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്. കൃത്യമായി കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍ പുറത്തുവിടും. 2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കൈരാനയിലാണ് സംഘര്‍ഷം ഉണ്ടായത്. ഇവിടെ ബിഎസ്എഫിന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു. ബംഗാളിലും അരുണാചലിലും അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

1

18 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ യുപിയെയും ബീഹാറിനെയും ഒപ്പം ഒഡീഷയിലെയും 17 സീറ്റിലും മഹാരാഷ്ട്ര 7, ബംഗാള്‍ 2, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളില്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശിലും ബീഹാറിലും 50 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തി.

വോട്ടിംഗ് നടന്ന സ്ഥലത്തൊക്കെ കഴിഞ്ഞ തവണത്തേക്കാള്‍ കുറയുകയാണ് ചെയ്തത്. ഛത്തീസ്ഗഡിലെ ബസ്തറില്‍ 59 ശതമാനത്തില്‍ അധികം പേര്‍ വോട്ട് ചെയ്തു. ലോക്‌സഭയ്‌ക്കൊപ്പം അരുണാചലിലും ഒഡീഷയിലും നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നു. നാഗ്പൂരില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കിരിയും യുപിയില്‍ നിന്ന് വികെ സിംഗ്, മഹേഷ് ശര്‍മ എ്‌നിവരും വിധി തേടി.

അതേസമയം ആന്ധ്രയില്‍ ടിഡിപി വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. യുപിയില്‍ ബിഎസ്എഫ് ആകാശത്തേക്ക് വെടിവെച്ചതും വലിയ പ്രശ്‌നങ്ങളുണ്ടാക്കി. ഇതിന് പുറമേ പോളിംഗ് ബൂത്തുകള്‍ക്കരികില്‍ നമോ എന്ന പേരില്‍ ഭക്ഷണപൊതികള്‍ വിതരണം ചെയ്തതിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ബംഗാളില്‍ ഒരു ബൂത്തില്‍ അക്രമികള്‍ വോട്ടിംഗ് യന്ത്രം തട്ടിയെടുത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപി കോണ്‍ഗ്രസ് പിടിക്കുമോ? 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കും!!യുപി കോണ്‍ഗ്രസ് പിടിക്കുമോ? 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കും!!

English summary
lok sabha elections 2019 first phase election ends above 55 percentage casted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X