കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസിനെ പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിച്ചു, പിന്നില്‍ വെള്ളാപ്പള്ളി?, ലക്ഷ്യം മുന്നണി മാറ്റം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എന്‍ഡിഎയില്‍ ബിജെപിയുമായുള്ള സീറ്റ് തര്‍ക്കം തുടരുന്നതിനെ ബിഡിജെഎസില്‍ പിളര്‍പ്പ്. പാര്‍ട്ടിയില്‍ നിന്ന് ഒരു വിഭാഗം പിളര്‍ന്ന് ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കും.

സീറ്റ് വിഭജനത്തിന്‍റെ കര്യത്തില്‍ ബിജെപിയുമായി അന്തിമമായ ധാരണയിലെത്താന്‍ ബിഡിജെഎസിന് ഇതുവരെ സാധിച്ചിട്ടില്ല. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ബിഡിജെഎസിനുള്ളില്‍

ബിഡിജെഎസിനുള്ളില്‍

ബിഡിജെഎസിനുള്ളില്‍ ജനാധിപത്യം നഷ്ടപ്പട്ടുവെന്നം നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ഉപാജാപക സംഘങ്ങള്‍ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ചാണ് ഒരുവിഭാഗം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്.

തീരുമാനം പീന്നീട്

തീരുമാനം പീന്നീട്

പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും എന്‍ഡിഎ വിടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും എല്ലാ ജില്ലകളില്‍ കമ്മറ്റി രൂപീകരിച്ച ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ചൂഴാല്‍ ജി നിര്‍മലന്‍ അഭിപ്രായപ്പെട്ടു.

നിര്‍മ്മലന്‍

നിര്‍മ്മലന്‍

എസ്എന്‍പി യോഗം പാറശാല യൂണിയന്‍ സെക്രട്ടറിയായ ചൂഴാല്‍ നിര്‍മലനെ നേരത്തെ ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നേരത്തെ പുറത്താക്കിയിരുന്നു. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചായിരുന്നു നിര്‍മ്മലനെ പുറത്താക്കിയത്.

പാര്‍ട്ടിയിലെ ചിലര്‍

പാര്‍ട്ടിയിലെ ചിലര്‍

എന്നാല്‍ പദ്ധതിയില്‍ ബാങ്കിന്‍റെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്നാണ് നിര്‍മ്മലന്‍ വിശദീകരിക്കുന്നത്. കുറ്റക്കാരനായ ഉദ്യോഗസ്ഥന്‍റെ പേരില്‍ ബാങ്ക് നടപടിയെടുത്തിട്ടും പാര്‍ട്ടിയിലെ ചിലര്‍ തനിക്കെതിരെ രംഗത്ത് വരികയായിരുന്നു.

ഉപാജാപക സംഘങ്ങള്‍

ഉപാജാപക സംഘങ്ങള്‍

നഷ്ടപ്പെട്ടു എന്നു പറയുന്ന 34 കോടിയോലം രൂപ ഈ മാസം തന്നെ യൂണിയന് കിട്ടുമെന്നും അന്വേഷണ നടത്താതെയാണ് തന്നെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നീക്കം ചെയ്തിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ ഉപാജാപക സംഘങ്ങള്‍ വഴിതെറ്റിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

സമ്മേളനം

സമ്മേളനം

ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി താന്നിമൂടി സുധീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ചാലക്കുടി സുനില്‍, ബൈജു തോന്നയ്ക്കല്‍, ബിഡിഎംസ് ജില്ലാ പ്രസിഡന്‍റ് ശ്രീകുമാരിയമ്മ, ചന്തവിള ചന്ദ്രന്‍, വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

പിന്തുണ

പിന്തുണ

പുതിയ പാര്‍ട്ടി രൂപീകരണത്തിന് വെള്ളാപ്പളി നടേശന്‍റെ പിന്തുണയുണ്ടെന്നാണ് സൂചന. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ലാപ്പള്ളി നടേശന്‍റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും പാര്‍ട്ടി എന്നും അഭിപ്രായമുണ്ട്. ബിഡിജിഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എല്‍ഡിഎഫ് പാളയത്തില്‍

എല്‍ഡിഎഫ് പാളയത്തില്‍

എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി അതിന് തയ്യാറായില്ല. എന്‍ഡിഎയില്‍ ഉറച്ചു നില്‍ക്കാന്‍ തുഷാര്‍ തീരുമാനിച്ചാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് അതിനെ എല്‍ഡിഎഫ് പാളയത്തില്‍ എത്തിക്കാനുള്ള വെള്ലാപ്പള്ളിയുടേ നേതൃത്വത്തില്‍ നടക്കുന്ന തന്ത്രമായും ഇപ്പോഴത്തെ പിളര്‍പ്പിനെ വിലയിരുത്തുന്നു.

ബിജെപി ശ്രമം

ബിജെപി ശ്രമം

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി ഏറെ പ്രതീക്ഷ കല്‍പ്പിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ബിഡിജെഎസിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയം കണ്ടില്ല.

പിഎസ് ശ്രീധരന്‍പിള്ള

പിഎസ് ശ്രീധരന്‍പിള്ള

അതേസമയം ആര്‍ക്കും വേര്‍പ്പെടുത്താന്‍ കഴിയാത്തവിധം ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചു നില്‍ക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. പ്രശ്നങ്ങളൊന്നും തന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
lok sabha elections 2019- groupism in bdjs new party formed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X