കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഗുജറാത്തില്‍ നാലാമത്തെ എംഎല്‍എയും രാജിവെച്ചു, ബിജെപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

അഹ്മദാബാദ്: ഗുജറാത്തില്‍ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. വല്ലഭ് ധരാവിയ ആണ് എംഎല്‍എ പദവി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ഒരാഴ്ചക്കിടെ നാല് എംഎല്‍എമാരെയാണ് കോണ്‍ഗ്രസിന് നഷ്ടമാകുന്നത്.

guj

തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചൊവ്വാഴ്ച ചേരാനാരിക്കെയാണ് കൊഴിഞ്ഞുപോക്ക്. വല്ലഭിന്റെ രാജിയോടെ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 71 ആയി കുറഞ്ഞു. 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ജയിച്ചുകയറിയത്.

ആന്ധ്ര രാഷ്ട്രീയം മാറുന്നു; സിനിമാ താരങ്ങള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക്, ജയസുധക്ക് പിന്നാലെ അലിയുംആന്ധ്ര രാഷ്ട്രീയം മാറുന്നു; സിനിമാ താരങ്ങള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക്, ജയസുധക്ക് പിന്നാലെ അലിയും

കഴിഞ്ഞ ദിവസം പര്‍സോത്തം സബാരിയയും കോണ്‍ഗ്രസ് എംഎല്‍എ പദവി രാജിവെച്ചിരുന്നു. മണ്ഡലത്തിലെ വികസനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതും ബിജെപിയില്‍ ചേരുന്നതെന്നും സബാരിയ പറയുന്നു. ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല രാജിവെക്കുന്നത്. തനിക്ക് ബിജെപി ഒരു പദവിയും വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാംനഗര്‍ (റൂറല്‍) എംഎല്‍എ ആയിരുന്നു വല്ലഭ്. രാജിവെക്കുന്ന കാര്യം അദ്ദേഹം സ്പീക്കര്‍ ത്രിവേദിയെ അറിയിച്ചു. സ്പീക്കര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കുല്‍വര്‍ജി ബവാലിയ ആണ് ആദ്യം രാജിവെച്ച കോണ്‍ഗ്രസ് നേതാവ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജവഹര്‍ ചവ്ദ രാജിവെച്ചതിന് പിന്നാലെയാണ് സബാരിയ രാജിവെച്ചത്. തൊട്ടുപിന്നാലെ വല്ലഭും കോണ്‍ഗ്രസിന് നഷ്ടമായി.

English summary
Gujarat Congress MLA Vallabh Dharaviya becomes fourth party leader to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X