കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി മൂന്നുദിവസം മിണ്ടരുത്; മായാവതി രണ്ടു ദിവസവും, കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

Recommended Video

cmsvideo
യോ​ഗിക്കും മാ​യാ​വ​തി​ക്കും പ്ര​ചാ​ര​ണ വി​ല​ക്ക്

ദില്ലി; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് രണ്ടുപേരെയും കമ്മീഷന്‍ വിലക്കി. യോഗി മൂന്ന് ദിവസവും മായാവതി രണ്ടുദിവസവും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ നിര്‍ദേശം നടപ്പാക്കണം.

Yo

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ഇരു നേതാക്കള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിച്ചിരുന്നു. ഇതുസംബന്ധിച്ച പ്രതികരണം അറിയിക്കാന്‍ കമ്മീഷന്‍ പ്രതിനിധിയോട് ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

തൊട്ടുപിന്നാലെയാണ് കമ്മീഷന്‍ നടപടി എടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധി പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാന്‍ തങ്ങള്‍ക്ക് അധികാരക്കുറവുണ്ടെന്നാണ് കമ്മീഷന്റെ വാദം. ആദ്യം നോട്ടീസ് ഇറക്കും, പിന്നെ കര്‍ശന ഉപദേശം നല്‍കും. പിന്നീടാണ് പരാതിപ്പെടുകയെന്നു കമ്മീഷന്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ അധികാര പരിധി പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ഷാര്‍ജയിലെ യോഗ അധ്യാപകന്റെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.

യുപിയില്‍ അന്ത്യനിമിഷം വന്‍ ട്വിസ്റ്റ്; ബിജെപിക്ക് ഇരുട്ടടി, എസ്ബിഎസ്പി പ്രിയങ്കയുമായി ചര്‍ച്ചയ്ക്ക്യുപിയില്‍ അന്ത്യനിമിഷം വന്‍ ട്വിസ്റ്റ്; ബിജെപിക്ക് ഇരുട്ടടി, എസ്ബിഎസ്പി പ്രിയങ്കയുമായി ചര്‍ച്ചയ്ക്ക്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയ സാഹചര്യത്തില്‍ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ യോഗിക്കും മായാവതിക്കും സാധിക്കില്ല. മാത്രമല്ല, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാനും സാധിക്കില്ല.

English summary
Hate Speech: EC bans Yogi Adityanath, Mayawati from campaigning for 72 and 48 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X