കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശുചിത്വ ഫേസ്ബുക്ക്' ബിജെപിക്ക് വന്‍ തിരിച്ചടി, പുറത്തായത് 26 ലക്ഷം, കോണ്‍ഗ്രസിന് നഷ്ടം രണ്ടുലക്ഷം

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞദിവസം ഫേസ്ബുക്ക് ശുചിയാക്കല്‍ നടന്നു. 700ഓളം പേജുകളും അക്കൗണ്ടുകളുമാണ് ഒഴിവാക്കിയത്. 687 പേജുകളും അക്കൗണ്ടുകളും കോണ്‍ഗ്രസുമായി ബന്ധമുള്ളതാണ് ഒഴിവാക്കിയത്. ആധികാരികമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ പേജുകളാണ് നീക്കിയത്. ഇത് കഴിഞ്ഞദിവസം വലിയ വാര്‍ത്തയായിരുന്നു.

ബിജെപിയുടെ 15 പേജുകളാണ് ഒഴിവാക്കിയത്. പക്ഷേ നഷ്ടം കൂടുതല്‍ ബിജെപിക്കാണെന്നാണ് പുതിയ വിവരം. കോണ്‍ഗ്രസിനേക്കാള്‍ നഷ്ടം ബിജെപിക്കാണ് നേരിട്ടിരിക്കുന്നത്. വ്യാജ പേരിലും അല്ലാതെയും തയ്യാറാക്കിയ പേജുകളാണ് ഫേസ്ബുക്കിന്റെ ശുചീകരണത്തില്‍ കണ്ടെത്തിയത്....

 അനുകൂലമായ വിവരങ്ങള്‍

അനുകൂലമായ വിവരങ്ങള്‍

തങ്ങള്‍ക്ക് അനുകൂലമായ വിവരങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസും ബിജെപിയും ഒരുക്കിയ പേജുകളാണ് ഫേസ്ബുക്ക് നീക്കിയത്. 687 പേജുകള്‍ കോണ്‍ഗ്രസിന്റേതാണ് നീക്കിയത്. എന്നാല്‍ ഇതില്‍ മൊത്തമായി രണ്ടുലക്ഷം ഫോളവേഴ്‌സാണുണ്ടായിരുന്നത്.

 26 ലക്ഷം ഫോളവേഴ്‌സ്

26 ലക്ഷം ഫോളവേഴ്‌സ്

ബിജെപിയുടെ 15 പേജുകളും അക്കൗണ്ടുകളും മാത്രമേ നീക്കിയിട്ടുള്ളൂ. എന്നാല്‍ ഇതില്‍ മൊത്തം 26 ലക്ഷം ഫോളവേഴ്‌സ് ഉണ്ടായിരുന്നു. ഇത്രയും ഫോളവേഴ്‌സിനെ ബിജെപിക്ക് നഷ്ടമാകുമെന്നതാണ് തിരിച്ചടി.

ബിജെപിക്ക് നഷ്ടമായത്

ബിജെപിക്ക് നഷ്ടമായത്

ഒരു പേജ്, 12 അക്കൗണ്ടുകള്‍, ഒരു ഗ്രൂപ്പ്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവയാണ് ബിജെപിയുടേതായി ഫേസ്ബുക്ക് നീക്കിയത്. ബിജെപി അനുകൂല പേജുകള്‍ ഫേസ്ബുക്ക് പരസ്യത്തിനായി 2014 മുതല്‍ ചെലിട്ടത് ഏകദേശം 50 ലക്ഷം രൂപയാണ്. കോണ്‍ഗ്രസ് പേജുകള്‍ 27 ലക്ഷവും.

 തിരഞ്ഞെടുപ്പ് അടുത്തുവരവെ

തിരഞ്ഞെടുപ്പ് അടുത്തുവരവെ

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് ബിജെപിക്കും കോണ്‍ഗ്രസിനും സോഷ്യല്‍ മീഡിയ അതികായരായ ഫേസ്ബുക്കിന്റെ വക തിരിച്ചടി ലഭിച്ചിരിക്കുന്നത്. കണ്ടന്റ് അടിസ്ഥാനമാക്കിയല്ല നടപടി. പകരം ആധികാരികമല്ലാത്ത സ്വഭാവത്തോട് കൂടിയ പേജുകളും അക്കൗണ്ടുകളുമാണ് നീക്കിയത്.

ഐടി സെല്ലുകളുമായി ബന്ധം

ഐടി സെല്ലുകളുമായി ബന്ധം

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പേജുകളാണ് നീക്കിയത്. കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ 687 പേജുകളും അക്കൗണ്ടുകളുമാണ് നീക്കിയതെന്ന് ഫേസ്ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി പോളിസി മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

നിരീക്ഷണ സംവിധാനം

നിരീക്ഷണ സംവിധാനം

ഫേസ്ബുക്കിന്റെ നിരീക്ഷണ സംവിധാനമാണ് മിക്ക പേജുകളും റിമൂവ് ചെയ്തത്. ആധികാരികമല്ല എന്നതാണ് കാരണം. എല്ലാ പേജുകള്‍ക്കും പൊതുസ്വഭാവവുമുണ്ട്. ഇതില്‍ പലതും വ്യാജ അക്കൗണ്ടുകളാണെന്നും കണ്ടെത്തിയെന്നും ഫേസ്ബുക്ക് പ്രതിനിധി പറഞ്ഞു.

 സര്‍ക്കാര്‍ ആവശ്യപ്പെട്ടു

സര്‍ക്കാര്‍ ആവശ്യപ്പെട്ടു

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് നടപടികളില്‍ സ്വാധീനിക്കുന്ന വിധത്തില്‍ ഇടപെടലുണ്ടാകുന്നത് തടയണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. തൊട്ടുപിന്നാലെയാണ് വ്യാജ അക്കൗണ്ടുകള്‍ നിരീക്ഷിച്ചതും റിമൂവ് ചെയ്തിരിക്കുന്നതും.

ആര്‍എസ്എസിന് മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസ്; ഇനി സുരക്ഷ വേണ്ട!! 10 വര്‍ഷത്തിന് ശേഷംആര്‍എസ്എസിന് മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസ്; ഇനി സുരക്ഷ വേണ്ട!! 10 വര്‍ഷത്തിന് ശേഷം

English summary
In Facebook Clean-Up Act, BJP May Have Taken Bigger Hit Than Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X